x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടലിൽ ഭൂകന്പമിളക്കിയ തിരകൾ

കൺമുന്നിൽ 2025 കാൽ നൂറ്റാണ്ട്/ഡോ.​ മു​ഞ്ഞി​നാ​ട് പ​ത്മ​കു​മാ​ർ
Published: December 24, 2025 01:45 AM IST | Updated: December 24, 2025 01:45 AM IST

പു​​​​​സ്ത​​​​​കം വാ​​​​​യി​​​​​ക്കാ​​​​​നെ​​​​​ടു​​​​​ക്കു​​​​മ്പോ​​​​​ഴെ​​​​​ല്ലാം ഞാ​​​​​നോ​​​​​ർ​​​​​ക്കു​​​​​ന്ന ഒ​​​​​രു നോ​​​​​വ​​​​​ൽ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​മു​​​​​ണ്ട്; ഡോ​​​​​ൺ​​​​​ക്വി​​​​​ക്സോ​​​​​ട്ട്. മി​​​​​ഗ്വെ​​​​​ൽ​​​​​സെ​​​​​ർ​​​​​വാ​​​​​ന്‍റീ​​​​​സി​​​​​നെ അ​​​​​ത്ര പെ​​​​​ട്ടെ​​​​​ന്ന് ഓ​​​​​ർ​​​​​മ വ​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ലും ക്വി​​​​​ക്സോ​​​​​ട്ടി​​​​​നെ മ​​​​​റ​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. വാ​​​​​യി​​​​​ക്കാ​​​​​നെ​​​​​ടു​​​​​ക്കു​​​​​ന്ന ഓ​​​​​രോ പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ലും ക്വി​​​​​ക്സോ​​​​​ട്ടി​​​​​നെ കാ​​​​​ണു​​​​​ക​​​​​യാ​​​​​ണ്; അ​​​​​ല്ല മ​​​​​ണ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്, രു​​​​​ചി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്, അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ക്വി​​​​​ക്സോ​​​​​ട്ടി​​​​​ന് എ​​​​​ന്തു ബ​​​​​ന്ധ​​​​​മെ​​​​​ന്ന് ചോ​​​​​ദി​​​​​ച്ചേ​​​​​ക്കാം. സ്വ​​​​​ന്തം നി​​​​​ഴ​​​​​ലി​​​​​നോ​​​​​ട് നി​​​​​ര​​​​​ന്ത​​​​​രം യു​​​​​ദ്ധം​​​​ചെ​​​​​യ്ത് പ​​​​​രാ​​​​​ജി​​​​​ത​​​​​നാ​​​​​യ ഒ​​​​​രു വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു ക്വി​​​​​ക്സോ​​​​​ട്ട്. അ​​​​​യാ​​​​​ൾ മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പ് ലോ​​​​​ക​​​​​ത്തോടാ​​​​​യി വി​​​​​ളി​​​​​ച്ചു​​​​​പ​​​​​റ​​​​​ഞ്ഞ​​​​​ത് “ആ​​​​​ത്മാ​​​​​വി​​​​​ൽ വെ​​​​​ളി​​​​​ച്ചം നി​​​​​റ​​​​​യ്ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ൾ വാ​​​​​യി​​​​​ച്ച് പ്രാ​​​​​യ​​​​​ശ്ചി​​​​​ത്തം ചെ​​​​​യ്യാ​​​​​ൻ സ​​​​​മ​​​​​യ​​​​​മി​​​​​ല്ല​​​​​ല്ലോ എ​​​​​ന്ന​​​​​ത് എ​​​​​ന്നെ ദുഃ​​​​​ഖി​​​​​പ്പി​​​​​ക്കു​​​​​ന്നു” എ​​​​​ന്നാ​​​​​ണ്. ആ ​​​​​ദുഃ​​​​​ഖം ന​​​​​ല്ല വാ​​​​​യ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ​​​​യെ​​​​​ല്ലാം ദുഃ​​​​​ഖ​​​​​മാ​​​​​ണ്. ആ ​​​​​ദുഃ​​​​​ഖ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്ന് ഒ​​​​​രു വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ര​​​​​നും ഇ​​​​​ന്നോ​​​​​ളം പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.

