Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deadbody

വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി; മകൻ കസ്റ്റഡിയിൽ

ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാട്നിർത്ത് വീട്ടിൽ ലീല (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷി(49) നെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാഞ്ഞതിനെ തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കിയ മകൻ ഗിരീഷ് വളമംഗലത്തുള്ള ഭാര്യവീട്ടിൽ ചെന്ന് ഇയാളുടെ രണ്ട് മക്കളെയും വിളിച്ചു കൊണ്ടു വരികയും അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു.

തുടർന്ന് മൃതദേഹം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും കാൽ ഭാഗത്തായി അടുപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കി.

ഭാര്യയുമായി വഴക്കിട്ട് ഇയാൾ വർഷങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കളാണ് അമ്മയോട് വിവരങ്ങൾ പറഞ്ഞത്. ഇവർ ഈ വീടിന്‍റെ പരിസരത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ച് കാര്യങ്ങൾ പറയുകയും ഇയാൾ ഉടൻ കുത്തിയതോട് പോലീസിൽ അറിയിക്കുകയും ചെയ്തു.

പോലീസെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൃതദേഹം സംസ്കരിക്കാനുള്ള പണമില്ലാത്തതിനെ തുടർന്നാണ് അമ്മയെ കുഴിച്ചിട്ടതെന്നാണ് പറയുന്നത്. എന്നാൽ ഇയാൾ മദ്യപാനിയായിരുന്നെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും പരിസരവാസികൾ പറയുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് പോലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തു. ഇന്ന് രാവിലെ ശാസ്ത്രീയ പരിശോധനസംഘവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് മേൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Kerala

കാസർഗോട്ട് വയോധികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം ഹൃദയാഘാതം

കാ​സ​ർ​ഗോ​ഡ്: ക​രി​ന്ത​ള​ത്ത് വ​യോ​ധി​ക മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​ന്ന​ര ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ശ​നി​യാ​ഴ്ച​യാ​ണ് ക​രി​ന്ത​ള​ത്ത് താ​മ​സി​ക്കു​ന്ന ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ല​ക്ഷ്മി ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വീ​ടി​ന്റെ പി​ൻ​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ അ​ട​ക്കം എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.

Kerala

വി​ആ​ർ​എ​സ് എ​ടു​ത്ത കെ​എ​സ്ഇ​ബി സ​ബ് എ​ഞ്ചി​നി​യ​റു​ടെ മൃ​ത​ദേ​ഹം മ​ണി​മ​ല​യാ​റ്റി​ൽ

ആ​ല​പ്പു​ഴ: വി​ആ​ർ​എ​സ് എ​ടു​ത്ത ആ​ല​പ്പു​ഴ കെ​എ​സ്ഇ​ബി സ​ബ് എ​ഞ്ചി​നി​യ​റു​ടെ മൃ​ത​ദേ​ഹം മ​ണി​മ​ല​യാ​റ്റി​ൽ. ആ​ല​പ്പു​ഴ വ​ണ്ടാ​നം ആ​റ്റു​പു​റം ര​ഘു​നാ​ഥ് ത​ങ്ക​പ്പ​ന്‍റെ (54) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ന​വം​ബ​ർ 30ന് ​ജോ​ലി​യി​ൽ​നി​ന്ന് വി​ആ​ർ​എ​സ് എ​ടു​ത്ത ര​ഘു​നാ​ഥി​നെ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​താ​യി​രു​ന്നു. ര​ഘു​നാ​ഥി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ, പേ​ഴ്സ്, എ​ടി​എം കാ​ർ​ഡ് എ​ന്നി​വ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ആ​റ്റി​ൽ പൊ​ന്തി​യ​ത്.

Kerala

കോ​ഴി​ക്കോ​ട്ട് മ​ധ്യ​വ​യ​സ്‌​ക​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യാ​യ മ​ധ്യ​വ​യ​സ്‌​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ന​രി​ക്കു​നി നെ​ടി​യ​നാ​ട് ക​ണ്ണി​പ്പൊ​യി​ല്‍ മ​ല്ലി​ക(50)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​വ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്. കൈ​യ്യി​ല്‍ ടി ​വി​യു​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ടി ​വി ഓ​ൺ ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു.

