Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sea

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ഇ​ടി​ച്ചി​റ​ക്കി

പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലെ മാ​യ​ബ​ന്ദ​റി​ന് സ​മീ​പം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ഇ​ടി​ച്ചി​റ​ക്കി. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രെ​യും ര​ക്ഷി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​വ​ൻ ഹാ​ൻ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

രാ​വി​ലെ 8.45 ഓ​ടെ ശ്രീ ​വി​ജ​യ പു​ര​ത്ത് (പോ​ർ​ട്ട് ബ്ലെ​യ​ർ) നി​ന്നു​മാ​ണ് ഹെ​ലി​കോ​പ്റ്റ​ർ പു​റ​പ്പെ​ട്ട​ത്. നോ​ർ​ത്ത്, മി​ഡി​ൽ ആ​ൻ​ഡ​മാ​ൻ ജി​ല്ല​യി​ലെ മാ​യാ​ബ​ന്ദ​റാ​യി​രു​ന്നു ല​ക്ഷ്യ​സ്ഥാ​നം. 9.30 ഓ​ടെ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ടു​ക​യും മാ​യാ​ബ​ന്ദ​റി​ന​ടു​ത്തു​ള്ള ക​ട​ലി​ൽ ഇ​ടി​ച്ചി​റ​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട് ക്രൂ ​അം​ഗ​ങ്ങ​ളും ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ അ​ഞ്ച് യാ​ത്ര​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഏ​ഴ് യാ​ത്ര​ക്കാ​രെ​യും ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. പി​ന്നീ​ട് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു

ഹരിപ്പാട്: കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ആറാട്ടുപുഴ തറയിൽകടവ് മധു ഭവനത്തിൽ മധുവിന്‍റെ മൃതദേഹമാണ് ആറാട്ടുപുഴ പത്തിശേരിൽ ജംഗ്ഷന് വടക്ക് കല്ലിശേരിൽ പടിഞ്ഞാറുഭാഗത്ത് തീരത്ത് കടൽ ഭിത്തിക്ക് മുകളിൽ അടിഞ്ഞത്.

തറയിൽക്കടവ് ഫിഷറീസ് ആശുപത്രിക്കു സമീപം തീരക്കടലിൽ വലനീട്ടാൻ ഇറങ്ങിയ മധുവിനെ വ്യാഴാഴ്ച രാവിലെ 10 മുതലാണ് കാണാതായത്.

മത്സ്യബന്ധന ബോട്ടുകളും ഫിഷറീസ് റെസ്‌ക്യൂ വള്ളവും സ്‌കൂബ ഡൈവിംഗ് സംഘവും തീര സംരക്ഷണ സേനയും നാവിക സേനയുടെ ഹെലികോപ്റ്ററും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Kerala

ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ തെ​റി​ച്ചു വീ​ണ് കാ​ണാ​താ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ങ്ങ​ണ്ടി​യൂ​ർ ഏ​ത്താ​യി​ക​രു​പ്പ​യി​ൽ ശ​ങ്കു​രു മ​ക​ൻ വി​ജീ​ഷാ​ണ് മ​രി​ച്ച​ത്.

ഫൈ​ബ​ർ വ​ള്ള​ത്തി​ൽ നി​ന്നും ക​ട​ലി​ൽ തെ​റി​ച്ചു വീ​ണു കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം കോ​സ്റ്റ​ൽ പോ​ലീ​സും ഫി​ഷ​റീ​സ് വി​ഭാ​ഗ​വും ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വി​ജീ​ഷി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ന് രാ​വി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ട​താ​യി കോ​സ്റ്റ​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്നി​രു​ന്ന മൃ​ത​ദേ​ഹം പോ​ലീ​സ് സം​ഘം ബോ​ട്ടി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു.

NRI

ക​ട​ലി​ൽ മീ​ൻ പി​ടി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി യു​വാ​ക്ക​ൾ ഖ​ത്ത​റി​ൽ മു​ങ്ങി​മ​രി​ച്ചു

ദോ​ഹ: ക​ട​ലി​ൽ മീ​ൻ പി​ടി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഖ​ത്ത​റി​ൽ മു​ങ്ങി​മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ സ്വ​ദേ​ശി ജി​ത്തു അ​നി​ൽ മാ​ത്യു (30), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ക​നേ​ഷ് കാ​ർ​ത്തി​കേ​യ​ൻ (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്‍​ലാ​ന്‍റ് സീ​യി​ലാ​ണ് ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മീ​ന്‍ പി​ടി​ക്കാ​നി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു.

അ​ടൂ​ർ ചൂ​ര​ക്കോ​ട് കീ​ഴ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ൽ​മോ​ൻ മാ​ത്യു - ജോ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജി​ത്തു. ഭാ​ര്യ: നി​കി​ത പി. ​ജോ​സ​ഫ്.

ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ നോ​ർ​ത്ത് പാ​ണ്ടി​ത്ത​റ​യി​ൽ കാ​ർ​ത്തി​കേ​യ​ൻ - ബേ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ക​നേ​ഷ്. ഭാ​ര്യ: അ​ശ്വ​തി.

Leader Page

കടലിൽ ഭൂകന്പമിളക്കിയ തിരകൾ

പു​​​​​സ്ത​​​​​കം വാ​​​​​യി​​​​​ക്കാ​​​​​നെ​​​​​ടു​​​​​ക്കു​​​​മ്പോ​​​​​ഴെ​​​​​ല്ലാം ഞാ​​​​​നോ​​​​​ർ​​​​​ക്കു​​​​​ന്ന ഒ​​​​​രു നോ​​​​​വ​​​​​ൽ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​മു​​​​​ണ്ട്; ഡോ​​​​​ൺ​​​​​ക്വി​​​​​ക്സോ​​​​​ട്ട്. മി​​​​​ഗ്വെ​​​​​ൽ​​​​​സെ​​​​​ർ​​​​​വാ​​​​​ന്‍റീ​​​​​സി​​​​​നെ അ​​​​​ത്ര പെ​​​​​ട്ടെ​​​​​ന്ന് ഓ​​​​​ർ​​​​​മ വ​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ലും ക്വി​​​​​ക്സോ​​​​​ട്ടി​​​​​നെ മ​​​​​റ​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. വാ​​​​​യി​​​​​ക്കാ​​​​​നെ​​​​​ടു​​​​​ക്കു​​​​​ന്ന ഓ​​​​​രോ പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ലും ക്വി​​​​​ക്സോ​​​​​ട്ടി​​​​​നെ കാ​​​​​ണു​​​​​ക​​​​​യാ​​​​​ണ്; അ​​​​​ല്ല മ​​​​​ണ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്, രു​​​​​ചി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്, അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ക്വി​​​​​ക്സോ​​​​​ട്ടി​​​​​ന് എ​​​​​ന്തു ബ​​​​​ന്ധ​​​​​മെ​​​​​ന്ന് ചോ​​​​​ദി​​​​​ച്ചേ​​​​​ക്കാം. സ്വ​​​​​ന്തം നി​​​​​ഴ​​​​​ലി​​​​​നോ​​​​​ട് നി​​​​​ര​​​​​ന്ത​​​​​രം യു​​​​​ദ്ധം​​​​ചെ​​​​​യ്ത് പ​​​​​രാ​​​​​ജി​​​​​ത​​​​​നാ​​​​​യ ഒ​​​​​രു വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു ക്വി​​​​​ക്സോ​​​​​ട്ട്. അ​​​​​യാ​​​​​ൾ മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പ് ലോ​​​​​ക​​​​​ത്തോടാ​​​​​യി വി​​​​​ളി​​​​​ച്ചു​​​​​പ​​​​​റ​​​​​ഞ്ഞ​​​​​ത് “ആ​​​​​ത്മാ​​​​​വി​​​​​ൽ വെ​​​​​ളി​​​​​ച്ചം നി​​​​​റ​​​​​യ്ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ൾ വാ​​​​​യി​​​​​ച്ച് പ്രാ​​​​​യ​​​​​ശ്ചി​​​​​ത്തം ചെ​​​​​യ്യാ​​​​​ൻ സ​​​​​മ​​​​​യ​​​​​മി​​​​​ല്ല​​​​​ല്ലോ എ​​​​​ന്ന​​​​​ത് എ​​​​​ന്നെ ദുഃ​​​​​ഖി​​​​​പ്പി​​​​​ക്കു​​​​​ന്നു” എ​​​​​ന്നാ​​​​​ണ്. ആ ​​​​​ദുഃ​​​​​ഖം ന​​​​​ല്ല വാ​​​​​യ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ​​​​യെ​​​​​ല്ലാം ദുഃ​​​​​ഖ​​​​​മാ​​​​​ണ്. ആ ​​​​​ദുഃ​​​​​ഖ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്ന് ഒ​​​​​രു വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ര​​​​​നും ഇ​​​​​ന്നോ​​​​​ളം പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.

