Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Ask Questions

സൂരജ് ലാമയുടെ തിരോധാനം; ചോദ്യങ്ങളുമായി കോടതി

കൊ​​ച്ചി: കു​​വൈ​​റ്റ് വി​​ഷ​​മ​​ദ്യ ദു​​ര​​ന്ത​​ത്തി​​നി​​ര​​യായ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് നാ​​ടു​​ക​​ട​​ത്തി​​യ സൂ​​ര​​ജ് ലാ​​മ​​യെ കാ​​ണാ​​താ​​യ സം​​ഭ​​വ​​ത്തി​​ല്‍ ഉ​​ത്ത​​രം കി​​ട്ടേ​​ണ്ട​​താ​​യ ഒ​​രു​​പാ​​ട് ചോ​​ദ്യ​​ങ്ങ​​ള്‍ ഉ​​ണ്ടെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

ക​​ള​​മ​​ശേ​​രി ഭാ​​ഗ​​ത്തു​​നി​​ന്ന് പോ​​ലീ​​സ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ എ​​ത്തി​​ച്ച സൂ​​ര​​ജ് ലാ​​മ എ​​ങ്ങ​​നെ​​യാ​​ണ് അ​​വി​​ടെ​​നി​​ന്ന് കാ​​ണാ​​താ​​യ​​ത്‍? ആ​​ര്‍ക്കാ​​ണ് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മെ​​ന്നും ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​ച​​മ​​ന്ദ്ര​​ന്‍ ചോ​​ദി​​ച്ചു.പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ല്‍ എ​​ടു​​ക്കു​​ക എ​​ന്ന​​ത് അ​​യാ​​ളു​​ടെ സു​​ര​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കൂ​​ടി​​യാ​​ണ്.


ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ്പെ​​ട്ട​​വ​​ര്‍ വേ​​ണ്ട​​വി​​ധ​​ത്തി​​ല്‍ പ്ര​​വ​​ര്‍ത്തി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്ന് സം​​ശ​​യ​​മു​​ണ്ടെ​​ന്ന് കോ​​ട​​തി പ​​റ​​ഞ്ഞു. ലാ​​മ​​യെ ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് മ​​ക​​ന്‍ സ​​മ​​ര്‍പ്പി​​ച്ച ഹേ​​ബി​​യ​​സ് കോ​​ര്‍പ്പ​​സ് ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്ക​​വേ​​യാ​​ണ് കോ​​ട​​തി ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്.

ക​​ള​​മ​​ശേ​​രി എ​​ച്ച്എം​​ടി ഭാ​​ഗ​​ത്തു​​നി​​ന്ന് ഒ​​രു മൃ​​ത​​ദേ​​ഹം ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​ത് ലാ​​മ​​യു​​ടേ​​താ​​ണോ എ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല എ​​ന്നും പോ​​ലീ​​സ് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. സൂ​​ര​​ജ് ലാ​​മ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മു​​ഴു​​വ​​ന്‍ രേ​​ഖ​​ക​​ളും വ്യാ​​ഴാ​​ഴ്ച ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്നു കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു.

ക​​ള​​മ​​ശേ​​രി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സൂ​​പ്ര​​ണ്ടും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ വി​​ശ​​ദീ​​ക​​ര​​ണം ന​​ല്‍ക​​ണം. ജു​​ഡീ​​ഷ​​ല്‍ സി​​റ്റി വ​​രേ​​ണ്ട​​തി​​നു തൊ​​ട്ട​​ടു​​ത്ത​​ല്ലേ ഈ ​​സം​​ഭ​​വം ഉ​​ണ്ടാ​​യ​​ത് എ​​ന്ന് ആ​​രാ​​ഞ്ഞ കോ​​ട​​തി, എ​​ന്ത് നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​ന​​മാ​​ണ് കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ല്‍ ഉ​​ള്ള​​തെ​​ന്നും ചോ​​ദി​​ച്ചു.


ആ​​രെ​​യെ​​ങ്കി​​ലും കൊ​​ന്നു കൊ​​ണ്ടു​​വ​​ന്ന് ഇ​​ട്ടാ​​ല്‍ എ​​ങ്ങ​​നെ​​യാ​​ണ് പോ​​ലീ​​സ് അ​​റി​​യു​​ക. വെ​​റു​​മൊ​​രു ഹേ​​ബി​​യ​​സ് കോ​​ര്‍പ്പ​​സ് ഹ​​ര്‍ജി​​യാ​​യി ഇ​​തി​​നെ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ല​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു. ഹ​​ര്‍ജി വ്യാ​​ഴാ​​ഴ്ച പ​​രി​​ഗ​​ണി​​ക്കാ​​നാ​​യി മാ​​റ്റി.

Latest News

Up