ദു​ര്‍​ഗ​ന്ധം പ​ര​ന്ന​തോ​ടെ സ​മീ​പ​ത്തു​ള്ള​വ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ല്ലി​ക​യു​ടെ ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​നും അ​മ്മ​യും നേ​ര​ത്തേ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​വ​ര്‍​ക്ക് ഒ​രു മ​ക​നു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Kerala

റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ​യാ​ൾ ടൂ​റി​സ്റ്റ് ബ​സ് ക​യ​റി മ​രി​ച്ചു

ക​ണ്ണൂ​ർ: റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ​യാ​ൾ ടൂ​റി​സ്റ്റ് ബ​സ് ക​യ​റി മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ്ഓ​ഫീ​സ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണെ​ന്നാ​ണ് സൂ​ച​ന. തു​ണി​ക​ൾ അ​ട​ങ്ങു​ന്ന ക​വ​റു​ക​ളും മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ബ​സ് റോ​ഡി​ൽ നി​ന്ന് പാ​ർ​ക്ക് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ർ​ക്കിം​ഗ് കോ​മ്പൗ​ണ്ടി​ന്‍റെ ഗേ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

യാ​ത്ര​ക്കാ​ർ ഉ​ട​ൻ​ത​ന്നെ വി​വ​രം മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് എ​സ്ഐ സി.​പി. ലി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ഇ​യാ​ൾ ഗേ​റ്റി​ന് സ​മീ​പം കി​ട​ന്ന​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

Kerala

തേവരയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; സ്ഥലം ഉടമ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള ഇടനാഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. 

രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സൗത്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം.

കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്തു കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു.

അതേസമയം, ഇയാളുടെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്‍റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നൽകുന്നത്.

Kerala

മൊ​സാം​ബി​ക്കി​ലെ ബോ​ട്ട് മ​റി​ഞ്ഞു കാ​ണാ​താ​യ പി​റ​വം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പി​റ​വം:‌ മൊ​സാം​ബി​ക്കി​ലെ ബെ​യ്റാ തു​റ​മു​ഖ​ത്തി​നു സ​മീ​പം ബോ​ട്ട് മ​റി​ഞ്ഞു കാ​ണാ​താ​യ പി​റ​വം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പി​റ​വം വെ​ളി​യ​നാ​ട് പോ​ത്തം​കു​ടി​ലി​ൽ ഇ​ന്ദ്ര​ജി​ത്ത് സ​ന്തോ​ഷി​ന്‍റെ(22) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബോ​ട്ടി​നു​ള്ളി​ൽ​നി​ന്നു ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് ഇ​ന്ന​ലെ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം. കൊ​ല്ലം തേ​വ​ല​ക്ക​ര ഗം​ഗ​യി​ൽ ശ്രീ​രാ​ഗ് രാ​ധാ​കൃ​ഷ്ണ​നും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ 16നു ​പു​ല​ർ​ച്ചെ​യാ​ണു തു​റ​മു​ഖ​ത്തു​നി​ന്നു 31 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന സ്വീ-​ക്വ​സ്റ്റ് എ​ണ്ണ​ക്ക​പ്പ​ലി​ലേ​ക്കു ജോ​ലി​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട ബോ​ട്ട് മ​റി​ഞ്ഞ​ത്. ഇ​ന്ദ്ര​ജി​ത്ത് ഉ​ൾ​പ്പെ​ടെ 21 പേ​രാ​ണു ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഷാ​ർ​ജ ആ​സ്ഥാ​ന​മാ​യു​ള്ള ഏ​രീ​സ് മ​റൈ​ൻ ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് സ​ർ​വീ​സ് ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ‌. ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ടു മ​റി​ഞ്ഞ ബോ​ട്ടി​ൽ​നി​ന്നു കോ​ന്നി സ്വ​ദേ​ശി ആ​കാ​ശ് ഉ​ൾ​പ്പെ​ടെ 16 പേ​ർ ര​ക്ഷ​പ്പെ​ട്ടു.

National

ഏ​ഴ് വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം വാ​ട്ട​ർ​ടാ​ങ്കി​നു​ള്ളി​ൽ; കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഏ​ഴു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ഹു​മൈ​നി സു​മ​യ്യ ആ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. മാ​താ​പി​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​സീം, ഷ​ബാ​ന ബീ​ഗം എ​ന്നി​വ​രോ​ടൊ​പ്പം മു​ത്ത​ശി​യെ കാ​ണാ​ൻ കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ സു​മ​യ്യ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യി​ട്ട​തും ടാ​ങ്കി​നു​ള്ളി​ൽ കു​ട്ടി​ക്ക് സ്വ​യം പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യ​വും സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Up