ക​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​യ ഇ​​​​​രു​​​​​പ​​​​​ത്തി​​​​​യ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ അ​​​​​ത്ര പെ​​​​​ട്ടെ​​​​​ന്ന് ഓ​​​​​ർ​​​​​ത്തെ​​​​​ടു​​​​​ക്കാ​​​​​ൻ ആ​​​​​വി​​​​​ല്ലെ​​​​​ങ്കി​​​​​ലും വി​​​​​ല​​​​​ങ്ങ​​​​​നെ​​​​ വീ​​​​​ണ വ​​​​​ഴി​​​​​മ​​​​​ര​​​​​ങ്ങ​​​​​ളെ ഞാ​​​​​ൻ ഓ​​​​​ർ​​​​​ക്കാ​​​​​റു​​​​​ണ്ട്. ആ ​​​​​വ​​​​​ഴി​​​​​മ​​​​​ര​​​​​ങ്ങ​​​​​ൾ ചി​​​​​ല പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളാ​​​​​ണ്. ഒ​​​​​ലി​​​​​ച്ചു​​​​പോ​​​​​കാ​​​​​ത്ത നി​​​​​ഴ​​​​​ൽ​​​​പോ​​​​​ലെ എ​​​​​ന്നെ പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ൾ. വാ​​​​​യ​​​​​ന​​​​​യു​​​​​ടെ തു​​​​​ട​​​​​ക്ക​​​​​കാ​​​​​ല​​​​​ത്ത് കൈ​​​​യി​​​​ൽ ത​​​​​ട​​​​​ഞ്ഞ​​​​​തെ​​​​​ല്ലാം ഒ​​​​​രു ആ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ര​​​​​നെ​​​​പ്പോലെ വാ​​​​​യി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട് ആ​​​​​ർ​​​​​ത്തി​​​​​യു​​​​​ണ്ടെ​​​​​ങ്കി​​​​​ലും വാ​​​​​യി​​​​​ക്കാ​​​​​നെടു​​​​​ക്കു​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ നാ​​​​​ഡി പി​​​​​ടി​​​​​ച്ചുനോ​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി. അ​​​​​പ്പോ​​​​​ൾ എ​​​​​നി​​​​​ക്കൊ​​​​​രു ജീ​​​​​വ​​​​​ൻ​​​​​മ​​​​​ശാ​​​​​യി​​​​​യു​​​​​ടെ ഭാ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ​മൃ​​​​​തി​​​​​യു​​​​​ടെ കി​​​​​ലു​​​​​ക്കം കേ​​​​​ൾ​​​​​ക്കു​​​​​ന്നു​​​​​ണ്ടോ എ​​​​​ന്നും ജ​​​​​ന്മാ​​​​​ന്ത​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് നീ​​​​​ളു​​​​​ന്ന ആ​​​​​യു​​​​​ർ​​​​​രേ​​​​​ഖ ഉ​​​​​ണ്ടോ എ​​​​​ന്നൊ​​​​​മൊക്കെ​​​​​യാ​​​​​ണ് ഞാ​​​​​ൻ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളി​​​​​ൽ നോ​​​​​ക്കി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ച​​​​​ക്ര​​​​​ശ്വാ​​​​​സം വ​​​​​ലി​​​​​ക്കു​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളെ​​​​പോ​​​​​ലും ഞാ​​​​​ൻ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചി​​​​​ല്ല. വ​​​​​ല്ലാ​​​​​ത്ത മ​​​​​ടു​​​​​പ്പ് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളെ​​​​​പോ​​​​​ലും അ​​​​​നു​​​​​ക​​​​​മ്പ​​​​​യോ​​​​​ടെ സ്പ​​​​​ർ​​​​​ശി​​​​​ച്ചു. കാ​​​​​ര​​​​​ണം, ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ താ​​​​​ളി​​​​​ൽ ഓ​​​​​രോ വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ര​​​​​നു​​​​​മാ​​​​​യി ഒ​​​​​രു പു​​​​​സ്ത​​​​​കം ഒ​​​​​രു നി​​​​​ധി ഒ​​​​​ളി​​​​​പ്പി​​​​​ച്ചു വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ടാ​​​​​കും എ​​​​​ന്നു​​​​ത​​​​​ന്നെ അ​​​​​ന്നും ഇ​​​​​ന്നും ഞാ​​​​​ൻ വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു. ആ ​​​​​വി​​​​​ശ്വാ​​​​​സ​​​​​മാ​​​​​ണ് എ​​​​​ന്നെ ഇ​​​​​പ്പോ​​​​​ഴും പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​ത്ത് ജീ​​​​​വി​​​​​ക്കാ​​​​​ൻ ധൈ​​​​​ര്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്.

