Kerala
കാസർഗോഡ്: കരിന്തളത്ത് വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ശനിയാഴ്ചയാണ് കരിന്തളത്ത് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. അയൽവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്.
വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധർ അടക്കം എത്തി സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.
Kerala
ആലപ്പുഴ: വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എഞ്ചിനിയറുടെ മൃതദേഹം മണിമലയാറ്റിൽ. ആലപ്പുഴ വണ്ടാനം ആറ്റുപുറം രഘുനാഥ് തങ്കപ്പന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.
നവംബർ 30ന് ജോലിയിൽനിന്ന് വിആർഎസ് എടുത്ത രഘുനാഥിനെ ഏതാനും ദിവസങ്ങളായി കാണാതായിരുന്നു. രഘുനാഥിന്റെ മൊബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം ആറ്റിൽ പൊന്തിയത്.
Kerala
കോഴിക്കോട്: തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്കയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയില്‍ മല്ലിക(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്നും കോഴിക്കോട്ടെത്തിയത്. കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കൈയ്യില്‍ ടി വിയുടെ റിമോട്ട് കണ്ട്രോള് ഉണ്ടായിരുന്നു. ടി വി ഓൺ ചെയ്ത നിലയിലായിരുന്നു.
ദുര്‍ഗന്ധം പരന്നതോടെ സമീപത്തുള്ളവര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മല്ലികയുടെ ഭര്‍ത്താവ് കൃഷ്ണനും അമ്മയും നേരത്തേ മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Kerala
കൊച്ചി: അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പളളി സ്വദേശി അഭിജിത്തിന്റെ (21) മൃതദേഹമാണ് കലാഭവൻ റോഡിലെ ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്.
യുവാവിന്റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
Kerala
കണ്ണൂർ: റോഡരികിൽ കിടന്നുറങ്ങിയയാൾ ടൂറിസ്റ്റ് ബസ് കയറി മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ചാവശേരി പഴയ പോസ്റ്റ്ഓഫീസ് പരിസരത്തായിരുന്നു സംഭവം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന. തുണികൾ അടങ്ങുന്ന കവറുകളും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു.
ബസ് റോഡിൽ നിന്ന് പാർക്ക് ചെയ്യാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാർക്കിംഗ് കോമ്പൗണ്ടിന്റെ ഗേറ്റിനോട് ചേർന്നുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
യാത്രക്കാർ ഉടൻതന്നെ വിവരം മട്ടന്നൂർ പോലീസിൽ അറിയിച്ചു. തുടർന്ന് എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിൽ പോലീസ് മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇയാൾ ഗേറ്റിന് സമീപം കിടന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.
Kerala
കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള ഇടനാഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്.
രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സൗത്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം.
കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്തു കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു.
അതേസമയം, ഇയാളുടെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നൽകുന്നത്.
Kerala
പിറവം: മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ബോട്ടിനുള്ളിൽനിന്നു ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ഇന്ദ്രജിത്തിന്റെ മൃതദേഹമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. കൊല്ലം തേവലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനും അപകടത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ 16നു പുലർച്ചെയാണു തുറമുഖത്തുനിന്നു 31 നോട്ടിക്കൽ മൈൽ ദൂരെ നങ്കൂരമിട്ടിരുന്ന സ്വീ-ക്വസ്റ്റ് എണ്ണക്കപ്പലിലേക്കു ജോലിക്കാരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞത്. ഇന്ദ്രജിത്ത് ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്.
ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ ആൻഡ് എൻജിനീയറിംഗ് സർവീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ. ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞ ബോട്ടിൽനിന്നു കോന്നി സ്വദേശി ആകാശ് ഉൾപ്പെടെ 16 പേർ രക്ഷപ്പെട്ടു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ചൊവ്വാഴ്ച മുതൽ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. ഹൈദരാബാദിലാണ് സംഭവം.
ഹുമൈനി സുമയ്യ ആണ് മരിച്ചത്. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലാണ്. മാതാപിതാക്കളായ മുഹമ്മദ് അസീം, ഷബാന ബീഗം എന്നിവരോടൊപ്പം മുത്തശിയെ കാണാൻ കുടുംബ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ സുമയ്യയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് വീടിന്റെ മേൽക്കൂരയിലെ വാട്ടർ ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടതും ടാങ്കിനുള്ളിൽ കുട്ടിക്ക് സ്വയം പ്രവേശിക്കാൻ സാധിക്കില്ലെന്ന സാഹചര്യവും സംഭവം കൊലപാതകമാണെന്നാണ് സൂചിപ്പിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പുറംകടലിൽ വച്ച് മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച പാലക്കോട് പുഴയിൽ വള്ളം മറിഞ്ഞു കാണാതായ പയ്യന്നൂർ സ്വദേശി ഏബ്രഹാമിന്റെ മൃതദേഹമെന്നാണ് സംശയം.