x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാസർഗോട്ട് വയോധികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം ഹൃദയാഘാതം


Published: December 21, 2025 05:23 PM IST | Updated: December 21, 2025 05:23 PM IST

കാ​സ​ർ​ഗോ​ഡ്: ക​രി​ന്ത​ള​ത്ത് വ​യോ​ധി​ക മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​ന്ന​ര ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ശ​നി​യാ​ഴ്ച​യാ​ണ് ക​രി​ന്ത​ള​ത്ത് താ​മ​സി​ക്കു​ന്ന ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ല​ക്ഷ്മി ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വീ​ടി​ന്റെ പി​ൻ​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ അ​ട​ക്കം എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.

Tags : Kasaragod deadbody heart attack police case

Recent News

Up