ചാത്തന്നൂർ: മണ്ണിട്ട് നികത്തിയ ഉയരപ്പാതകൾക്ക് പകരം സുരക്ഷിതമായ തൂണുകളിൽ ഉയരപ്പാതകൾ നിർമിക്കണമെന്നാവശ്യപ്പെട്ട്ചാത്തന്നൂർ സംയുക്ത സമരസമിതി നടത്തി വരുന്ന സമരം 23 ദിവസങ്ങൾ പിന്നിട്ടു. .സമരത്തി െ ന്റ ഇരുപത്തി മൂന്നാം ദിവസം എഐവൈഎഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി പ്രദീപ് ജോയ് പ്രതിഷേധ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അരുൺ അധ്യക്ഷം വഹിച്ചു. സി പി ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗം എൻ.രവീന്ദ്രൻ,വികസന സമിതി ചെയർമാൻ.ജി.രാജശേഖരൻ, സമരസമിതി കൺവീനർ കെ.കെ.നിസാർ, അനിൽകുമാർ, കെ.രാമചന്ദ്രൻ പിള്ള ,വിനോദ്, സുനീഷ്, അനസ് എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം ആറിന് ചിറക്കര കുടുംബശ്രീ ചെയർപേഴ്സൺ റീജാബാലചന്ദ്രൻ പ്രതിഷേധ ജ്വാല തെളിക്കും