അരുവിത്തുറ: പാഠപുസ്തകങ്ങൾക്കപ്പുറത്ത് വിദ്യാർഥികളുടെ ധനതത്വശാസ്ത്ര അഭിരുചികളും അറിവുകളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ് പ്രവർത്തനമാരംഭിച്ചു.
ഹബ്ബിന്റെ ഉദ്ഘാടനം കേന്ദ്ര ഫിനാൻസ് മന്ത്രാലയം ഡയറക്ടർ ഡോ. മനു ജെ. വെട്ടിക്കൻ നിർവഹിച്ചു. ധനതത്വശസ്ത്രം ബുദ്ധിപൂർവകമായ തെരഞ്ഞെടുക്കലുകളുടെ അവസരമാണെന്നും താൽപര്യത്തോടെയുള്ള ധനതത്വശാസ്ത്രപഠനം വിദ്യാർഥികളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥി പ്രഭാഷണ പരമ്പരയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.
പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയാ ജോർജ്, ഇക്കണോമിക്സ് വിഭാഗം അധ്യാപകരായ ഡോൺ ജോസഫ്, ജോസിയ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.