ക​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​യ ഇ​​​​​രു​​​​​പ​​​​​ത്തി​​​​​യ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ അ​​​​​ത്ര പെ​​​​​ട്ടെ​​​​​ന്ന് ഓ​​​​​ർ​​​​​ത്തെ​​​​​ടു​​​​​ക്കാ​​​​​ൻ ആ​​​​​വി​​​​​ല്ലെ​​​​​ങ്കി​​​​​ലും വി​​​​​ല​​​​​ങ്ങ​​​​​നെ​​​​ വീ​​​​​ണ വ​​​​​ഴി​​​​​മ​​​​​ര​​​​​ങ്ങ​​​​​ളെ ഞാ​​​​​ൻ ഓ​​​​​ർ​​​​​ക്കാ​​​​​റു​​​​​ണ്ട്. ആ ​​​​​വ​​​​​ഴി​​​​​മ​​​​​ര​​​​​ങ്ങ​​​​​ൾ ചി​​​​​ല പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളാ​​​​​ണ്. ഒ​​​​​ലി​​​​​ച്ചു​​​​പോ​​​​​കാ​​​​​ത്ത നി​​​​​ഴ​​​​​ൽ​​​​പോ​​​​​ലെ എ​​​​​ന്നെ പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ൾ. വാ​​​​​യ​​​​​ന​​​​​യു​​​​​ടെ തു​​​​​ട​​​​​ക്ക​​​​​കാ​​​​​ല​​​​​ത്ത് കൈ​​​​യി​​​​ൽ ത​​​​​ട​​​​​ഞ്ഞ​​​​​തെ​​​​​ല്ലാം ഒ​​​​​രു ആ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ര​​​​​നെ​​​​പ്പോലെ വാ​​​​​യി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട് ആ​​​​​ർ​​​​​ത്തി​​​​​യു​​​​​ണ്ടെ​​​​​ങ്കി​​​​​ലും വാ​​​​​യി​​​​​ക്കാ​​​​​നെടു​​​​​ക്കു​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ നാ​​​​​ഡി പി​​​​​ടി​​​​​ച്ചുനോ​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി. അ​​​​​പ്പോ​​​​​ൾ എ​​​​​നി​​​​​ക്കൊ​​​​​രു ജീ​​​​​വ​​​​​ൻ​​​​​മ​​​​​ശാ​​​​​യി​​​​​യു​​​​​ടെ ഭാ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ​മൃ​​​​​തി​​​​​യു​​​​​ടെ കി​​​​​ലു​​​​​ക്കം കേ​​​​​ൾ​​​​​ക്കു​​​​​ന്നു​​​​​ണ്ടോ എ​​​​​ന്നും ജ​​​​​ന്മാ​​​​​ന്ത​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് നീ​​​​​ളു​​​​​ന്ന ആ​​​​​യു​​​​​ർ​​​​​രേ​​​​​ഖ ഉ​​​​​ണ്ടോ എ​​​​​ന്നൊ​​​​​മൊക്കെ​​​​​യാ​​​​​ണ് ഞാ​​​​​ൻ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളി​​​​​ൽ നോ​​​​​ക്കി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ച​​​​​ക്ര​​​​​ശ്വാ​​​​​സം വ​​​​​ലി​​​​​ക്കു​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളെ​​​​പോ​​​​​ലും ഞാ​​​​​ൻ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചി​​​​​ല്ല. വ​​​​​ല്ലാ​​​​​ത്ത മ​​​​​ടു​​​​​പ്പ് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളെ​​​​​പോ​​​​​ലും അ​​​​​നു​​​​​ക​​​​​മ്പ​​​​​യോ​​​​​ടെ സ്പ​​​​​ർ​​​​​ശി​​​​​ച്ചു. കാ​​​​​ര​​​​​ണം, ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ താ​​​​​ളി​​​​​ൽ ഓ​​​​​രോ വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ര​​​​​നു​​​​​മാ​​​​​യി ഒ​​​​​രു പു​​​​​സ്ത​​​​​കം ഒ​​​​​രു നി​​​​​ധി ഒ​​​​​ളി​​​​​പ്പി​​​​​ച്ചു വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ടാ​​​​​കും എ​​​​​ന്നു​​​​ത​​​​​ന്നെ അ​​​​​ന്നും ഇ​​​​​ന്നും ഞാ​​​​​ൻ വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു. ആ ​​​​​വി​​​​​ശ്വാ​​​​​സ​​​​​മാ​​​​​ണ് എ​​​​​ന്നെ ഇ​​​​​പ്പോ​​​​​ഴും പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​ത്ത് ജീ​​​​​വി​​​​​ക്കാ​​​​​ൻ ധൈ​​​​​ര്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്.

