Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devotees

Thiruvananthapuram

ആ​റ്റു​കാ​ലി​ല്‍ ഭ​ക്ത​ജ​ന പ്ര​വാ​ഹം; കു​ത്തി​യോ​ട്ട വ്രതാരംഭം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത് പ​തി​നാ​യി​ര​ങ്ങ​ള്‍. മൂ​ന്നാം ഉ​ത്സ​വ ദി​ന​മാ​യ ഇ​ന്നാ​ണ് ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന നേ​ര്‍​ച്ച​യാ​യ കു​ത്തി​യോ​ട്ട വ്ര​ത​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പ​ത്തി​നും പ​ന്ത്ര​ണ്ടി നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ബാ​ല​ന്മാ​രാ​ണ് കു​ത്തി​യോ​ട്ട വ്ര​തം നേ​രു​ന്ന​ത്. ഇ​ക്കൊ​ല്ലം കു​ത്തി​യോ​ട്ട വ്ര​ത​ത്തി​ന് 581 ബാ​ല​ന്മാ​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. രാ​വി​ലെ 8.45ന് ​ഇ​വ​ര്‍ വ്ര​തം തു​ട​ങ്ങും.

ക്ഷേ​ത്ര​ത്തി​ല്‍ താ​മ​സി​ച്ചു കൊ​ണ്ട് ഒ​റ്റ തോ​ര്‍​ത്തു​ടു​ത്ത് നി​ത്യേ​ന കു​ളി​ച്ച് ആ​യി​ര​ത്തി എ​ട്ട് ന​മ​സ്‌​കാ​ര​ങ്ങ​ള്‍ ഇ​വ​ര്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. കു​ളി​ച്ച് വ്ര​ത​ശു​ദ്ധി​യോ​ടെ ക്ഷേ​ത്രമ​തി​ല്‍ കെ​ട്ടി​നു​ള്ളി​ല്‍ ഏ​ഴു​ദി​വ​സം ക​ഴി​യു​ന്ന ഇ​വ​ര്‍ ഈ ​കാ​ല​യ​വ​ളി​ല്‍ ആ​യി​ര​ത്തി എ​ട്ട് ന​മ​സ്‌​കാ​രം ദേ​വി​യു​ടെ തി​രു​മു​മ്പി​ല്‍ ന​ട​ത്തു​ന്നു. ഒ​ന്‍​പ​താം ഉ​ത്സ​വ ദി​വ​സം വൈ​കു​ന്നേ​രം ഇ​വ​രെ അ​ണി​യി​ച്ചൊ​രു​ക്കി ദേ​വി​യു​ടെ തി​രു​മു​മ്പി​ല്‍വ​ച്ച് ചൂ​ര​ല്‍ കു​ത്തു​ന്നു.

തു​ട​ര്‍​ന്നു ദേ​വി​യു​ടെ എ​ഴു​ന്ന​ള്ള​ത്തി​ന് ഇ​വ​ര്‍ അ​ക​മ്പ​ടി സേ​വി​ക്കും. എ​ഴു​ന്ന​ള്ള​ത്തു തി​രി​കെ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യ ശേ​ഷം ചൂ​ര​ല്‍ ഇ​ള​ക്കു​ന്ന​തോ​ടു​കൂ​ടി മാ​ത്ര​മേ കു​ത്തി​യോ​ട്ട വ്ര​തം അ​വ​സാ​നി​ക്കു​ക​യു​ള്ളൂ. ദേ​വി​ക്ക് ഏ​റ്റ​വും പ്രി​യ​ങ്ക​ര​മാ​യ ഒ​രു നേ​ര്‍​ച്ച​യാ​ണി​ത്. ക്ഷേ​ത്രാ​ചാ​ര പ്ര​കാ​ര​മാ​ണ് കു​ട്ടി​ക​ള്‍ ഏ ഴു ദി​വ​സ​വും ക്ഷേ​ത്ര​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​നു പു​റ​മെ ഒ​രു പ​ണ്ടാ​ര ഓ​ട്ടംകൂ​ടി ദേ​വി​ക്ക് അ​ക​മ്പ​ടി സേ​വി​ക്കു​ന്ന​താ​ണ്.

