Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Daivadasan

Alappuzha

ദൈ​വ​ദാ​സ​ന്‍ ക​ണ്ട​ത്തി​ല​ച്ചന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ മ​തി​ല​കം ഗ്രീ​ന്‍​ഗാ​ര്‍​ഡ​ന്‍​സ്

ചേ​ര്‍​ത്ത​ല: ക​രു​ണാ​ര്‍​ദ്ര​ സ്‌​നേ​ഹ​ത്തി​ന്‍റെ കാ​വ​ലാ​ള്‍ എ​ന്നറി​യ​പ്പെ​ടു​ന്ന ദൈ​വ​ദാ​സ​ന്‍ ജോ​സ​ഫ് ക​ണ്ട​ത്തി​ല​ച്ച​ന്‍റെ ഓ​ര്‍​മ​ക​ള്‍ പു​തു​ക്കി ചേ​ര്‍​ത്ത​ല മ​തി​ല​കം ഗ്രീ​ന്‍​ഗാ​ര്‍​ഡ​ന്‍​സ്. അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ അ​സീ​സി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെയും (എ​എ​സ്എം​ഐ) ഗ്രീ​ന്‍ ഗാ​ര്‍​ഡ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​നും എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വൈ​ദി​ക​നു​മാ​യി​രു​ന്ന ദൈ​വ​ദാ​സ​ന്‍ ക​ണ്ട​ത്തി​ല​ച്ച​ന്‍റെ 34-ാമ​ത് ച​ര​മ​വാ​ര്‍​ഷി​കം വി​പു​ല​മാ​യി ആ​ച​രി​ച്ചു.

വി​ശു​ദ്ധ ഡാ​മി​യ​ന്‍റെ പാ​ത പി​ന്തു​ട​ര്‍​ന്ന എ​ല്ലാ​വ​രാ​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് സ​മൂ​ഹം പു​റ​ന്ത​ള്ളി​യ കു​ഷ്ഠ​രോ​ഗി​ക​ളെ ചേ​ര്‍​ത്ത​ണ​ച്ച് അ​വ​ര്‍​ക്കാ​യി ജീ​വി​തം സ​മ​ര്‍​പ്പി​ച്ച ക​ണ്ട​ത്തി​ല​ച്ച​ന്‍ കേ​ര​ള ഡാ​മി​യ​ന്‍ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു.


1904 ഒ​ക്ടോ​ബ​ര്‍ 27നു ​വൈ​ക്ക​ത്തി​ന​ട​ത്തു ചെ​മ്പു​ക​ണ്ട​ത്തി​ല്‍ വ​ര്‍​ക്കി തോ​മ​സ്-​ക്ലാ​ര​മ്മ ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​യി മാ​തൃ​ഭ​വ​ന​മാ​യ ഇ​ട​യാ​ഴം തോ​ട്ടു​ങ്ക​ല്‍ ത​റ​വാ​ട്ടി​ലാ​ണ് ജ​ന​നം. 1933 ഡി​സം​ബ​ര്‍ 17നു ​മാ​ര്‍ അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യി​ല്‍നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ചേ​ര്‍​ത്ത​ല മു​ട്ടം പ​ള്ളി​യി​ല്‍ സ​ഹ​വി​കാ​രി​യാ​യാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം. വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​മ്പോ​ള്‍ ക​ണ്ടു​മു​ട്ടി​യ കു​ഷ്ഠരോ​ഗി​ക​ളു​ടെ ദ​യ​നീ​യ സ്ഥി​തി​യും ചേ​ര്‍​ത്ത​ല മേ​ഖ​ല​യി​ലെ അ​ന്ന​ത്തെ ദാ​രി​ദ്ര്യ​വും അ​ജ്ഞ​ത​യും തൊ​ഴി​ലി​ല്ലാ​യ്മ​യു​മൊ​ക്കെ അ​ച്ച​നെ വേ​ദ​നി​പ്പി​ച്ചു.


1942 ല്‍ ​ചേ​ര്‍​ത്ത​ല​യി​ല്‍ കു​ഷ്ഠരോ​ഗാ​ശു​പ​ത്രി സ്ഥാ​പി​ച്ചു. 1949 ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് എ​എ​സ്എം​ഐ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. 1986ല്‍ ​പൊ​ന്തി​ഫി​ക്ക​ല്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ട്ടു. എ​എ​സ്എം​ഐ സ​ന്യാ​സി​നി സ​മൂ​ഹം ഇ​പ്പോ​ള്‍ വി​വി​ധ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും, കെ​നി​യ, ടാ​ന്‍​സാ​നി​യ, മ​ഡ്ഗാ​സ്‌​ക​ര്‍, പാ​പ്പു​വ ന്യൂ​ഗി​നി​യ, ഇ​റ്റ​ലി, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി കു​ഷ്ട​രോ​ഗാ​ശു​പ​ത്രി​ക​ള്‍, ആ​തു​രാ​ല​യ​ങ്ങ​ള്‍, അ​ഗ​തി-​വൃ​ദ്ധ മ​ന്ദി​ര​ങ്ങ​ള്‍ എി​വ​യ്ക്കും അ​ച്ച​ന്‍ ആ​രം​ഭം കു​റി​ച്ചു.


അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കി​ട​യി​ലെ സേ​വ​ന​ങ്ങ​ള്‍ മാ​നി​ച്ചു 1969 ല്‍ ​വ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു മോ​ണ്‍​സി​ഞ്ഞോ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു. 1991 ഡിസം​ബ​ര്‍ 12നു ​ദി​വം​ഗ​ത​നാ​യ ദൈ​വ​ദാ​സ​ന്‍ ക​ണ്ട​ത്തി​ല​ച്ച​ന്‍റെ ക​ബ​റി​ടം ചേ​ര്‍​ത്ത​ല മ​തി​ല​കം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ചാ​പ്പ​ലി​ലാ​ണ്. ദി​നം​പ്ര​തി നി​ര​വ​ധി പേ​രാ​ണു ക​ണ്ട​ത്തി​ല​ച്ച​ന്‍റെ ക​ബ​റി​ടം വ​ണ​ങ്ങി പ്രാ​ര്‍​ഥിക്കാ​നെ​ത്തു​ന്ന​ത്.


2019 ഒ​ക്ടോ​ബ​ര്‍ 24ന് ​ക​ണ്ട​ത്തി​ല​ച്ച​നെ സ​ഭ ദൈ​വ​ദാ​സ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ​യി​ല്‍ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. വി​ശ്വാ​സി​ക​ള്‍ രോ​ഗ​സൗ​ഖ്യ​ത്തി​നാ​യു​ള്ള ഔ​ഷ​ധ​മാ​യി​ട്ടാ​ണ് നേ​ര്‍​ച്ചക്കഞ്ഞി സ്വീ​ക​രി​ക്കു​ന്ന​ത്. കു​ഷ്ഠ​രോ​ഗി​ക​ള്‍​ക്കാ​യി എ​രി​ഞ്ഞു​തീ​ര്‍​ത്ത വി​ശു​ദ്ധ ജീ​വി​ത​ത്തെ എ​ത്ര​യും​വേ​ഗം അ​ല്‍​ത്താ​ര വ​ണ​ക്ക​ത്തി​ന് യോ​ഗ്യ​മാ​ക്കി മാ​റ്റ​ണ​മേ​യെന്നാ​ണ് വി​ശ്വാ​സി​ക​ളു​ടെ പ്രാ​ര്‍​ഥന.

 

Latest News

Up