Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Curly Hair

ചു​രു​ണ്ട മു​ടി കാ​ര​ണം ന​ഷ്ട​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ൾ; മ​ന​സ് തു​റ​ന്ന് താ​പ്സി

വെ​ള്ളി​ത്തി​ര​യി​ലെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലെ ത​ന്‍റെ നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടാ​റു​ള്ള താ​ര​മാ​ണ് താ​പ്‌​സി പ​ന്നു. സി​നി​മാ മേ​ഖ​ല​യി​ല്‍​നി​ന്നു ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന പ​ല ദു​ര​നു​ഭ​വ​ങ്ങ​ളും താ​പ്‌​സി പ​ന്നു തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

ത​ന്‍റെ ചു​രു​ണ്ട മു​ടി കാ​ര​ണം ന​ഷ്ട​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​പ്‌​സി പ​ന്നു ഇ​പ്പോ​ൾ. ത​ന്നോ​ട് മു​ടി സ്‌​ട്രെ​യ്റ്റ് ചെ​യ്യാ​ന്‍ പ​ല​രും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് താ​പ്‌​സി പ​ന്നു പ​റ​യു​ന്ന​ത്.

ഏ​റെ​ക്കാ​ലം എ​ല്ലാ സം​വി​ധാ​യ​ക​രും എ​ന്‍റെ മു​ടി നേ​രെ​യാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. കാ​ര​ണം നീ​ള​ന്‍ മു​ടി​യാ​ണ് സെ​ക്‌​സി​യെ​ന്നാ​ണ് അ​വ​ര്‍ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. റി​ബ​ലാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും ചീ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​ണ് ചു​രു​ണ്ട മു​ടി​യു​ണ്ടാ​വു​ക എ​ന്നാ​ണ് അ​വ​ര്‍ ക​രു​തി​യ​ത്. സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞ​തൊ​ക്കെ ഞാ​നും സ​മ്മ​തി​ച്ചു. പ​തി​യെ എ​ന്‍റെ മു​ടി​യെ പ​രി​ച​രി​ക്കാ​ന്‍ ഞാ​ന്‍ പ​ഠി​ച്ചു. മു​ടി തി​രി​ച്ച് എ​ന്നേ​യും സ്‌​നേ​ഹി​ച്ചു. പ​തി​യെ പ​ല സം​വി​ധാ​യ​ക​രും ഈ ​മു​ടി ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​പ്പോ​ള്‍ എ​ല്ലാ സം​വി​ധാ​യ​ക​രും പ​റ​യു​ന്ന​ത് ചു​രു​ണ്ട മു​ടി ത​ന്നെ മ​തി​യെ​ന്നാ​ണ്.

വ​ര്‍​ഷ​ങ്ങ​ളോ​ളം എ​ന്നെ​യും എ​ന്‍റെ മു​ടി​യേ​യും അം​ഗീ​ക​രി​ക്കു​ന്ന ബ്രാ​ന്‍റു​ക​ളെ​യാ​ണ് ഞാ​ന്‍ നോ​ക്കി ന​ട​ന്ന​ത്. പ​ക്ഷേ, എ​ല്ലാ​യ്പ്പോ​ഴും നി​രാ​ശ​പ്പെ​ട്ടു. എ​ന്നെ തേ​ടി വ​ന്ന ബ്രാ​ന്‍​ഡു​ക​ള്‍​ക്കൊ​ക്കെ എ​ന്നെ മ​തി​യാ​യി​രു​ന്നു, എ​ന്‍റെ മു​ടി​യെ വേ​ണ്ടാ​യി​രു​ന്നു.

അ​വ​ര്‍ എ​ന്‍റെ മു​ടി നേ​രെ​യാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞു. കാ​ര​ണം, ഇ​ന്ത്യ​യി​ല്‍ സു​ന്ദ​ര​മാ​യ മു​ടി​യെ​ന്നാ​ല്‍ നീ​ള​ന്‍ മു​ടി എ​ന്നാ​യി​രു​ന്നു അ​വ​ര്‍ ക​രു​തി​യി​രു​ന്ന​ത്. അ​ത് പ​ല​പ്പോ​ഴും എ​ന്നെ വേ​ദ​നി​പ്പി​ച്ചു. വ​ള​രെ ചു​രു​ക്കം ചി​ല​ര്‍ മാ​ത്ര​മേ ചു​രു​ണ്ട മു​ടി​ക്കാ​യി പ്രോ​ഡ​ക്ടു​ക​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു​ള്ളൂ. താ​നും ഒ​രു ഘ​ട്ട​ത്തി​ല്‍ ചു​രു​ണ്ട മു​ടി​യെ വെ​റു​ത്തി​രു​ന്നു- താ​പ്‌​സി വ്യ​ക്ത​മാ​ക്കി.

Latest News

Up