"ഒ​​​​​രു ക​​​​​വി​​​​​യു​​​​​ടെ മ​​​​​ര​​​​​ണം'

കു​​​​​റ​​​​​ച്ചേ​​​​​റെ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ൾ വാ​​​​​യി​​​​​ച്ച കാ​​​​​ല​​​​​മാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ട​​​​​ന്നു​​​​​പോ​​​​​യ​​​​​ത്. എ​​​​​ല്ലാം പെ​​​​​ട്ടെ​​​​​ന്ന് ഓ​​​​​ർ​​​​​ത്തെ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, ചി​​​​​ല​​​​​ത് ഓ​​​​​ർ​​​​​മ​​​​യു​​​​​ടെ വാ​​​​​തിൽക്ക​​​​​ൽ​​​​ വ​​​​​ന്ന് മു​​​​​ട്ടു​​​​​ന്നു​​​​​ണ്ട്. ആ ​​​​​മു​​​​​ട്ട​​​​​ല​​​​​ധി​​​​​കം അ​​​​​സു​​​​​ഖ​​​​​ക​​​​​ര​​​​​മാ​​​​​യ ശ​​​​ബ്‌​​​​ദ​​​​​മാ​​​​​ണ് കേ​​​​​ൾ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സു​​​​​ഖ​​​​​ക​​​​​ര​​​​​മ​​​​​ല്ലാ​​​​​ത്ത നി​​​​​ശ്വാ​​​​​സ​​​​​മാ​​​​​ണ് "ഒ​​​​​രു ക​​​​​വി​​​​​യു​​​​​ടെ മ​​​​​ര​​​​​ണം' ( The Death of a Poet)എ​​​​​ന്ന പു​​​​​സ്ത​​​​​കം. അ​​​​​ധി​​​​​ക​​​​​മാ​​​​​രും ആ ​​​​​പു​​​​​സ്ത​​​​​കം ശ്ര​​​​​ദ്ധി​​​​​ച്ചി​​​​​രു​​​​​ന്നോ എ​​​​​ന്നു സം​​​​​ശ​​​​​യ​​​​​മാ​​​​​ണ്. ഇ​​​​​ർ​​​​​മ കു​​​​​ദ്രോ​​​​​വ (Irma Kudrova) എ​​​​​ഴു​​​​​തി​​​​​യ ആ ​​​​​പു​​​​​സ്ത​​​​​കം നാ​​​​​ല്പ​​​​​ത്തി​​​​​യൊ​​​​​മ്പ​​​​​താം വ​​​​​യ​​​​​സി​​​​​ൽ ആ​​​​​ത്മാ​​​​​ഹൂ​​​​​തി ചെ​​​​​യ്ത മ​​​​​റീ​​​​​ന സ്വെ​​​​​റ്റേ​​​​​വ (Marina Tsvetaeva) എ​​​​​ന്ന റ​​​​​ഷ്യ​​​​​ൻ ക​​​​​വി​​​​​യെ​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള​​​​താ​​​​ണ്. സ്റ്റാ​​​​​ലി​​​​​ന്‍റെ കാ​​​​​ല​​​​​ത്ത് ജീ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്ന എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റീ​​​​​ന. ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം എ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ല്ലാ​​​​​മാ​​​​​ണ് ഒ​​​​​രു എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രി​​​​​യു​​​​​ടെ കാ​​​​​വ്യ​​​​​ജീ​​​​​വി​​​​​തം ത​​​​​ക​​​​​ർ​​​​​ത്തുക​​​​​ള​​​​​ഞ്ഞ​​​​​ത് എ​​​​​ന്ന​​​​​തി​​​​​ന്‍റെ വി​​​​​ചാ​​​​​ര​​​​​ണ പു​​​​​സ്ത​​​​​കം കൂ​​​​​ടി​​​​​യാ​​​​​ണി​​​​​ത്.

ക​​​​​വി​​​​​ത​​​​​യെ ചി​​​​​ല​​​​​ങ്ക കെ​​​​​ട്ടി​​​​​ച്ച ഒ​​​​​രു ക​​​​​വ​​​​​യി​​​​ത്രി ആ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല മ​​​​​റീ​​​​​ന സ്വെ​​​​​റ്റേ​​​​​വ.​ ശൃം​​​​​ഗാ​​​​​ര​​​​​ത്തെ ഈ ​​​​​ക​​​​​വി പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച​​​​​തേ​​​​​യി​​​​​ല്ല എ​​​​​ന്നു​​​​ത​​​​​ന്നെ പ​​​​​റ​​​​​യാം. ക​​​​​വി​​​​​ത​​​​​യി​​​​​ലാ​​​​​കെ വി​​​​​ഷാ​​​​​ദ​​​​​വും ഭ​​​​​ഗ്ന​​​​പ്ര​​​​​ണ​​​​​യ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​ണ​​​​​യം മ​​​​​റീ​​​​​ന നേ​​​​​രി​​​​​ട്ട് അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​താ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ല എ​​​​​ന്ന് ഇ​​​​​ർ​​​​​മ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. വി​​​​​ഷാ​​​​​ദ​​​​​വ​​​​​തി​​​​​യാ​​​​​യ മ​​​​​റീ​​​​​ന ഭാ​​​​​വ​​​​​ന​​​​​യി​​​​​ൽ നെ​​​​​യ്തെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​പ്ര​​​​​ണ​​​​​യ​​​​സ​​​​​ങ്ക​​​​​ല്പ​​​​​ങ്ങ​​​​​ൾ. അ​​​​​ത് ക​​​​​വി​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​ക​​​​​ർ​​​​​ത്തു​​​​​മ്പോ​​​​​ൾ മ​​​​​റീ​​​​​ന​​​​​യി​​​​​ലെ ക​​​​​വി പ്ര​​​​​ണ​​​​​യ​​​​​പ​​​​​ര​​​​​വ​​​​​ശ​​​​​യാ​​​​​യി മാ​​​​​റു​​​​​ന്ന​​​​​തു കാ​​​​​ണാം. ഏ​​​​​കാ​​​​​ന്ത​​​​​ത​​​​​യും അ​​​​​നാ​​​​​ഥ​​​​​ത്വ​​​​​വും ദാ​​​​​രി​​​​​ദ്ര്യ​​​​​വും നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി​​​​​രു​​​​​ന്നു മ​​​​​റീ​​​​​ന​​​​​യു​​​​​ടെ ജീ​​​​​വി​​​​​തം. അ​​​​​ത് ഒ​​​​​റ്റ​​​​​വാ​​​​​ക്കി​​​​​ൽ പ​​​​​റ​​​​​യാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന് ഇ​​​​​ർ​​​​​മ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ക​​​​​ട​​​​​ലി​​​​​ൽ ഭൂ​​​​​ക​​​​​മ്പം ഇ​​​​​ള​​​​​ക്കി​​​​​യ ഒ​​​​​രു തി​​​​​ര​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റീ​​​​​ന​​​​​യെ​​​​​ന്ന് ഇ​​​​​ർ​​​​​മ ഒ​​​​​രി​​​​​ട​​​​​ത്ത് പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്. ആ ​​​​​തി​​​​​ര വീ​​​​​ണ്ടും ക​​​​​ട​​​​​ലി​​​​​ലേ​​​​​ക്ക് ഇ​​​​​റ​​​​​ങ്ങി​​​​​ച്ചെ​​​​​ന്ന് ക​​​​​ട​​​​​ലി​​​​​നെ ഇ​​​​​ള​​​​​ക്കി​​​​​മ​​​​​റി​​​​​ക്കു​​​​​ന്ന കാ​​​​​ഴ്ച​​​​​യാ​​​​​ണ് ഈ ​​​​​പു​​​​​സ്ത​​​​​കം വാ​​​​​യി​​​​​ക്കു​​​​​മ്പോ​​​​​ൾ ന​​​​​മു​​​​​ക്ക് അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കാ​​​​​നാ​​​​​കു​​​​​ന്ന​​​​​ത്.

വി​​​​​പ്ല​​​​​വ​​​​​ത്തി​​​​​നു​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് മ​​​​​റീ​​​​​ന പാ​​​​​രീ​​​​​സി​​​​​ൽ​​​​നി​​​​​ന്ന് ജ​​​​​ന്മ​​​​​നാ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​വ​​​​​രു​​​​​ന്ന​​​​​ത്. ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നും മ​​​​​ക്ക​​​​​ൾ​​​​​ക്കു​​​​​മൊ​​​​​പ്പം ക​​​​​ഴി​​​​​യാ​​​​​നാ​​​​​ണ് അ​​​​​വ​​​​​ർ വ​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ കെ​​​​​ജി​​​​​ബി ഏ​​​​​ജ​​​​ന്‍റ് ആ​​​​​യി​​​​​രു​​​​​ന്ന റീ​​​​​സ്യ​​​​​ന്‍റ് വ​​​​​ധ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് സം​​​​​ശ​​​​​യ​​​​​ത്തി​​​​​ലാ​​​​​യ മ​​​​​റീ​​​​​ന​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നെ സ്റ്റാ​​​​​ലി​​​​​ന്‍റെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു വി​​​​​ചാ​​​​​ര​​​​​ണക്കോട​​​​​തി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്നു.​ ആ ​​​​​വി​​​​​ചാ​​​​​ര​​​​​ണ ക​​​​​ടു​​​​​ത്ത മാ​​​​​ന​​​​​സി​​​​​ക​​​​വ്യ​​​​​ഥ​​​​​യി​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ കൊ​​​​​ണ്ടെ​​​​​ത്തി​​​​​ച്ചു​​​​​വെ​​​​​ങ്കി​​​​​ലും ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി​​​​​യൊ​​​​​ന്നു​​​​കൊ​​​​​ണ്ടു മാ​​​​​ത്രം അ​​​​​തി​​​​​ൽ​​​​​നി​​​​​ന്നെ​​​​​ല്ലാം സാ​​​​​ഹ​​​​​സി​​​​​ക​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹം ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്നു.​ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം മ​​​​​ക​​​​​നെ​​​​​യും അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നെത്തുട​​​​​ർ​​​​​ന്ന് അ​​​​​വ​​​​​രു​​​​ടെ താ​​​​​മ​​​​​സം ബോ​​​​​ൽ​​​​​ഷീ​​​​​വോ എ​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​തി​​​​​ഥി​​​​മ​​​​​ന്ദി​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ആ ​​​​​പാ​​​​​ർ​​​​​പ്പ് ഒ​​​​​രു​​​​​ത​​​​​രം ത​​​​​ട​​​​​ങ്ക​​​​​ൽജീ​​​​​വി​​​​​ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ചു​​​​​റ്റു​​​​​മു​​​​​ള്ള താ​​​​​മ​​​​​സ​​​​​ക്കാ​​​​​രാ​​​​​രും​​​​ത​​​​​ന്നെ ഭ​​​​​യം​​​​​കൊ​​​​​ണ്ട് അ​​​​​വ​​​​​രോ​​​​​ട് മി​​​​​ണ്ടാ​​​​​റി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. കു​​​​​റ​​​​​ച്ചു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​ശേ​​​​​ഷം ക​​​​​ടു​​​​​ത്ത ഒ​​​​​റ്റ​​​​​പ്പെ​​​​​ട​​​​​ലി​​​​​നെത്തുട​​​​​ർ​​​​​ന്ന് അ​​​​​വ​​​​​ർ​​​​​ക്ക​​​​​വി​​​​​ടം ഉ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​യി വ​​​​​ന്നു. പി​​​​​ന്നീ​​​​​ടു​​​​​ള്ള താ​​​​​മ​​​​​സം ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്തു​​​​​ള്ള വീ​​​​​ടു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ൽ മ​​​​​റീ​​​​​ന ഒ​​​​​രു തൊ​​​​​ഴി​​​​​ൽ തേ​​​​​ടി​​​​​യെ​​​​​ങ്കി​​​​​ലും ആ​​​​​രും അ​​​​​വ​​​​​ർ​​​​​ക്ക​​​​​ത് ന​​​​​ൽ​​​​​കി​​​​​യി​​​​​ല്ല. നീ​​​​​ണ്ട പ​​​​​തി​​​​​നെ​​​​​ട്ടു മാ​​​​​സ​​​​​ത്തെ വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്കൊ​​​​​ടു​​​​​വി​​​​​ൽ ഭ​​​​​ർ​​​​​ത്താ​​​​​വ് മ​​​​​ട​​​​​ങ്ങി​​​​വ​​​​​ന്നെ​​​​​ങ്കി​​​​​ലും അ​​​​​ധി​​​​​കം വൈ​​​​​കാ​​​​​തെ സം​​​​​ശ​​​​​യ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ വീ​​​​​ണ്ടും അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട് ജ​​​​​യി​​​​​ലി​​​​​ലാ​​​​യി. അ​​​​​റ​​​​​സ്റ്റും വി​​​​​ചാ​​​​​ര​​​​​ണ​​​​​യും സ്റ്റാ​​​​​ലി​​​​​ന്‍റെ കാ​​​​​ല​​​​​ത്തെ ഓ​​​​​ഷ്‌​​​​വി​​​​​റ്റു​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ൽ എ​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രി​​​​​ൽ അ​​​​​ധി​​​​​കം​​​​ പേ​​​​​രും തി​​​​​രി​​​​​ച്ചുവ​​​​​രു​​​​​ന്നി​​​​​ല്ല എ​​​​​ന്ന് മ​​​​​റീ​​​​​ന പ​​​​​തി​​​​​യെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു​​​​​ണ്ട്. ബ​​​​​ന്ധു​​​​​ക്ക​​​​​ളി​​​​​ൽ പ​​​​​ല​​​​​രെ​​​​​യും പി​​​​​ന്നീ​​​​​ട് കാ​​​​​ണാ​​​​​താ​​​​​യി. മ​​​​​റീ​​​​​ന​​​​​യെ സ​​​​​ഹാ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ൾ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രാ​​​​​യി വ​​​​​രാ​​​​​താ​​​​​യി. മ​​​​​റീ​​​​​ന​​​​​യെ ഭ​​​​​യം മാ​​​​​ന​​​​​സി​​​​​ക​​​​​മാ​​​​​യി ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി.

