Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electricity Amendment Bill

വൈദ്യുതി ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ രം​​​ഗ​​​ത്തു വ​​​ൻ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന വൈ​​​ദ്യു​​​തി ഭേ​​​ദ​​​ഗ​​​തി ബി​​​ൽ വ​​​രു​​​ന്ന ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ (ഡി​​​സ്കോം) ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ നി​​​ക​​​ത്താ​​​ൻ ചെ​​​ല​​​വ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന തീ​​​രു​​​വ എ​​​ന്ന ആ​​​ശ​​​യ​​​മു​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ബി​​​ല്ല് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര വൈ​​​ദ്യു​​​തി മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. വൈ​​​ദ്യു​​​തിവി​​​ത​​​ര​​​ണ​​​ത്തി​​​ൽ മ​​​ത്സ​​​രം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തും സാ​​​ന്പ​​​ത്തി​​​ക അ​​​ച്ച​​​ട​​​ക്കം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തും പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ബി​​​ല്ല് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വൈ​​​ദ്യു​​​തി​​​ച്ചെ​​​ല​​​വു​​​ക​​​ൾ കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.

വൈ​​​ദ്യു​​​തിവി​​​ത​​​ര​​​ണ രം​​​ഗ​​​ത്ത് പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കു​​​ത്ത​​​കാ​​​വ​​​കാ​​​ശം വൈ​​​ദ്യു​​​തിവി​​​ത​​​ര​​​ണ​​​ത്തി​​​ൽ മ​​​ത്സ​​​രം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ലൂ​​​ടെ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്ന​​​താ​​​ണ് ബി​​​ല്ലി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ​​​രി​​​ഷ്കാ​​​രം. ഒ​​​രേ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല ഉ​​​പ​​​യോ​​​ഗി​​​ച്ചു വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഒ​​​രേ​​​യി​​​ട​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ബി​​​ല്ല് അ​​​വ​​​സ​​​രം തു​​​റ​​​ന്നി​​​ടു​​​ന്നു​​​ണ്ട്. മൊ​​​ബൈ​​​ൽ സിം ​​​കാ​​​ർ​​​ഡു​​​ക​​​ൾ മാ​​​റു​​​ന്ന​​​തു​​​പോ​​​ലെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു മെ​​​ച്ച​​​പ്പെ​​​ട്ട ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും വി​​​ല​​​യും വി​​​ല​​​യി​​​രു​​​ത്തി ത​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റം.

കേ​​​ര​​​ളം പോ​​​ലെ കെ​​​എ​​​സ്ഇ​​​ബി എ​​​ന്ന ഏ​​​ക വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ​​​ക്ക​​​ന്പ​​​നി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഒ​​​ന്നി​​​ല​​​ധി​​​കം ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ മാ​​​റ്റം. എ​​​ന്നാ​​​ൽ മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത വി​​​പ​​​ണി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ൽ പി​​​ൻ​​​വാ​​​തി​​​ൽ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നും ഇ​​​തി​​​ലൂ​​​ടെ പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ത​​​ക​​​രു​​​മെ​​​ന്നും വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്.

വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​ങ്ങ​​​ളേ​​​ക്കാ​​​ൾ വ്യ​​​വ​​​സാ​​​യ വൈ​​​ദ്യു​​​തി തീ​​​രു​​​വ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ക്ര​​​മേ​​​ണ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ കേ​​​ന്ദ്രം ബി​​​ല്ലി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. ഉ​​​ത്പാ​​​ദ​​​ന വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ​​​യും റെ​​​യി​​​ൽ​​​വേ​​​യെ​​​യും മെ​​​ട്രോ റെ​​​യി​​​ലി​​​നെ​​​യും അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് കേ​​​ന്ദ്രം ഒ​​​ഴി​​​വാ​​​ക്കും.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​മു​​​ൾ​​​പ്പെ​​​ടെ സ​​​ബ്സി​​​ഡി​​​ക​​​ൾ കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ന​​​ൽ​​​കാ​​​നു​​​ദ്ദേ​​​ശി​​​ച്ച് സാ​​​മൂ​​​ഹി​​​ക​​​സ​​​മ​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കു ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ചു​​​മ​​​ത്തു​​​ന്ന​​​തെ​​​ങ്കി​​​ലും ഒ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സ​​​ബ്സി​​​ഡി തു​​​ട​​​രു​​​മെ​​​ന്ന് കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ​​​ബ്സി​​​ഡി​​​ക​​​ളു​​​ടെ ഭാ​​​രം പൂ​​​ർ​​​ണ​​​മാ​​​യും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ൽ ചു​​​മ​​​ത്തു​​​ന്ന​​​താ​​​ണ് ബി​​​ല്ലി​​​ലെ ഈ ​​​വ്യ​​​വ​​​സ്ഥ​​​യെ​​​ന്ന് പ​​​ക്ഷേ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ട്.

വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക്കാ​​​രു​​​ടെ ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ നി​​​ക​​​ത്താ​​​ൻ ചെ​​​ല​​​വ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന തീ​​​രു​​​വ എ​​​ന്ന ആ​​​ശ​​​യ​​​വും ബി​​​ല്ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​രു​​​വ​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണ ക​​​മ്മീ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സ്വ​​​മേ​​​ധ​​​യാ തീ​​​രു​​​വ നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ നി​​​യ​​​മം അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

പു​​​തി​​​യ തീ​​​രു​​​വ അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ൽ വി​​​ത​​​ര​​​ണ​​​രം​​​ഗ​​​ത്ത് ഓ​​​രോ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലു​​​മു​​​ണ്ടാ​​​കു​​​ന്ന വ​​​ലി​​​യ ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് കേ​​​ന്ദ്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Latest News

Up