പാലാ: ഈ വർഷത്തെ ജെഇഇ മെയിൻ ആദ്യ സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ ഒന്നാമനായി ഇ.എൻ.കെ. വൈഷ്ണവ്.
തൃശൂർ നാട്ടിക ഇയാനി നായക്കാട്ട് വീട്ടിൽ വിദേശമലയാളിയായ കൃതീഷിന്റെയും സന്ധ്യാ കൃതീഷിന്റെയും മകനാണ്.
തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി പാലാ ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.