"ഒ​​​​​രു ക​​​​​വി​​​​​യു​​​​​ടെ മ​​​​​ര​​​​​ണം'

കു​​​​​റ​​​​​ച്ചേ​​​​​റെ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ൾ വാ​​​​​യി​​​​​ച്ച കാ​​​​​ല​​​​​മാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ട​​​​​ന്നു​​​​​പോ​​​​​യ​​​​​ത്. എ​​​​​ല്ലാം പെ​​​​​ട്ടെ​​​​​ന്ന് ഓ​​​​​ർ​​​​​ത്തെ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, ചി​​​​​ല​​​​​ത് ഓ​​​​​ർ​​​​​മ​​​​യു​​​​​ടെ വാ​​​​​തിൽക്ക​​​​​ൽ​​​​ വ​​​​​ന്ന് മു​​​​​ട്ടു​​​​​ന്നു​​​​​ണ്ട്. ആ ​​​​​മു​​​​​ട്ട​​​​​ല​​​​​ധി​​​​​കം അ​​​​​സു​​​​​ഖ​​​​​ക​​​​​ര​​​​​മാ​​​​​യ ശ​​​​ബ്‌​​​​ദ​​​​​മാ​​​​​ണ് കേ​​​​​ൾ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സു​​​​​ഖ​​​​​ക​​​​​ര​​​​​മ​​​​​ല്ലാ​​​​​ത്ത നി​​​​​ശ്വാ​​​​​സ​​​​​മാ​​​​​ണ് "ഒ​​​​​രു ക​​​​​വി​​​​​യു​​​​​ടെ മ​​​​​ര​​​​​ണം' ( The Death of a Poet)എ​​​​​ന്ന പു​​​​​സ്ത​​​​​കം. അ​​​​​ധി​​​​​ക​​​​​മാ​​​​​രും ആ ​​​​​പു​​​​​സ്ത​​​​​കം ശ്ര​​​​​ദ്ധി​​​​​ച്ചി​​​​​രു​​​​​ന്നോ എ​​​​​ന്നു സം​​​​​ശ​​​​​യ​​​​​മാ​​​​​ണ്. ഇ​​​​​ർ​​​​​മ കു​​​​​ദ്രോ​​​​​വ (Irma Kudrova) എ​​​​​ഴു​​​​​തി​​​​​യ ആ ​​​​​പു​​​​​സ്ത​​​​​കം നാ​​​​​ല്പ​​​​​ത്തി​​​​​യൊ​​​​​മ്പ​​​​​താം വ​​​​​യ​​​​​സി​​​​​ൽ ആ​​​​​ത്മാ​​​​​ഹൂ​​​​​തി ചെ​​​​​യ്ത മ​​​​​റീ​​​​​ന സ്വെ​​​​​റ്റേ​​​​​വ (Marina Tsvetaeva) എ​​​​​ന്ന റ​​​​​ഷ്യ​​​​​ൻ ക​​​​​വി​​​​​യെ​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള​​​​താ​​​​ണ്. സ്റ്റാ​​​​​ലി​​​​​ന്‍റെ കാ​​​​​ല​​​​​ത്ത് ജീ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്ന എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റീ​​​​​ന. ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം എ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ല്ലാ​​​​​മാ​​​​​ണ് ഒ​​​​​രു എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രി​​​​​യു​​​​​ടെ കാ​​​​​വ്യ​​​​​ജീ​​​​​വി​​​​​തം ത​​​​​ക​​​​​ർ​​​​​ത്തുക​​​​​ള​​​​​ഞ്ഞ​​​​​ത് എ​​​​​ന്ന​​​​​തി​​​​​ന്‍റെ വി​​​​​ചാ​​​​​ര​​​​​ണ പു​​​​​സ്ത​​​​​കം കൂ​​​​​ടി​​​​​യാ​​​​​ണി​​​​​ത്.

ക​​​​​വി​​​​​ത​​​​​യെ ചി​​​​​ല​​​​​ങ്ക കെ​​​​​ട്ടി​​​​​ച്ച ഒ​​​​​രു ക​​​​​വ​​​​​യി​​​​ത്രി ആ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല മ​​​​​റീ​​​​​ന സ്വെ​​​​​റ്റേ​​​​​വ.​ ശൃം​​​​​ഗാ​​​​​ര​​​​​ത്തെ ഈ ​​​​​ക​​​​​വി പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച​​​​​തേ​​​​​യി​​​​​ല്ല എ​​​​​ന്നു​​​​ത​​​​​ന്നെ പ​​​​​റ​​​​​യാം. ക​​​​​വി​​​​​ത​​​​​യി​​​​​ലാ​​​​​കെ വി​​​​​ഷാ​​​​​ദ​​​​​വും ഭ​​​​​ഗ്ന​​​​പ്ര​​​​​ണ​​​​​യ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​ണ​​​​​യം മ​​​​​റീ​​​​​ന നേ​​​​​രി​​​​​ട്ട് അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​താ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ല എ​​​​​ന്ന് ഇ​​​​​ർ​​​​​മ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. വി​​​​​ഷാ​​​​​ദ​​​​​വ​​​​​തി​​​​​യാ​​​​​യ മ​​​​​റീ​​​​​ന ഭാ​​​​​വ​​​​​ന​​​​​യി​​​​​ൽ നെ​​​​​യ്തെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​പ്ര​​​​​ണ​​​​​യ​​​​സ​​​​​ങ്ക​​​​​ല്പ​​​​​ങ്ങ​​​​​ൾ. അ​​​​​ത് ക​​​​​വി​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​ക​​​​​ർ​​​​​ത്തു​​​​​മ്പോ​​​​​ൾ മ​​​​​റീ​​​​​ന​​​​​യി​​​​​ലെ ക​​​​​വി പ്ര​​​​​ണ​​​​​യ​​​​​പ​​​​​ര​​​​​വ​​​​​ശ​​​​​യാ​​​​​യി മാ​​​​​റു​​​​​ന്ന​​​​​തു കാ​​​​​ണാം. ഏ​​​​​കാ​​​​​ന്ത​​​​​ത​​​​​യും അ​​​​​നാ​​​​​ഥ​​​​​ത്വ​​​​​വും ദാ​​​​​രി​​​​​ദ്ര്യ​​​​​വും നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി​​​​​രു​​​​​ന്നു മ​​​​​റീ​​​​​ന​​​​​യു​​​​​ടെ ജീ​​​​​വി​​​​​തം. അ​​​​​ത് ഒ​​​​​റ്റ​​​​​വാ​​​​​ക്കി​​​​​ൽ പ​​​​​റ​​​​​യാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന് ഇ​​​​​ർ​​​​​മ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ക​​​​​ട​​​​​ലി​​​​​ൽ ഭൂ​​​​​ക​​​​​മ്പം ഇ​​​​​ള​​​​​ക്കി​​​​​യ ഒ​​​​​രു തി​​​​​ര​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റീ​​​​​ന​​​​​യെ​​​​​ന്ന് ഇ​​​​​ർ​​​​​മ ഒ​​​​​രി​​​​​ട​​​​​ത്ത് പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്. ആ ​​​​​തി​​​​​ര വീ​​​​​ണ്ടും ക​​​​​ട​​​​​ലി​​​​​ലേ​​​​​ക്ക് ഇ​​​​​റ​​​​​ങ്ങി​​​​​ച്ചെ​​​​​ന്ന് ക​​​​​ട​​​​​ലി​​​​​നെ ഇ​​​​​ള​​​​​ക്കി​​​​​മ​​​​​റി​​​​​ക്കു​​​​​ന്ന കാ​​​​​ഴ്ച​​​​​യാ​​​​​ണ് ഈ ​​​​​പു​​​​​സ്ത​​​​​കം വാ​​​​​യി​​​​​ക്കു​​​​​മ്പോ​​​​​ൾ ന​​​​​മു​​​​​ക്ക് അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കാ​​​​​നാ​​​​​കു​​​​​ന്ന​​​​​ത്.