മൂ​​​​​ത്ത മ​​​​​ക​​​​​ൾ അ​​​​​രി​​​​​യാ​​​​​ദ്ന​​​​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തോ​​​​​ടെ മ​​​​​റീ​​​​​ന തീ​​​​​ർ​​​​​ത്തും ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു. അ​​​​​രി​​​​​യാ​​​​​ദ്ന​​​​​യെ കൊ​​​​​ണ്ടു​​​​​പോ​​​​​യ ത​​​​​ട​​​​​ങ്ക​​​​​ൽ​​​​പാ​​​​​ള​​​​​യം തേ​​​​​ടി മ​​​​​റീ​​​​​ന മ​​​​​ക​​​​​നു​​​​​മൊ​​​​​ത്ത് ഏ​​​​​റെ അ​​​​​ല​​​​​യു​​​​​ന്നു​​​​​ണ്ട്. പി​​​​​താ​​​​​വി​​​​​നെ​​​​​തിരേ ക​​​​​ള്ള​​​​​മൊ​​​​​ഴി കൊ​​​​​ടു​​​​​ത്താ​​​​​ൽ അ​​​​​വ​​​​​ളെ വി​​​​​ട്ട​​​​​യയ്​​​​​ക്കാം എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പോ​​​​​ലീ​​​​​സി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്. അ​​​​​രി​​​​​യാ​​​​​ദ്ന അ​​​​​തി​​​​​നു വ​​​​​ഴ​​​​​ങ്ങാ​​​​​താ​​​​​യ​​​​​തോ​​​​​ടെ പീ​​​​ഡ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​സ​​​​​ഹ​​​​​നീ​​​​​യ​​​​​മാ​​​​​യി. ഒ​​​​​ടു​​​​​വി​​​​​ൽ അ​​​​​വ​​​​​ൾ​​​​​ക്ക് പോ​​​​​ലീ​​​​​സ് കെ​​​​​ട്ടി​​​​​ച്ച​​​​​മ​​​​​ച്ച രേ​​​​​ഖ​​​​​യി​​​​​ൽ ഒ​​​​​പ്പു​​​​വ​​​​​യ്ക്കേ​​​​​ണ്ട​​​​​താ​​​​​യി വ​​​​​ന്നു. പ​​​​​ക്ഷേ എ​​​​​ഫ്റോ​​​​​ണി​​​​​നെ അ​​​​​വ​​​​​ർ വി​​​​​ട്ട​​​​​യ​​​​​ച്ചി​​​​​ല്ല. വി​​​​​ചാ​​​​​ര​​​​​ണ തു​​​​​ട​​​​​ർ​​​​​ന്നു. സോ​​​​​വി​​​​​യ​​​​​റ്റ് വി​​​​​രു​​​​​ദ്ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​റീ​​​​​ന​​​​കൂ​​​​​ടി ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് പോ​​​​​ലീ​​​​​സ് ക​​​​​ള്ള​​​​​രേ​​​​​ഖ ഉ​​​​​ണ്ടാ​​​​​ക്കി. “എ​​​​​ന്നെ ശി​​​​​ക്ഷി​​​​​ക്കൂ. ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നെ​​​​​യും മ​​​​​ക​​​​​ളെ​​​​​യും വി​​​​​ട്ട​​​​​യ​​​​​യ്ക്കൂ. അ​​​​​വ​​​​​ർ ര​​​​​ണ്ടു​​​​​പേ​​​​​രും നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളാ​​​​​ണ്.” എ​​​​​ന്ന് മ​​​​​റീ​​​​​ന സ്റ്റാ​​​​​ലി​​​​​ന് നി​​​​​ര​​​​​ന്ത​​​​​രം ക​​​​​ത്തു​​​​​ക​​​​​ളെ​​​​​ഴു​​​​​തി. പ​​​​​ക്ഷേ, ഒ​​​​​ന്നി​​​​​നും മ​​​​​റു​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി​​​​​ല്ല.

ഭ​​​​​ർ​​​​​ത്താ​​​​​വും മ​​​​​ക​​​​​ളും അ​​​​​ജ്ഞാ​​​​​ത​​​​​മാ​​​​​യ ഏ​​​​​തോ ത​​​​​ട​​​​​ങ്ക​​​​​ൽ​​​​പ്പാള​​​​​യ​​​​​ത്തി​​​​​ൽ ആ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​ർ​​​​​ക്ക് ഒ​​​​​രി​​​​​ക്ക​​​​​ലും മ​​​​​ട​​​​​ങ്ങി​​​​​വ​​​​​രാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നും അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ടു​​​​​വി​​​​​ൽ മ​​​​​റീ​​​​​ന വേ​​​​​ദ​​​​​ന​​​​​യോ​​​​​ടെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു. അ​​​​​തോ​​​​​ടെ അ​​​​​വ​​​​​ൾ തീ​​​​​ർ​​​​​ത്തും ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു. മ​​​​​ക​​​​​ൻ ജോ​​​​​ർ​​​​​ജി മാ​​​​​ത്ര​​​​​മാ​​​​​യി ഏ​​​​​ക ആ​​​​​ശ്വാ​​​​​സം. