Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Over Minutes

Idukki

മി​നി​ട്‌​സി​നെ​ച്ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ വി​വാ​ദം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ലെ മി​നി​ട്‌​സി​നെ​ച്ചൊ​ല്ലി വി​വാ​ദം. കോ​ണ്‍​ഗ്ര​സി​നു ല​ഭി​ക്കു​ന്ന ടേ​മി​ല്‍ ലി​റ്റി ജോ​സ​ഫി​നെ അ​ധ്യ​ക്ഷ​യാ​ക്ക​ണം എ​ന്നു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മി​നി​ട‌​സി​ല്‍ എ​ഴു​തി ചേ​ര്‍​ത്ത​താ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് തി​രി കൊ​ളു​ത്തി​യ​ത്. ഇ​ല്ലാ​ത്ത ധാ​ര​ണ എ​ഴു​തി​ച്ചേ​ര്‍​ത്ത​തി​ല്‍ അ​മ​ര്‍​ഷം പ്ര​ക​ടി​പ്പി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു മി​നി​ട്‌​സ് അം​ഗീ​ക​രി​ക്കേ​ണ്ടെ​ന്നും പേ​രു നീ​ക്കം ചെ​യ്യാ​നും പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

ലീ​ഗി​ന് ആ​ദ്യ ടേം ​എ​ന്നു​ള്ള​ത് യു​ഡി​എ​ഫ് ഉ​ന്ന​ത നേ​താ​ക്ക​ള്‍ ക​ഴി​ഞ്ഞ​ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ കെ.​ദീ​പ​ക് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി അ​ധി​കാ​ര​മേ​റ്റ​പ്പോ​ള്‍ തീ​രു​മാ​നി​ച്ച​താ​ണെ​ന്നും ഇ​തു താ​ഴേ​ക്കി​ട​യി​ലു​ള്ള​വ​ര്‍​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നു​മാ​ണ് കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

മി​നി​ട്‌​സി​ല്‍ എ​ഴു​തി​യ​ത് ഭൂ​രി​പ​ക്ഷ തീ​രു​മാ​നം: ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യു​ടെ യോ​ഗ​ത്തി​ന്‍റെ മി​നി​ട്‌​സി​ല്‍ എ​ഴു​തി​യ കാ​ര്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണെ​ന്നും മി​നി​ട്‌​സി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ ടേ​മി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം സീ​റ്റ് കൂ​ടു​ത​ലു​ള്ള കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ആ​ദ്യ ടേം ​ലീ​ഗി​നു ന​ല്‍​കു​ക​യാ​യി​രു​ന്നു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ഷാ സോ​മ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തോ​ടെ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ളി​ച്ചു​കൂ​ട്ടി​യ കോ​ര്‍​ക​മ്മി​റ്റി​യി​ല്‍ മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ളും 28-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​മാ​യ ലി​റ്റി ജോ​സ​ഫി​നെ അ​ധ്യ​ക്ഷ​യാ​ക്ക​ണ​മെ​ന്ന് എ​ട്ടു കൗ​ണ്‍​സി​ല​ര്‍​മാ​രും ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഒ​പ്പി​ട്ട ക​ത്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും ഡി​സി​സി പ്ര​സി​ഡ​ന്‍റി​നും പ്ര​തി​പ​ക്ഷ നേ​താ​വി​നും അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഭൂ​രി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ അ​ഭി​പ്രാ​യ​മാ​ണ് മി​നി​ട്‌​സി​ല്‍ എ​ഴു​തി​യ​ത്. ഇ​തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് ചി​ല​ര്‍ ആ​ക്ഷേ​പ​മു​ന്ന​യി​ച്ച​തോ​ടെ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ന്‍റെ മി​നി​ട്‌​സ് റ​ദ്ദാ​ക്കി​യ​താ​യും ഷി​ബി​ലി സാ​ഹി​ബ് പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്ന്
വി​ട്ടു​നി​ന്ന് ആ​ര്‍. ഹ​രി

തൊ​ടു​പു​ഴ: ന​ഗ​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന് ആ​ര്‍. ഹ​രി. കോ​ലാ​നി വാ​ര്‍​ഡി​ല്‍​നി​ന്നു വി​ജ​യി​ച്ച ആ​ര്‍. ഹ​രി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബാ​ല​റ്റ് വാ​ങ്ങാ​തെ​യാ​ണ് വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​ല്ല.

സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ഹ​രി​യെ ഇ​ത്ത​വ​ണ യു​ഡി​എ​ഫ് പി​ന്തു​ണ​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റാ​ണി​ത്. സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​തെ​യാ​ണ് ഹ​രി​ക്കു പാ​ര്‍​ട്ടി പി​ന്തു​ണ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍, ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ര്‍​ഥി ആ​രാ​ണെ​ന്ന് ത​ന്നോ​ട് ആ​രും പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ഹ​രി പ്ര​തി​ക​രി​ച്ചു. ഈ ​കൗ​ണ്‍​സി​ലി​ന്‍റെ കാ​ല​യ​ള​വി​ല്‍ താ​ന്‍ പൂ​ര്‍​ണ​മാ​യും സ്വ​ത​ന്ത്ര നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Up