Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falls

റോഡരികിലെ മൂ​ടി​യി​ല്ലാ​ത്ത ഓ​ട​​യി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ യാ​ത്രിക​ന്‍ തെ​റി​ച്ചു​വീ​ണു

കോ​​​​ഴി​​​​ക്കോ​​​​ട്: തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ റോ​​​​ഡ​​​​രി​​​​കി​​​​ല്‍ മൂ​​​​ടാ​​​​തെ കി​​​​ട​​​​ന്നി​​​​രു​​​​ന്ന കു​​​​ഴി​​​​യി​​​​ല്‍ വീ​​​​ണ് യു​​​​വാ​​​​വ് മ​​​​രി​​​​ച്ച​​​​തി​​​​ന്‍റെ ഞെ​​​​ട്ട​​​​ല്‍ മാ​​​​റും​​​​മു​​​​മ്പേ കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ര​​​​ഞ്ഞി​​​​പ്പാ​​​​ല​​​​ത്തും സ​​​​മാ​​​​ന​​​​ അ​​​​പ​​​​ക​​​​ടം.

സ്ലാ​​​​ബി​​​​ല്ലാ​​​​ത്ത ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചുവീ​​​​ണെ​​​​ങ്കി​​​​ലും സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രികനാ​​​​യ ഒ​​​​ള​​​​വ​​​​ണ്ണ സ്വ​​​​ദേ​​​​ശി നി​​​​സാ​​​​ര്‍ (38) നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്കാ​​​​ണു സം​​​​ഭ​​​​വം.

നി​​​​ര്‍​മാ​​​​ണം ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന മ​​​​ലാ​​​​പ​​​​റ​​​​മ്പ് - മാ​​​​നാ​​​​ഞ്ചി​​​​റ റോ​​​​ഡി​​​​ല്‍ എ​​​​ര​​​​ഞ്ഞി​​​​പ്പാ​​​​ലം ട്രാ​​​​ഫി​​​​ക് ജം​​​​ഗ്ഷ​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ഓ​​​​ട​​​​യി​​​​ലാ​​​​ണു നി​​​​സാ​​​​ര്‍ വീ​​​​ണ​​​​ത്. റോ​​​​ഡ​​​​രി​​​​കി​​​​ലൂ​​​​ടെ സ്‌​​​​കൂ​​​​ട്ട​​​റി​​​ൽ ​വ​​​​രി​​​ക​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​സാ​​​​ര്‍. തൊ​​​​ട്ട​​​​രി​​​​കി​​​​ലൂ​​​​ടെ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ര്‍ സ​​​​മീ​​​​പ​​​​ത്തേ​​​​ക്ക് അ​​​​ടു​​​​പ്പി​​​​ച്ച​​​​തു​​​​ക​​​​ണ്ട് നി​​​​സാ​​​​ര്‍ സ്‌​​​​കൂ​​​​ട്ട​​​​ര്‍ വെ​​​​ട്ടി​​​​ച്ച​​​​പ്പോ​​​​ള്‍ പെ​​​​ട്ടെ​​​​ന്ന് മ​​​​റി​​​​ഞ്ഞു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം ആ​​​​ഴ​​​​മു​​​​ള്ള ഓ​​​​ട​​​​യി​​​​ലേ​​​​ക്കാ​​​​ണ് നി​​​​സാ​​​​ര്‍ വീ​​​​ണ​​​​ത്.

ഹെ​​​​ല്‍​മെ​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ വ​​​​ന്‍ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യി. അ​​​​ടു​​​​ത്തി​​​​ടെ നി​​​​ര്‍​മി​​​​ച്ച ഓ​​​​വു​​​​ചാ​​​​ലി​​​​ന്‍റെ അ​​​​രി​​​​ക് ഭി​​​​ത്തി​​​​ക​​​​ളി​​​​ല്‍ ഇ​​​​രു​​​​മ്പു​​​​ക​​​​മ്പി​​​​ക​​​​ള്‍ ഉ​​​​യ​​​​ര്‍​ന്നു നി​​​​ല്‍​ക്കു​​​​ന്നു​​​​ണ്ട്. ക​​​​മ്പി​​​​യി​​​​ല്‍ ഇ​​​​ടി​​​​ച്ച് കൈ​​​​ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

നാ​​​​ട്ടു​​​​കാ​​​​ര്‍ ഓ​​​​ടി​​​​ക്കൂ​​​​ടി​​​​യാ​​​​ണ് നി​​​​സാ​​​​റി​​​​നെ ഓ​​​​ട​​​​യി​​​​ല്‍ നി​​​​ന്നു പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. മ​​​​ലാ​​​​പ​​​​റ​​​​മ്പ് -മാ​​​​നാ​​​​ഞ്ചി​​​​റ റോ​​​​ഡി​​​​ല്‍ പു​​​​തു​​​​താ​​​​യി നി​​​​ര്‍​മി​​​​ച്ച ഓ​​​​വു​​​​ചാ​​​​ലി​​​​ല്‍ പ​​​​ല​​​​യി​​​​ട​​​​ത്തും സ്ലാ​​​​ബു​​​​ക​​​​ള്‍ ഇ​​​​ട്ട് മൂ​​​​ടി​​​​യി​​​​ട്ടി​​​​ല്ല. അ​​​​പ​​​​ക​​​​ടം വായ് പി​​​​ള​​​​ര്‍​ത്തി നി​​​​ല്‍​ക്കു​​​​ന്ന ഓ​​​​വു​​​​ചാ​​​​ലു​​​​ക​​​​ള്‍​ക്കു സ​​​​മീ​​​​പം അ​​​​പ​​​​ക​​​​ട സൂ​​​​ച​​​​ക ബോ​​​​ര്‍​ഡു​​​​ക​​​​ളോ റി​​​​ബ​​​​ണു​​​​ക​​​​ളോ സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ ക​​​​രാ​​​​ര്‍ ക​​​​മ്പ​​​​നി ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

 

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നാ​സി​ക്കി​ലെ ക​ൽ​വാ​ൻ താ​ലൂ​ക്കി​ലു​ള്ള സ​പ്ത​സ്രിം​ഗ് ഗ​ഡ് ഗ​ട്ടി​ൽ വ​ച്ചാ​ണ് കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. നി​ഫാ​ദ് താ​ലൂ​ക്കി​ൽ നി​ന്നു​ള്ള കീ​ർ​ത്തി പ​ട്ടേ​ൽ (50), റ​സീ​ല പ​ട്ടേ​ൽ (50), വി​ത്ത​ൽ പ​ട്ടേ​ൽ (65), ല​ത പ​ട്ടേ​ൽ ( 60), വ​ച്ച​ൻ പ​ട്ടേ​ൽ (60), മ​നി​ബെ​ൻ പ​ട്ടേ​ൽ (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

600 അ​ടി താ​ഴ്ച​യി​ലേ​യ്ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up