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ സൗ​​​​​ജ​​​​​ന്യ അ​​​​​തി​​​​​ഥിമു​​​​​റി​​​​​ക​​​​​ൾ അ​​​​​വ​​​​​ർ​​​​​ക്ക് എ​​​​​ന്നെ​​​​​ന്നേ​​​​​ക്കു​​​​​മാ​​​​​യി ന​​​​ഷ്‌​​​​ട​​​​പ്പെ​​​​​ടാ​​​​​ൻ തു​​​​​ട​​​​​ങ്ങി. പ​​​​​ല ദി​​​​​വ​​​​​സ​​​​​വും പ​​​​​ട്ടി​​​​​ണി കി​​​​​ട​​​​​ന്നു. ഇ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ൽ സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ൾ എ​​​​​ന്ന വ്യാ​​​​​ജേ​​​​​ന പ​​​​​ല​​​​​രും മ​​​​​റീ​​​​​ന​​​​​യോ​​​​​ട് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തെ കീ​​​​​ഴ്പ്പെ​​​​​ട്ടു ജീ​​​​​വി​​​​​ക്കാ​​​​​ൻ അ​​​​​പേ​​​​​ക്ഷി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ അ​​​​​വ​​​​​ര​​​​​ത് അ​​​​​നു​​​​​സ​​​​​രി​​​​​ച്ചി​​​​​ല്ല എ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, അ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രെ "പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട തെ​​​​​മ്മാ​​​​​ടി​​​​​ക​​​​​ൾ' എ​​​​​ന്നു വി​​​​​ളി​​​​​ച്ച് പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. മോ​​​​​സ്കോ​​​​​യി​​​​​ലെ ജീ​​​​​വി​​​​​തം ദു​​​​​ര​​​​​ന്ത​​​​​സ​​​​​മാ​​​​​ന​​​​​മാ​​​​​യ​​​​​തോ​​​​​ടെ അ​​​​​വ​​​​​ർ ലാ​​​​​ബു​​​​​ഗ​​​​​യി​​​​​ലേ​​​​​ക്ക് പോ​​​​​യി. അ​​​​​വി​​​​​ടെ​​​​​യും അ​​​​​വ​​​​​രെ ഭ​​​​​യ​​​​​വും അ​​​​​നാ​​​​​ഥ​​​​​ത്വ​​​​​വും ദാ​​​​​രി​​​​​ദ്ര്യ​​​​​വും പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. മ​​​​​ക​​​​​ൻ ജോ​​​​​ർ​​​​​ജി​​​​​യെ ഏ​​​​​തു നി​​​​​മി​​​​​ഷ​​​​​വും പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യു​​​​​മെ​​​​​ന്ന് മ​​​​​റീ​​​​​ന വ​​​​​ല്ലാ​​​​​തെ ഭ​​​​​യ​​​​​ന്നി​​​​​രു​​​​​ന്നു. അ​​​​​തു കാ​​​​​ണാ​​​​​ൻ ശ​​​​​ക്തി​​​​​യി​​​​​ല്ലാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ അ​​​​​വ​​​​​ർ ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കാ​​​​​ൻ​​​​ത​​​​​ന്നെ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

മ​​​​​റീ​​​​​ന​​​​​യു​​​​​ടെ​ മ​​​​​ര​​​​​ണം അ​​​​​വ​​​​​രു​​​​​ടെ ക​​​​​വി​​​​​ത​​​​പോ​​​​​ലെ, തു​​​​​ന്നി​​​​​ക്കെ​​​​​ട്ടി​​​​​യ വാ​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​പ്പോ​​​​​യ ശ്വാ​​​​​സ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ർ​​​​​മ എ​​​​​ഴു​​​​​തു​​​​​ന്നു; “ഒ​​​​​രു മ​​​​​ര​​​​​ണം ഒ​​​​​രു​​​​​പാ​​​​​ട് ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും ഒ​​​​​രു​​​​​പാ​​​​​ട് ഉ​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും എ​​​​​ത്തു​​​​​ന്നു​​​​​ണ്ടാ​​​​​കാം. പ​​​​​ക്ഷേ മ​​​​​റീ​​​​​ന​​​​​യു​​​​​ടെ മ​​​​​ര​​​​​ണം ഇ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ൽ എ​​​​​വി​​​​​ടെ​​​​​യോ ആ​​​​​ണ് ഒ​​​​​ഴു​​​​​ക്ക് നി​​​​​ല​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്.” അ​​​​​നാ​​​​​ഥ​​​​​ത്വ​​​​​മോ ദാ​​​​​രി​​​​​ദ്ര്യ​​​​​മോ ആ​​​​​ത്മാ​​​​​ഭി​​​​​മാ​​​​​ന​​​​​മോ ഭ​​​​​യ​​​​​മോ, എ​​​​​ന്താ​​​​​യി​​​​​രി​​​​​ക്കാം മ​​​​​റീ​​​​​ന​​​​​യെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ച്ച​​​​​ത്. ഇ​​​​​ർ​​​​​മ എ​​​​​ഴു​​​​​തും​​​​പോ​​​​​ലെ അ​​​​​തി​​​​​ന്നും ദു​​​​​രൂ​​​​​ഹ​​​​​മാ​​​​​ണ്.