കോ​വ​ല​നും ദേ​വി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന്‍റെ വ​ര്‍​ണ്ണ​ന​ക​ള​ട​ങ്ങി​യ തോ​റ്റം പാ​ട്ടും ഇ​ന്നാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. മാ​ര്‍​ച്ച് മൂ​ന്നി​ന് രാ​വി​ലെ 9.45ന് ​പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് തീ​പ​ക​രും. ഉ​ച്ച​യ്ക്ക് 2.15-നാ​ണ് നി​വേ​ദ്യം. പൊ​ങ്കാ​ല ദി​വ​സം ജി​ല്ല​യ്ക്ക് പൊ​തു അ​വ​ധി​യാ​യി​രി​ക്കും. ന​ഗ​ര​പ​രി​ധി​യി​ല്‍ മ​ദ്യ​നി​രോ​ധ​ന​വും ഏ​ര്‍​പ്പെ​ടു​ത്തും. ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യും പാ​ലി​ക്കും.

പൊ​ങ്കാ​ല ദി​വ​സം ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ല്‍ വൈ​കുന്നേരം 3.10 മു​ത​ല്‍ രാ​ത്രി 7 വ​രെ ന​ട അ​ട​യ്ക്കും. അ​തു​കൊ​ണ്ട് താ​ല​പ്പൊ​ലി നേ​ര്‍​ച്ച​ക്കാ​ര്‍ ഉ​ച്ച​യ്ക്ക്1.30നു ​മു​മ്പാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്ത​ണം. മാ​ര്‍​ച്ച് നാ​ലി​ന് രാ​ത്രി 9.45ന് ​കാ​പ്പ​ഴി​ച്ച് കു​ടി​യി​ള​ക്കി​യ ശേ​ഷം 12.45ന് ​ന​ട​ക്കു​ന്ന കു​രു​തി ത​ര്‍​പ്പ​ണ​ത്തോ​ടെ ച‌ടങ്ങുകൾ സ​മാ​പി​ക്കും.

District News

ഇ​രി​ങ്ങാ​ല​ക്കു​ട പി​ണ്ടി​പ്പെ​രു​ന്നാ​ളി​നു വ​ന്‍​ഭ​ക്ത​ജ​ന​പ്ര​വാ​ഹം

ഇ​രി​ങ്ങാ​ല​ക്കു​ട: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ പി​ണ്ടി​പ്പെ​രു​ന്നാ​ളി​നു വ​ന്‍​ഭ​ക്ത​ജ​ന​പ്ര​വാ​ഹം. ഇ​ന്ന​ലെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വീ​ടു​ക​ളി​ലേ​ക്കു അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു.

ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ന്ന രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ലി​ൽ ആ​യി​ര​ങ്ങ​ള്‍ പ​ങ്കു​കൊ​ണ്ടു. രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍, നേ​ര്‍​ച്ച​വെ​ഞ്ച​രി​പ്പ് എ​ന്നി​വ ന​ട​ന്നു. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് വി​വി​ധ അ​ങ്ങാ​ടി​ക​ളി​ല്‍​നി​ന്നും അ​മ്പെ​ഴു​ന്ന​ള്ളി​പ്പു​ക​ള്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

തു​ട​ര്‍​ന്നു സീ​യോ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന മ​ത​സൗ​ഹാ​ര്‍​ദ​സ​മ്മേ​ള​ന​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​നോ​ടൊ​പ്പം മ​ന്ത്രി ഡോ.​ആ​ര്‍. ബി​ന്ദു, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍, തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ബി. ​കൃ​ഷ്ണ​കു​മാ​ര്‍, വി​വി​ധ മ​ത​സാ​മു​ദാ​യി​ക​നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ഓ​സ്റ്റി​ന്‍ പാ​റ​യ്ക്ക​ല്‍, ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി, ഫാ. ​ആ​ന്‍റ​ണി ന​മ്പ​ളം, ട്ര​സ്റ്റി​മാ​രാ​യ പി.​ടി. ജോ​ര്‍​ജ്, സാ​ബു ജോ​ര്‍​ജ് ചെ​റി​യാ​ട​ന്‍, തോ​മ​സ് തൊ​ക​ല​ത്ത്, അ​ഡ്വ.​എം.​എം. ഷാ​ജ​ന്‍ മാ​ണി​ക്ക​ത്തു​പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജു പ​ന്ത​ലി​പ്പാ​ട​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ കെ.​കെ. ഷാ​ജു ക​ണ്ടം​കു​ള​ത്തി, സൈ​മ​ണ്‍ കു​റ്റി​ക്കാ​ട​ന്‍, തോ​മ​സ് കെ. ​ജോ​സ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.


ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ന്ന്


രാ​വി​ലെ 5.0 നും 6.30 ​നും 7.30 നും ​ഒ​മ്പ​തി​നും ദി​വ്യ​ബ​ലി, 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി കാ​ര്‍​മി​ക​ന്‍-​ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, ര​ണ്ടി​ന് ദി​വ്യ​ബ​ലി, തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, ഏ​ഴി​നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് പ​രി​ശു​ദ്ധ​കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, വ​ര്‍​ണ​മ​ഴ.

Kerala

ശ​ബ​രി​മ​ല: 1.36 ല​ക്ഷം പേ​ർ ദ​ർ​ശ​നം ന​ട​ത്തി

ശ​ബ​രി​മ​ല: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ന​വം​ബ​ർ 16ന് ​ന​ട തു​റ​ന്ന ശേ​ഷം ഇ​തു​വ​രെ 1.36 ല​ക്ഷം പേ​ർ ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത്. ആ​ദ്യ​ദി​നം മാ​ത്രം 55,000 ത്തോ​ളം പേ​രാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്.

വെ​ർ​ച്ച്യ​ൽ ക്യൂ ​ബു​ക്കിം​ഗി​ലൂ​ടെ​യു​ള്ള 70,000 പേ​രെ​യും സ്പോ​ട്ട് ബു​ക്കിം​ഗി​ലൂ​ടെ​യു​ള്ള 20,000 പേ​രെ​യും ഉ​ൾ​പ്പ​ടെ പ​ര​മാ​വ​ധി 90,000 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് ഒ​രു ദി​വ​സം ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക. സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​ന് എ​ല്ലാ​വ​രും വെ​ർ​ച്യ​ൽ ക്യൂ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും എ​ഡി​ജി​പി നി​ർ​ദ്ദേ​ശി​ച്ചു.

തീ​ർ​ഥാ​ട​ന കാ​ല​ത്തേ​യ്ക്കാ​യി 18,000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 3,500 ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ തീ​ർ​ഥാ​ട​ന​ത്തി​നാ​യി പോ​ലി​സ് എ​ല്ലാ​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

Kerala

മ​ണ്ഡ​ല​കാ​ലം: ഒ​രു​ക്ക​ങ്ങ​ൾ വി​പു​ല​മാ​ക്കി കെ​എ​സ്ആ​ർ​ടി​സി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 450 ബ​സു​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സി​നാ​യി രം​ഗ​ത്തി​റ​ക്കി​യ​ത്. നി​ല​യ്ക്ക​ൽ - പ​മ്പ ചെ​യി​ൻ ഓ​രോ മി​നി​റ്റി​ലും മൂ​ന്ന് ബ​സു​ക​ൾ വീ​തം സ​ർ​വീ​സ് ന​ട​ത്തും. ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കും.

202 ബ​സു​ക​ളാ​ണ് ചെ​യി​ൻ സ​ർ​വീ​സി​നാ​യി നി​ല​വി​ൽ പ​മ്പ​യി​ലെ​ത്തി​ച്ചി​ട്ടു​ള്ള​ത്. ലോ ​ഫ്ലോ​ർ എ​സി, ലോ ​ഫ്ലോ​ർ നോ​ൺ എ​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. 248 ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ന​ട​ത്തു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം തു​ട​ങ്ങി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ഉ​ണ്ട്. ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ പ​മ്പ​യി​ലെ​ത്തി​ക്കു​ന്ന​തി​നും സ​ർ​വീ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

നി​ല​യ്ക്ക​ൽ - പ​മ്പ സ​ർ​വീ​സി​നാ​യി 350 വീ​തം ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​മ്പ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി 95 ജീ​വ​ന​ക്കാ​രെ​യും കോ​ർ​പ്പ​റേ​ഷ​ൻ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Latest News

Up