വി​​​​​പ്ല​​​​​വ​​​​​ത്തി​​​​​നു​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് മ​​​​​റീ​​​​​ന പാ​​​​​രീ​​​​​സി​​​​​ൽ​​​​നി​​​​​ന്ന് ജ​​​​​ന്മ​​​​​നാ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​വ​​​​​രു​​​​​ന്ന​​​​​ത്. ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നും മ​​​​​ക്ക​​​​​ൾ​​​​​ക്കു​​​​​മൊ​​​​​പ്പം ക​​​​​ഴി​​​​​യാ​​​​​നാ​​​​​ണ് അ​​​​​വ​​​​​ർ വ​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ കെ​​​​​ജി​​​​​ബി ഏ​​​​​ജ​​​​ന്‍റ് ആ​​​​​യി​​​​​രു​​​​​ന്ന റീ​​​​​സ്യ​​​​​ന്‍റ് വ​​​​​ധ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് സം​​​​​ശ​​​​​യ​​​​​ത്തി​​​​​ലാ​​​​​യ മ​​​​​റീ​​​​​ന​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നെ സ്റ്റാ​​​​​ലി​​​​​ന്‍റെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു വി​​​​​ചാ​​​​​ര​​​​​ണക്കോട​​​​​തി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്നു.​ ആ ​​​​​വി​​​​​ചാ​​​​​ര​​​​​ണ ക​​​​​ടു​​​​​ത്ത മാ​​​​​ന​​​​​സി​​​​​ക​​​​വ്യ​​​​​ഥ​​​​​യി​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ കൊ​​​​​ണ്ടെ​​​​​ത്തി​​​​​ച്ചു​​​​​വെ​​​​​ങ്കി​​​​​ലും ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി​​​​​യൊ​​​​​ന്നു​​​​കൊ​​​​​ണ്ടു മാ​​​​​ത്രം അ​​​​​തി​​​​​ൽ​​​​​നി​​​​​ന്നെ​​​​​ല്ലാം സാ​​​​​ഹ​​​​​സി​​​​​ക​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹം ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്നു.​ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം മ​​​​​ക​​​​​നെ​​​​​യും അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നെത്തുട​​​​​ർ​​​​​ന്ന് അ​​​​​വ​​​​​രു​​​​ടെ താ​​​​​മ​​​​​സം ബോ​​​​​ൽ​​​​​ഷീ​​​​​വോ എ​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​തി​​​​​ഥി​​​​മ​​​​​ന്ദി​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ആ ​​​​​പാ​​​​​ർ​​​​​പ്പ് ഒ​​​​​രു​​​​​ത​​​​​രം ത​​​​​ട​​​​​ങ്ക​​​​​ൽജീ​​​​​വി​​​​​ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ചു​​​​​റ്റു​​​​​മു​​​​​ള്ള താ​​​​​മ​​​​​സ​​​​​ക്കാ​​​​​രാ​​​​​രും​​​​ത​​​​​ന്നെ ഭ​​​​​യം​​​​​കൊ​​​​​ണ്ട് അ​​​​​വ​​​​​രോ​​​​​ട് മി​​​​​ണ്ടാ​​​​​റി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. കു​​​​​റ​​​​​ച്ചു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​ശേ​​​​​ഷം ക​​​​​ടു​​​​​ത്ത ഒ​​​​​റ്റ​​​​​പ്പെ​​​​​ട​​​​​ലി​​​​​നെത്തുട​​​​​ർ​​​​​ന്ന് അ​​​​​വ​​​​​ർ​​​​​ക്ക​​​​​വി​​​​​ടം ഉ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​യി വ​​​​​ന്നു. പി​​​​​ന്നീ​​​​​ടു​​​​​ള്ള താ​​​​​മ​​​​​സം ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്തു​​​​​ള്ള വീ​​​​​ടു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ൽ മ​​​​​റീ​​​​​ന ഒ​​​​​രു തൊ​​​​​ഴി​​​​​ൽ തേ​​​​​ടി​​​​​യെ​​​​​ങ്കി​​​​​ലും ആ​​​​​രും അ​​​​​വ​​​​​ർ​​​​​ക്ക​​​​​ത് ന​​​​​ൽ​​​​​കി​​​​​യി​​​​​ല്ല. നീ​​​​​ണ്ട പ​​​​​തി​​​​​നെ​​​​​ട്ടു മാ​​​​​സ​​​​​ത്തെ വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്കൊ​​​​​ടു​​​​​വി​​​​​ൽ ഭ​​​​​ർ​​​​​ത്താ​​​​​വ് മ​​​​​ട​​​​​ങ്ങി​​​​വ​​​​​ന്നെ​​​​​ങ്കി​​​​​ലും അ​​​​​ധി​​​​​കം വൈ​​​​​കാ​​​​​തെ സം​​​​​ശ​​​​​യ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ വീ​​​​​ണ്ടും അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട് ജ​​​​​യി​​​​​ലി​​​​​ലാ​​​​യി. അ​​​​​റ​​​​​സ്റ്റും വി​​​​​ചാ​​​​​ര​​​​​ണ​​​​​യും സ്റ്റാ​​​​​ലി​​​​​ന്‍റെ കാ​​​​​ല​​​​​ത്തെ ഓ​​​​​ഷ്‌​​​​വി​​​​​റ്റു​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ൽ എ​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രി​​​​​ൽ അ​​​​​ധി​​​​​കം​​​​ പേ​​​​​രും തി​​​​​രി​​​​​ച്ചുവ​​​​​രു​​​​​ന്നി​​​​​ല്ല എ​​​​​ന്ന് മ​​​​​റീ​​​​​ന പ​​​​​തി​​​​​യെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു​​​​​ണ്ട്. ബ​​​​​ന്ധു​​​​​ക്ക​​​​​ളി​​​​​ൽ പ​​​​​ല​​​​​രെ​​​​​യും പി​​​​​ന്നീ​​​​​ട് കാ​​​​​ണാ​​​​​താ​​​​​യി. മ​​​​​റീ​​​​​ന​​​​​യെ സ​​​​​ഹാ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ൾ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രാ​​​​​യി വ​​​​​രാ​​​​​താ​​​​​യി. മ​​​​​റീ​​​​​ന​​​​​യെ ഭ​​​​​യം മാ​​​​​ന​​​​​സി​​​​​ക​​​​​മാ​​​​​യി ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി.

