Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ditwah

ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റ്; ശ്രീലങ്കയിൽ 123 മരണം

കൊളംബോ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 123 പേർ മരിച്ചു. 130 പേരെ കാണാതാവുകയും ചെയ്തതായി ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. 20 വർഷത്തിനിടയിലെ വലിയ വെള്ളപ്പൊക്കമാണ് ശ്രീലങ്ക നേരിടുന്നത്.

ദിത്വാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയിൽ വീടുകൾ തകർന്നതിനെ തുടർന്ന് ഏകദേശം 44,000 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശ്രീലങ്കൻ സർക്കാർ രാജ്യത്തുടനീളം സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് ഒറ്റപ്പെട്ടുപോയ താമസക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തിനു സ​മീ​പ​ത്തു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​യാ​ണ് ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത് വ​ട​ക്ക് - വ​ട​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ശ്രീ​ല​ങ്ക തീ​ര​വും സ​മീ​പ തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലും വ​ഴി ന​വം​ബ​ർ 30 രാ​വി​ലെ​യോ​ടെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് - പു​തു​ച്ചേ​രി, തെ​ക്ക​ൻ ആ​ന്ധ്രാ തീ​ര​ത്തേ​ക്കു നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Latest News

Up