x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


Published: January 24, 2026 06:46 PM IST | Updated: January 24, 2026 06:46 PM IST

തൃ​ശൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ തെ​റി​ച്ചു വീ​ണ് കാ​ണാ​താ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ങ്ങ​ണ്ടി​യൂ​ർ ഏ​ത്താ​യി​ക​രു​പ്പ​യി​ൽ ശ​ങ്കു​രു മ​ക​ൻ വി​ജീ​ഷാ​ണ് മ​രി​ച്ച​ത്.

ഫൈ​ബ​ർ വ​ള്ള​ത്തി​ൽ നി​ന്നും ക​ട​ലി​ൽ തെ​റി​ച്ചു വീ​ണു കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം കോ​സ്റ്റ​ൽ പോ​ലീ​സും ഫി​ഷ​റീ​സ് വി​ഭാ​ഗ​വും ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വി​ജീ​ഷി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ന് രാ​വി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ട​താ​യി കോ​സ്റ്റ​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്നി​രു​ന്ന മൃ​ത​ദേ​ഹം പോ​ലീ​സ് സം​ഘം ബോ​ട്ടി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു.

Tags : Body missing fisherman sea

Recent News

Up