മൂ​​​​​ത്ത മ​​​​​ക​​​​​ൾ അ​​​​​രി​​​​​യാ​​​​​ദ്ന​​​​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തോ​​​​​ടെ മ​​​​​റീ​​​​​ന തീ​​​​​ർ​​​​​ത്തും ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു. അ​​​​​രി​​​​​യാ​​​​​ദ്ന​​​​​യെ കൊ​​​​​ണ്ടു​​​​​പോ​​​​​യ ത​​​​​ട​​​​​ങ്ക​​​​​ൽ​​​​പാ​​​​​ള​​​​​യം തേ​​​​​ടി മ​​​​​റീ​​​​​ന മ​​​​​ക​​​​​നു​​​​​മൊ​​​​​ത്ത് ഏ​​​​​റെ അ​​​​​ല​​​​​യു​​​​​ന്നു​​​​​ണ്ട്. പി​​​​​താ​​​​​വി​​​​​നെ​​​​​തിരേ ക​​​​​ള്ള​​​​​മൊ​​​​​ഴി കൊ​​​​​ടു​​​​​ത്താ​​​​​ൽ അ​​​​​വ​​​​​ളെ വി​​​​​ട്ട​​​​​യയ്​​​​​ക്കാം എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പോ​​​​​ലീ​​​​​സി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്. അ​​​​​രി​​​​​യാ​​​​​ദ്ന അ​​​​​തി​​​​​നു വ​​​​​ഴ​​​​​ങ്ങാ​​​​​താ​​​​​യ​​​​​തോ​​​​​ടെ പീ​​​​ഡ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​സ​​​​​ഹ​​​​​നീ​​​​​യ​​​​​മാ​​​​​യി. ഒ​​​​​ടു​​​​​വി​​​​​ൽ അ​​​​​വ​​​​​ൾ​​​​​ക്ക് പോ​​​​​ലീ​​​​​സ് കെ​​​​​ട്ടി​​​​​ച്ച​​​​​മ​​​​​ച്ച രേ​​​​​ഖ​​​​​യി​​​​​ൽ ഒ​​​​​പ്പു​​​​വ​​​​​യ്ക്കേ​​​​​ണ്ട​​​​​താ​​​​​യി വ​​​​​ന്നു. പ​​​​​ക്ഷേ എ​​​​​ഫ്റോ​​​​​ണി​​​​​നെ അ​​​​​വ​​​​​ർ വി​​​​​ട്ട​​​​​യ​​​​​ച്ചി​​​​​ല്ല. വി​​​​​ചാ​​​​​ര​​​​​ണ തു​​​​​ട​​​​​ർ​​​​​ന്നു. സോ​​​​​വി​​​​​യ​​​​​റ്റ് വി​​​​​രു​​​​​ദ്ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​റീ​​​​​ന​​​​കൂ​​​​​ടി ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് പോ​​​​​ലീ​​​​​സ് ക​​​​​ള്ള​​​​​രേ​​​​​ഖ ഉ​​​​​ണ്ടാ​​​​​ക്കി. “എ​​​​​ന്നെ ശി​​​​​ക്ഷി​​​​​ക്കൂ. ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നെ​​​​​യും മ​​​​​ക​​​​​ളെ​​​​​യും വി​​​​​ട്ട​​​​​യ​​​​​യ്ക്കൂ. അ​​​​​വ​​​​​ർ ര​​​​​ണ്ടു​​​​​പേ​​​​​രും നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളാ​​​​​ണ്.” എ​​​​​ന്ന് മ​​​​​റീ​​​​​ന സ്റ്റാ​​​​​ലി​​​​​ന് നി​​​​​ര​​​​​ന്ത​​​​​രം ക​​​​​ത്തു​​​​​ക​​​​​ളെ​​​​​ഴു​​​​​തി. പ​​​​​ക്ഷേ, ഒ​​​​​ന്നി​​​​​നും മ​​​​​റു​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി​​​​​ല്ല.

ഭ​​​​​ർ​​​​​ത്താ​​​​​വും മ​​​​​ക​​​​​ളും അ​​​​​ജ്ഞാ​​​​​ത​​​​​മാ​​​​​യ ഏ​​​​​തോ ത​​​​​ട​​​​​ങ്ക​​​​​ൽ​​​​പ്പാള​​​​​യ​​​​​ത്തി​​​​​ൽ ആ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​ർ​​​​​ക്ക് ഒ​​​​​രി​​​​​ക്ക​​​​​ലും മ​​​​​ട​​​​​ങ്ങി​​​​​വ​​​​​രാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നും അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ടു​​​​​വി​​​​​ൽ മ​​​​​റീ​​​​​ന വേ​​​​​ദ​​​​​ന​​​​​യോ​​​​​ടെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു. അ​​​​​തോ​​​​​ടെ അ​​​​​വ​​​​​ൾ തീ​​​​​ർ​​​​​ത്തും ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു. മ​​​​​ക​​​​​ൻ ജോ​​​​​ർ​​​​​ജി മാ​​​​​ത്ര​​​​​മാ​​​​​യി ഏ​​​​​ക ആ​​​​​ശ്വാ​​​​​സം. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ സൗ​​​​​ജ​​​​​ന്യ അ​​​​​തി​​​​​ഥിമു​​​​​റി​​​​​ക​​​​​ൾ അ​​​​​വ​​​​​ർ​​​​​ക്ക് എ​​​​​ന്നെ​​​​​ന്നേ​​​​​ക്കു​​​​​മാ​​​​​യി ന​​​​ഷ്‌​​​​ട​​​​പ്പെ​​​​​ടാ​​​​​ൻ തു​​​​​ട​​​​​ങ്ങി. പ​​​​​ല ദി​​​​​വ​​​​​സ​​​​​വും പ​​​​​ട്ടി​​​​​ണി കി​​​​​ട​​​​​ന്നു. ഇ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ൽ സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ൾ എ​​​​​ന്ന വ്യാ​​​​​ജേ​​​​​ന പ​​​​​ല​​​​​രും മ​​​​​റീ​​​​​ന​​​​​യോ​​​​​ട് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തെ കീ​​​​​ഴ്പ്പെ​​​​​ട്ടു ജീ​​​​​വി​​​​​ക്കാ​​​​​ൻ അ​​​​​പേ​​​​​ക്ഷി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ അ​​​​​വ​​​​​ര​​​​​ത് അ​​​​​നു​​​​​സ​​​​​രി​​​​​ച്ചി​​​​​ല്ല എ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, അ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രെ "പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട തെ​​​​​മ്മാ​​​​​ടി​​​​​ക​​​​​ൾ' എ​​​​​ന്നു വി​​​​​ളി​​​​​ച്ച് പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. മോ​​​​​സ്കോ​​​​​യി​​​​​ലെ ജീ​​​​​വി​​​​​തം ദു​​​​​ര​​​​​ന്ത​​​​​സ​​​​​മാ​​​​​ന​​​​​മാ​​​​​യ​​​​​തോ​​​​​ടെ അ​​​​​വ​​​​​ർ ലാ​​​​​ബു​​​​​ഗ​​​​​യി​​​​​ലേ​​​​​ക്ക് പോ​​​​​യി. അ​​​​​വി​​​​​ടെ​​​​​യും അ​​​​​വ​​​​​രെ ഭ​​​​​യ​​​​​വും അ​​​​​നാ​​​​​ഥ​​​​​ത്വ​​​​​വും ദാ​​​​​രി​​​​​ദ്ര്യ​​​​​വും പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. മ​​​​​ക​​​​​ൻ ജോ​​​​​ർ​​​​​ജി​​​​​യെ ഏ​​​​​തു നി​​​​​മി​​​​​ഷ​​​​​വും പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യു​​​​​മെ​​​​​ന്ന് മ​​​​​റീ​​​​​ന വ​​​​​ല്ലാ​​​​​തെ ഭ​​​​​യ​​​​​ന്നി​​​​​രു​​​​​ന്നു. അ​​​​​തു കാ​​​​​ണാ​​​​​ൻ ശ​​​​​ക്തി​​​​​യി​​​​​ല്ലാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ അ​​​​​വ​​​​​ർ ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കാ​​​​​ൻ​​​​ത​​​​​ന്നെ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

