Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devji

ഉന്നത മാവോയിസ്റ്റ് നേതാവ് ദേവ്ജി കീഴടങ്ങി

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ഉ​​​​ന്ന​​​​ത മാ​​​​വോ​​​​യി​​​​സ്റ്റ് നേ​​​​താ​​​​വ് ദേ​​​​വ്ജി എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന തി​​​​പ്പി​​​​രി തി​​​​രു​​​​പ്പ​​​​തി തെ​​​​ലു​​​​ങ്കാ​​​​ന പോ​​​​ലീ​​​​സി​​​​നു മു​​​​ന്പാ​​​​കെ കീ​​​​ഴ​​​​ട​​​​ങ്ങി. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ ജ​​​​ഗ്തി​​​​യാ​​​​ൽ ജി​​​​ല്ല​​​​ക്കാ​​​​ര​​​​നാ​​​​ണ് അ​​​​റു​​​​പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ ദേ​​​​വ്ജി.

ദേ​​​​വ്ജി കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​തു മാ​​​​വോ​​​​യി​​​​സ്റ്റ് സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. 2025 മേ​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ബ​​​​സ​​​​വ​​​​രാ​​​​ജു​​​​വി​​​​നു പ​​​​ക​​​​രം സി​​​​പി​​​​ഐ (മാ​​​​വോ​​​​യി​​​​സ്റ്റ്) ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​സ്ഥാ​​​​നം വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന​​​​ത് ദേ​​​​വ്ജി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. മു​​​​തി​​​​ർ​​​​ന്ന മാ​​​​വോ​​​​യി​​​​സ്റ്റ് നേ​​​​താ​​​​വ് മ​​​​ല്ല രാ​​​​ജി റെ​​​​ഡ്ഢി​​​​യും നി​​​​ര​​​​വ​​​​ധി കേ​​​​ഡ​​​​ർ​​​​മാ​​​​രും കീ​​​​ഴ​​​​ട​​​​ങ്ങി.

ത​​​​ല​​​​യ്ക്ക് ഒ​​​​രു കോ​​​​ടി രൂ​​​​പ വി​​​​ല​​​​യി​​​​ട്ടി​​​​രു​​​​ന്ന മാ​​​​വോ​​​​യി​​​​സ്റ്റ് നേ​​​​താ​​​​വാ​​​​ണ് ദേ​​​​വ്ജി. പീ​​​​പ്പി​​​​ൾ​​​​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ഗ​​​​റി​​​​ല്ല ആ​​​​ർ​​​​മി (പി​​​​എ​​​​ൽ​​​​ജി​​​​എ) സ്ഥാ​​​​പ​​​​ക​​​​നാ​​​​യ ദേ​​​​വ്ജി സി​​​​പി​​​​ഐ (മാ​​​​വോ​​​​യി​​​​സ്റ്റ്) സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വും തു​​​​ട​​​​ർ​​​​ന്ന് പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​വു​​​​മാ​​​​യി. ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ മാ​​​​ദി​​​​ൽ​​​​നി​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന സെ​​​​ൻ​​​​ട്ര​​​​ൽ മി​​​​ലി​​​​ട്ട​​​​റി ക​​​​മ്മീ​​​​ഷ​​​​ന്‍റെ (സി​​​​എം​​​​സി) ചു​​​​മ​​​​ത​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​ല​​​​വി​​​​ൽ ദേ​​​​വ്ജി വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

Latest News

Up