വെള്ളിത്തിരയിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ജീവിതത്തിലെ തന്റെ നിലപാടുകളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് താപ്സി പന്നു. സിനിമാ മേഖലയില്‍നിന്നു തനിക്ക് നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും താപ്സി പന്നു തുറന്നു പറഞ്ഞിട്ടുണ്ട്.
തന്റെ ചുരുണ്ട മുടി കാരണം നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താപ്സി പന്നു ഇപ്പോൾ. തന്നോട് മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പലരും പറഞ്ഞിട്ടുണ്ടെന്നാണ് താപ്സി പന്നു പറയുന്നത്.
ഏറെക്കാലം എല്ലാ സംവിധായകരും എന്റെ മുടി നേരെയാക്കാന്‍ ആഗ്രഹിച്ചിരുന്നു. കാരണം നീളന്‍ മുടിയാണ് സെക്സിയെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. റിബലായ കഥാപാത്രങ്ങള്‍ക്കും ചീത്ത പെണ്‍കുട്ടികള്‍ക്കുമാണ് ചുരുണ്ട മുടിയുണ്ടാവുക എന്നാണ് അവര്‍ കരുതിയത്. സംവിധായകന് പറഞ്ഞതൊക്കെ ഞാനും സമ്മതിച്ചു. പതിയെ എന്റെ മുടിയെ പരിചരിക്കാന്‍ ഞാന്‍ പഠിച്ചു. മുടി തിരിച്ച് എന്നേയും സ്നേഹിച്ചു. പതിയെ പല സംവിധായകരും ഈ മുടി ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ എല്ലാ സംവിധായകരും പറയുന്നത് ചുരുണ്ട മുടി തന്നെ മതിയെന്നാണ്.
വര്‍ഷങ്ങളോളം എന്നെയും എന്റെ മുടിയേയും അംഗീകരിക്കുന്ന ബ്രാന്റുകളെയാണ് ഞാന്‍ നോക്കി നടന്നത്. പക്ഷേ, എല്ലായ്പ്പോഴും നിരാശപ്പെട്ടു. എന്നെ തേടി വന്ന ബ്രാന്‍ഡുകള്‍ക്കൊക്കെ എന്നെ മതിയായിരുന്നു, എന്റെ മുടിയെ വേണ്ടായിരുന്നു.
അവര്‍ എന്റെ മുടി നേരെയാക്കണമെന്നു പറഞ്ഞു. കാരണം, ഇന്ത്യയില്‍ സുന്ദരമായ മുടിയെന്നാല്‍ നീളന്‍ മുടി എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അത് പലപ്പോഴും എന്നെ വേദനിപ്പിച്ചു. വളരെ ചുരുക്കം ചിലര്‍ മാത്രമേ ചുരുണ്ട മുടിക്കായി പ്രോഡക്ടുകള്‍ ഉണ്ടാക്കിയിരുന്നുള്ളൂ. താനും ഒരു ഘട്ടത്തില്‍ ചുരുണ്ട മുടിയെ വെറുത്തിരുന്നു- താപ്സി വ്യക്തമാക്കി.
Tags : Taapsee Pannu Curly Hair celebrity