മ​​​​​റീ​​​​​ന​​​​​യു​​​​​ടെ​ മ​​​​​ര​​​​​ണം അ​​​​​വ​​​​​രു​​​​​ടെ ക​​​​​വി​​​​​ത​​​​പോ​​​​​ലെ, തു​​​​​ന്നി​​​​​ക്കെ​​​​​ട്ടി​​​​​യ വാ​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​പ്പോ​​​​​യ ശ്വാ​​​​​സ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ർ​​​​​മ എ​​​​​ഴു​​​​​തു​​​​​ന്നു; “ഒ​​​​​രു മ​​​​​ര​​​​​ണം ഒ​​​​​രു​​​​​പാ​​​​​ട് ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും ഒ​​​​​രു​​​​​പാ​​​​​ട് ഉ​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും എ​​​​​ത്തു​​​​​ന്നു​​​​​ണ്ടാ​​​​​കാം. പ​​​​​ക്ഷേ മ​​​​​റീ​​​​​ന​​​​​യു​​​​​ടെ മ​​​​​ര​​​​​ണം ഇ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ൽ എ​​​​​വി​​​​​ടെ​​​​​യോ ആ​​​​​ണ് ഒ​​​​​ഴു​​​​​ക്ക് നി​​​​​ല​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്.” അ​​​​​നാ​​​​​ഥ​​​​​ത്വ​​​​​മോ ദാ​​​​​രി​​​​​ദ്ര്യ​​​​​മോ ആ​​​​​ത്മാ​​​​​ഭി​​​​​മാ​​​​​ന​​​​​മോ ഭ​​​​​യ​​​​​മോ, എ​​​​​ന്താ​​​​​യി​​​​​രി​​​​​ക്കാം മ​​​​​റീ​​​​​ന​​​​​യെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ച്ച​​​​​ത്. ഇ​​​​​ർ​​​​​മ എ​​​​​ഴു​​​​​തും​​​​പോ​​​​​ലെ അ​​​​​തി​​​​​ന്നും ദു​​​​​രൂ​​​​​ഹ​​​​​മാ​​​​​ണ്.

District News

മത്സ്യത്തൊഴിലാളികൾ ക​ട​ലി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി

ചേ​ര്‍​ത്ത​ല: ക​ട​ലും തീ​ര​വും ജ​ലാ​ശ​യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ലോ​ക മ​ത്സ്യത്തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ പൊ​ന്തു​വ​ള്ള​ങ്ങ​ളി​ൽ ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. മാ​രാ​രി​ക്കു​ളം ക​ട​ലി​ൽ കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് സ​ത്യ​ഗ്ര​സ​മ​ര​ം ആ​രം​ഭി​ച്ചത്.


ക​ട​ൽഖ​ന​നം ഉ​പേ​ക്ഷി​ക്കു​ക, ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം കു​ത്ത​കക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, സീ​പ്ലെ​യി​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ​ത്യ​ഗ്ര​ഹ​സ​മ​രം കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ പൊ​ള്ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ആ​ശ്ര​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


തു​ട​ര്‍​ന്ന് വൈ​കി​ട്ട് ന​ട​ന്ന ലോ​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷം കെ​പി​സി​സി പോ​ളി​സി ക​മ്മി​റ്റി ചെ​യ​ർ​മാ​ർ ജോ​ൺ സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ളി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. മു​തി​ർ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഫാ.​ വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ ആ​ദ​രി​ച്ചു.


ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ പൊ​ള്ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ആ​ശ്ര​യം, ഗാ​ന്ധി​യ​ൻ കെ.​ജി. ജ​ഗ​ദീ​ശ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ന്‍റണി കു​രി​ശി​ങ്ക​ൽ, കോ​സ്റ്റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ന​വീ​ൻ​ജീ നാ​ദ​മ​ണി, ഔ​സേ​പ്പ​ച്ച​ൻ പ​ള്ളി​ക്ക​ൽ​ത​യ്യിൽ, സു​ഭാ​ഷ് താ​ന്നി​ക്ക​ൽ, സ​ജി കാ​നാ​ശേരി, അ​ലോ​ഷ്യ​സ് കാ​ക്ക​രി, ബെ​ന്നി ത​യ്യി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.

Kerala

കൊ​ല്ല​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​ക​ൾ ആ​ഴ​ക്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു

കൊ​ല്ലം: കൊ​ല്ല​ത്ത് നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​ക​ൾ ആ​ഴ​ക്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ബോ​ട്ടു​ക​ളി​ലെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റ് ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി. 124 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​ച്ചാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്.

ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റു​ള്ള ബോ​ട്ടു​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ത​മി​ഴ്നാ​ടി​ന്‍റെ പ​രി​ധി​യി​ൽ ക​യ​റി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Kerala

ക​ണ്ണൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ മൂ​ന്നാ​മ​നും മ​രി​ച്ചു

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ല​ത്ത് ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട മൂ​ന്നു​പേ​രും മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഫ്നാ​ൻ, റ​ഹാ​നു​ദ്ദീ​ൻ, അ​ഫ്റാ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ് മൂ​ന്നു​പേ​ര

സം​ഘ​ത്തി​ൽ എ​ട്ട് പേ​രു​ണ്ടാ​യി​രു​ന്നു. താ​മ​സി​ക്കു​ന്ന റി​സോ​ർ​ട്ടി​നു മു​ന്നി​ലെ ക​ട​ലി​ലാ​ണ് ഇ​വ​ർ ഇ​റ​ങ്ങി​യ​ത്.

അ​ഫ്റാ​സാ​ണ് ആ​ദ്യം ക​ട​ലി​ൽ ഇ​റ​ങ്ങി​യ​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തോ​ടെ മ​റ്റു ര​ണ്ട് പേ​ർ ര​ക്ഷി​ക്കാ​ന്‍ ഇ​റ​ങ്ങി. മൂ​ന്നു​പേ​രും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തോ​ടെ കൂ​ട്ട​ത്തി​ലു​ള്ള​വ​ർ നാ​ട്ടു​കാ​രെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും അ​റി​യി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Kerala

വി​ഴി​ഞ്ഞ​ത്ത് തി​ര​യി​ൽ​പ്പെ​ട്ട് ആ​റാം ക്ലാ​സു​കാ​ര​നെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: കൂ​ട്ടു​കാ​ര​നു​മൊ​ത്ത് അ​ടി​മ​ല​ത്തു​റ​യി​ലെ പൊ​ഴി​ക്ക​ര​ക്ക​ടു​ത്തു​ള​ള ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി.

കോ​ട്ടു​കാ​ല്‍ വി​ല്ലേ​ജി​ലെ അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തു​മൂ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് കു​രി​ശ​ടി​ക്കു സ​മീ​പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പ​ത്രോ​സി​ന്‍റെ​യും ഡൈ​ന​യു​ടെ​യും മ​ക​ന്‍ ജോ​ബി​ല്‍ പ​ത്രോ​സി​നെ (12) ആ​ണ് കാ​ണാ​താ​യ​ത്.

വെ​ള​ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ എ​സ്എ​ച്ച്ഒ വി​പി​ന്‍ പ​റ​ഞ്ഞു. അ​ടി​മ​ല​ത്തു​റ ലൂ​യീ​സ് മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ജോ​ബി​ൽ.

സ്‌​കൂ​ള്‍ വി​ട്ട​തി​നു​ശേ​ഷം അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ കൂ​ട്ടു​കാ​ര​നൊ​പ്പ​മാ​ണ് അ​ടി​മ​ല​ത്തു​റ​യി​ലെ പൊ​ഴി​ക്ക​ര​ത്തീ​ര​ത്തു​ള​ള ക​ട​ല്‍​ത്തീ​ര​ത്ത് ജോ​ബി​ൽ എ​ത്തി​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ജോ​ബി​ല്‍ ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി ക​ര​യി​ലേ​ക്ക് ഓ​ടി​യെ​ത്തി നാ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​മ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.

