Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fisherman

Alappuzha

നി​വേ​ദ്യം വാ​ങ്ങാ​ൻ ക​ട​ലി​ൽ​ച്ചാ​ടി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു

ഹ​രി​പ്പാ​ട്: നി​വേ​ദ്യം വാ​ങ്ങാ​ൻ ക​ട​ലി​ൽ​ച്ചാ​ടി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ത​റ​യി​ൽ​ക്ക​ട​വ് ആ​ൽ​ത്ത​റ​വീ​ട്ടി​ൽ ര​വി​യു​ടെ മ​ക​ൻ രാ​ജു​വാ​ണ് (47) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ത​റ​യി​ൽ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന് 500 മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് തീ​ര​ക്ക​ട​ലി​ൽ ആ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള മീ​നൂ​ട്ട് ച​ട​ങ്ങി​ന്‍റെ നി​വേ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി രാ​ജു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ കൈ​ലാ​സം വ​ള്ളം തീ​ര​ക്ക​ട​ലി​ൽ എ​ത്തി​യ​പ്പോ​ൾ ക​ട​ലി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു.

ക​ര​യി​ലേ​ക്കു നീ​ന്തു​ന്ന​തി​നി​ടെ 500 മീ​റ്റ​ർ അ​ക​ലെ​വ​ച്ച് ക​ട​ലി​ൽ മു​ങ്ങി പ്പോ​കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: രാ​ജ​മ്മ. ഭാ​ര്യ: രാ​ജി. മ​ക​ൾ: അ​ഹി​മ. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ

Kerala

ക​ഠി​നം​കു​ള​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് സ്വ​ദേ​ശി​യാ​യ അ​ല​ക്‌​സ് മാ​ന്വ​ല്‍ പെ​രേ​ര (56)നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് രാ​വി​ലെ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ക​ട​പ്പു​റ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഇ​ദ്ദേ​ഹം ഉ​ള്‍​പ്പെ​ടെ ആ​റ് പേ​ര​ട​ങ്ങു​ന്ന സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​വെ​യാ​ണ് ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ നീ​ന്തി ക​ര​യ്ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ല​ക്‌​സി​നെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ക​ഠി​നം​കു​ളം പോ​ലീ​സും കോ​സ്റ്റ്ഗാ​ര്‍​ഡും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

District News

കൊല്ലം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Latest News

Up