ഇ​തേ​ത്തു​ട​ര്‍​ന്ന് കു​ട്ടി​യെ കാ​ണാ​താ​യ ഭാ​ഗ​ത്ത് കോ​സ്റ്റ​ല്‍ പോ​ലീ​സും ഫി​ഷ​റീ​സി​ന്‍റെ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സു​മെ​ന്‍റും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ കോ​സ്റ്റ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

അ​പൂ​ർ​വ പ്ര​തി​ഭാ​സം; കോ​ഴി​ക്കോ​ട് ക​ട​ല്‍ ഉ​ൾ​വ​ലി​ഞ്ഞു

 കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ചി​ന് സ​മീ​പ​ത്ത് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞു. ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ത്തേ​ക്ക് ഉ​ള്‍​വ​ലി​ഞ്ഞ​താ​യി ആ​ളു​ക​ള്‍ പ​റ​ഞ്ഞു. പെ​ട്ട​ന്നു​ണ്ടാ​യ മാ​റ്റം ബീ​ച്ചി​ലെ​ത്തി​യ സ​ന്ദ​ര്‍​ശ​ക​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ട​ല്‍ കു​റ​ച്ച് ഉ​ള്‍​വ​ലി​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​ത്ര​യും ഉ​ള്ളി​ലേ​ക്ക് പോ​യ​ത് ആ​ദ്യ​മാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. തി​ര​യി​ല്ലാ​തെ നി​ശ്ച​ലാ​വ​സ്ഥ​യാ​യ ക​ട​ല്‍ കാ​ണാ​നും നി​ര​വ​ധി പേ​ര്‍ എ​ത്തി​യി​രു​ന്നു.

SUNDAY DEEPIKA

ചാ​വു​ക​ട​ലും ഗ​ലീ​ലി​യാ ത​ടാ​ക​വും

വ​ർ​ഷം​തോ​റും ഇ​രു​പ​തു ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ഒ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ണ് ചാ​വു​ക​ട​ൽ. ഇ​സ്ര​യേ​ലി​നും വെ​സ്റ്റ് ബാ​ങ്കി​നും കി​ഴ​ക്കാ​യും ജോ​ർ​ദാ​നു പ​ടി​ഞ്ഞാ​റാ​യും സ്ഥി​തി​ചെ​യ്യു​ന്ന ചാ​വു​ക​ട​ലി​ന് അ​ന്പ​തു കി​ലോ​മീ​റ്റ​ർ നീ​ള​വും പ​തി​ന​ഞ്ചു കി​ലോ​മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. സ​മു​ദ്രോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് 430 മീ​റ്റ​ർ താ​ഴെ സ്ഥി​തി​ചെ​യ്യു​ന്ന ചാ​വു​ക​ട​ൽ ഭൂ​മി​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന പ്ര​ദേ​ശ​മാ​ണ്.

ബൈ​ബി​ളി​ലെ ഉ​ത്പ​ത്തി പു​സ്ത​ക​ത്തി​ൽ ചാ​വു​ക​ട​ലി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ട്.

സോ​ദോം-​ഗൊ​മോ​റ എ​ന്നീ പ​ട്ട​ണ​ങ്ങ​ൾ സ്ഥി​തി​ചെ​യ്തി​രു​ന്ന​ത് ബൈ​ബി​ളി​ൽ ഉ​പ്പു​ക​ട​ൽ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ചാ​വു​ക​ട​ലി​ന് അ​ടു​ത്താ​യി​രു​ന്നു (ഉ​ത്പ​ത്തി 14:3). ഉ​പ്പും ഇ​രു​ന്പും കാ​ൽ​സ്യ​വും മ​ഗ്നീ​ഷ്യ​വു​മൊ​ക്കെ ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ചാ​വു​ക​ട​ൽ തീ​ര​ങ്ങ​ൾ. ഹേ​റോ​ദോ​സ് മ​ഹാ​രാ​ജാ​വ് ചാ​വു​ക​ട​ൽ തീ​ര​ത്താ​യി കൊ​ട്ടാ​ര​ങ്ങ​ളും കോ​ട്ട​ക​ളും പ​ണി​തു​യ​ർ​ത്തി​യി​രു​ന്നു.

കാ​ണാ​ൻ മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും ജീ​വ​നി​ല്ലാ​ത്ത ക​ട​ലാ​ണി​ത്. ഈ ​ക​ട​ലി​ൽ മ​ത്സ്യ​ങ്ങ​ളി​ല്ല. തീ​ര​ത്തു സ​സ്യ​ജാ​ല​ങ്ങ​ളു​മി​ല്ല. ചാ​വു​ക​ട​ൽ നി​ർ​ജീ​വ​മാ​ണെ​ന്നു സാ​രം. എ​ന്തു​കൊ​ണ്ടാ​വു​മി​ത്? സാ​ധാ​ര​ണ സ​മു​ദ്ര​ജ​ല​ത്തി​ൽ മൂ​ന്ന​ര ശ​ത​മാ​നം ഉ​പ്പു​ള്ള​പ്പോ​ൾ ചാ​വു​ക​ട​ലി​ലെ വെ​ള്ള​ത്തി​ൽ മു​പ്പ​തു ശ​ത​മാ​നം ഉ​പ്പു​ണ്ട്. ഈ ​ജ​ല​ത്തി​ൽ ജീ​വ​നു നി​ല​നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല​ത്രേ.

ചാ​വു​ക​ട​ലി​ലെ ജ​ല​ത്തി​ലു​ള്ള ഉ​പ്പി​ന്‍റെ സാ​ന്ദ്ര​ത വ​ള​രെ കൂ​ടി​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​വി​ടെ സാ​ധാ​ര​ണ​ഗ​തി​യി​ൽ ആ​രും മു​ങ്ങി​മ​രി​ക്കാ​റി​ല്ലാ​ത്ത​ത്. നാം ​ചാ​വു​ക​ട​ലി​ൽ ഇ​റ​ങ്ങി​യാ​ൽ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ക​യേ​യു​ള്ളൂ, താ​ഴ്ന്നു പോ​കി​ല്ല.

എ​ന്താ​ണ് ചാ​വു​ക​ട​ലി​ൽ ഉ​പ്പി​ന്‍റെ സാ​ന്ദ്ര​ത ഇ​ത്ര കൂ​ടാ​ൻ കാ​ര​ണം? ഒ​ന്നാ​മ​താ​യി വ​ള​രെ ചൂ​ടു​ള്ള പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. ത​ന്മൂ​ലം ജ​ലം നീ​രാ​വി​യാ​യി മാ​റു​ന്പോ​ൾ ഉ​പ്പ് ചാ​വു​ക​ട​ലി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്നു. ര​ണ്ടാ​മ​താ​യി, നൂ​റ്റാ​ണ്ടു​ക​ളാ​യി ചാ​വു​ക​ട​ലി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന ജ​ല​ത്തി​ൽ ഉ​പ്പി​ന്‍റെ​യും കാ​ൽ​സ്യ​ത്തി​ന്‍റെ​യും മ​റ്റും അം​ശ​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്. അ​വ അ​വി​ടെ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത​ല്ലാ​തെ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നി​ല്ല. ചാ​വു​ക​ട​ലി​ലെ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യി​രു​ന്നെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഉ​പ്പി​ന്‍റെ സാ​ന്ദ്ര​ത കു​റ​യു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​ത്സ്യ​ങ്ങ​ൾ​ക്കും സ​സ്യ​ജാ​ല​ങ്ങ​ൾ​ക്കും അ​വി​ടെ വ​ള​രാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു.

ചാ​വു​ക​ട​ലി​ന്‍റെ ഈ ​ക​ഥ പ​റ​ഞ്ഞ​ത് വ​ലി​യൊ​രു ജീ​വി​ത​യാ​ഥാ​ർ​ഥ്യം ചൂ​ണ്ടി​ക്കാ​ട്ടാ​നാ​ണ്. അ​താ​യ​ത് ന​മ്മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് ഒ​ഴു​കാ​ൻ നാം ​അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​ത​വും നി​ർ​ജീ​വ​മാ​യി മാ​റും എ​ന്ന യാ​ഥാ​ർ​ഥ്യം. ന​മ്മു​ടെ​യെ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ദൈ​വം ധാ​രാ​ളം ന​ന്മ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും ന​ൽ​കാ​റു​ണ്ട്. ന​മ്മു​ടെ സ​മ​യ​വും വി​വി​ധ​ങ്ങ​ളാ​യ ക​ഴി​വു​ക​ളും സ​ന്പ​ത്തു​മെ​ല്ലാം ദൈ​വം ന​ൽ​കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളാ​ണ്. അ​വ ന​മ്മ​ൾ ന​മു​ക്കാ​യി​മാ​ത്രം വി​നി​യോ​ഗി​ച്ചാ​ൽ പോ​രാ. അ​വ മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യ്ക്കാ​യും വി​നി​യോ​ഗി​ക്ക​ണം.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നി​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി കി​ട്ടി. സൗ​ജ​ന്യ​മാ​യി​ത്ത​ന്നെ നി​ങ്ങ​ൾ കൊ​ടു​ക്കു​വി​ൻ'' (മ​ത്താ 10:8). ന​ന്മ​ക​ളെ​ല്ലാം​ത​ന്നെ ന​മു​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ നാം ​മ​ടി​ക്ക​രു​ത്. ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: ""ദൈ​വം നി​ങ്ങ​ളെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ന്പ​ന്ന​രാ​ക്കു​വാ​ൻ ക​ഴി​യു​ന്ന​വ​നാ​ണ്'' (2 കോ​റി 9:8). അ​വി​ട​ന്ന് ന​മ്മെ സ​ന്പ​ന്ന​രാ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നോ? ദൈ​വ​വ​ച​നം തു​ട​ർ​ന്നു പ​റ​യു​ന്ന​ത​നു​സ​രി​ച്ച് നാം ​എ​ല്ലാ സ​ൽ​പ്ര​വൃ​ത്തി​ക​ളി​ലും സ​ന്പ​ന്ന​രാ​കാ​ൻ വേ​ണ്ടി​യാ​ണ്.

എ​ന്നാ​ൽ ദൈ​വം ന​മു​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന ന​ന്മ​ക​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ ന​മു​ക്ക് പ​ല​പ്പോ​ഴും മ​ടി​യാ​ണ്. അ​തി​ന്‍റെ ഒ​രു കാ​ര​ണം ന​മ്മു​ടെ ആ​വ​ശ്യ​ത്തി​നു​ള്ള​വ ഉ​ണ്ടോ എ​ന്ന ഭ​യ​മാ​കാം. അ​ഹ​ങ്കാ​ര​മാ​കാം മ​റ്റൊ​രു കാ​ര​ണം. ഞാ​ൻ അ​ധ്വാ​നി​ച്ചു സ​ന്പാ​ദി​ച്ച​ത് എ​നി​ക്കു​മാ​ത്രം വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന നി​ല​പാ​ട്. വേ​റെ പ​ല​ർ​ക്കും സ​ഹാ​യി​ക്കാ​ൻ ക​ഴി​വു​ണ്ട​ല്ലോ. അ​വ​ർ സ​ഹാ​യി​ക്ക​ട്ടെ എ​ന്ന മ​നോ​ഭാ​വ​മാ​കാം മ​റ്റൊ​രു കാ​ര​ണം.

കാ​ര​ണ​ങ്ങ​ൾ എ​ന്തു​മാ​ക​ട്ടെ, ന​മ്മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ന​ന്മ​ക​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​തം ചാ​വു​ക​ട​ലി​നു സ​മാ​ന​മാ​യി മാ​റു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട. ജീ​വ​നി​ല്ലാ​ത്ത ഒ​രു ജീ​വി​ത​മാ​യി​രി​ക്കും അ​തെ​ന്നു തീ​ർ​ച്ച.

ഇ​സ്ര​യേ​ലി​ൽ മ​റ്റൊ​രു ക​ട​ലു​ണ്ട്- ഗ​ലീ​ലി​യാ ക​ട​ൽ. ചാ​വു​ക​ട​ലി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള ഈ ​ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ജ​ലം അ​വി​ടെ അ​ടി​ഞ്ഞു​കി​ട​ക്കാ​റി​ല്ല. അ​ത് താ​ഴേ​ക്കൊ​ഴു​കി ചാ​വു​ക​ട​ലി​ലാ​ണ് എ​ത്തു​ന്ന​ത്. ഗ​ലീ​ലി​യാ ത​ടാ​കം എ​ന്നും വി​ളി​ക്ക​പ്പെ​ടു​ന്ന ഗ​ലീ​ലി​യാ ക​ട​ലി​ന് ജീ​വ​നു​ണ്ട്. അ​വി​ടെ മ​ത്സ്യ​ങ്ങ​ളും സ​സ്യ​ജാ​ല​ങ്ങ​ളു​മൊ​ക്കെ വ​ള​രു​ന്നു. അ​തി​ന്‍റെ കാ​ര​ണ​മാ​ക​ട്ടെ അ​വി​ട​ത്തെ ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ന്നു എ​ന്ന​താ​ണ്.

ന​മ്മു​ടെ ജീ​വി​തം ചാ​വു​ക​ട​ലി​നു തു​ല്യ​മോ അ​തോ ഗ​ലീ​ലി​യാ ക​ട​ൽ പോ​ലെ​യോ? ന​മു​ക്കു ചി​ന്തി​ച്ചു​നോ​ക്കാം.

District News

കണ്ണൂരിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എം.സി. ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മുഴപ്പിലങ്ങാട് ശ്മശാനത്തിന് അടുത്ത് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. രണ്ട് ദിവസമായി ഫർഹാന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയായിരുന്നു.

 

ബുധനാഴ്ച വൈകുന്നേരമാണ് ഫർഹാനെ കടലിൽ കാണാതായത്. സുഹൃത്തുക്കളോടൊപ്പം പാറക്കെട്ടിലിരിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് ഫർഹാൻ കടലിൽ വീഴുകയായിരുന്നു. സമീപത്തെ പാറക്കെട്ടിൽ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഫർഹാനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് കടൽക്ഷോഭം രൂക്ഷമായതിനാൽ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Latest News

Up