ഹൃദയംതൊട്ട പുസ്തകങ്ങൾ

റൊ​​​​​ണാ​​​​​ൾ​​​​​ഡ് ഏ​​​​​റോ​​​​​ൺ​​​​​സ​​​​​ണി​​​​ന്‍റെ Camus and Sartre: The Story of a Friendship and Quarell that Ended it , ഗു​​​​​ള്ള​​​​​ർ​​​​​മോ മ​​​​​ർ​​​​​ത്തീ​​​​​നെ​​​​​സി​​​​​ന്‍റെ The Book of Murder, ജീ​​​​​ൻ എ​​​​​ച്ച് ബെ​​​​​ൽ​​​​​വി​​​​​ല്ലാ ഡി​​​​​ന്‍റെ Garcia Marques: The Man and His Work, സ്റ്റാ​​​​​ലി​​​​​ൻ​​​​​സ് നെ​​​​​മ​​​​​സി​​​​​സി​​​​​ന്‍റെ The Exile and Murder of Leon Trotsky എ​​​​​ന്നീ കൃ​​​​​തി​​​​​ക​​​​​ൾ​​​​കൂ​​​​​ടി ക​​​​​ഴി​​​​​ഞ്ഞ​​​​​കാ​​​​​ല വാ​​​​​യ​​​​​ന​​​​​യി​​​​​ൽ ഒ​​​​​രു​​​​​ൾ​​​​​ച്ചൂ​​​​​ര​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളാ​​​​​ണ്. ഈ ​​​​​പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​ധി​​​​​കം ക​​​​​ട​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ലും ചി​​​​​ല പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​റ​​​​​യാ​​​​​തെ നി​​​​​ശ​​​​​ബ്ദ​​​​​നാ​​​​​കാ​​​​​നും ക​​​​​ഴി​​​​​യി​​​​​ല്ല. ​ക​​​​​രോ​​​​​ൾ ലെ​​​​​മ്പ് സ്ക്ലോ​​​​​സി എ​​​​​ഴു​​​​​തി​​​​​യ പു​​​​​സ്ത​​​​​കം ജെ​​​​​യിം​​​​​സ് ജോ​​​​​യ്സി​​​​​ന്‍റെ പ്രി​​​​​യ​​​​​പ്പെ​​​​​ട്ട മ​​​​​ക​​​​​ൾ ലൂ​​​​​സി​​​​​യ ജോ​​​​​യ്സി​​​​​നെ ക്കുറി​​​​​ച്ചു​​​​​ള്ള​​​​​താ​​​​​ണ് (Lucia Joyce : To Dance in the Wake). ആ​​​​​ത്മ​​​​​വേ​​​​​ദ​​​​​ന​​​​​യോ​​​​​ടു​​​​കൂ​​​​​ടി മാ​​​​​ത്ര​​​​​മേ ഈ ​​​​​പു​​​​​സ്ത​​​​​കം വാ​​​​​യി​​​​​ച്ചു തീ​​​​​ർ​​​​​ക്കാ​​​​​നാ​​​​​കൂ. പ്ര​​​​​തി​​​​​ഭാ​​​​​ശാ​​​​​ലി​​​​​യാ​​​​​യ പി​​​​​താ​​​​​വി​​​​​ന്‍റെ പ്ര​​​​​തി​​​​​ഭാ​​​​​ശാ​​​​​ലി​​​​​യാ​​​​​യ മ​​​​​ക​​​​​ൾ എ​​​​​ന്ന് ഒ​​​​​റ്റ​​​​​വാ​​​​​ക്കി​​​​​ൽ ലൂ​​​​​സി​​​​​യ​​​​​യെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാം.​​​​​പ​​​​​ക്ഷേ അ​​​​​പ്പോ​​​​​ഴും ആ ​​​​​വി​​​​​ശേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന​​​​​പ്പു​​​​​റ​​​​​ത്തേ​​​​​ക്ക് വ​​​​​ള​​​​​ർ​​​​​ന്നു​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ഗാ​​​​​ത്മ​​​​​ക വ്യ​​​​​ക്തി​​​​​ത്വം ലൂ​​​​​സി​​​​​യ​​​​​യ്ക്ക് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ച്ഛ​​​​​ന്‍റെ ക​​​​​ണ്ണു​​​​​നീ​​​​​ർ​​​​​ത്തു​​​​​ള്ളി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ലൂ​​​​​സി​​​​​യ ജോ​​​​​യ്സ് എ​​​​​ന്നു അ​​​​​ക്കാ​​​​​ല​​​​​ത്തെ പ​​​​​ത്ര​​​​​ങ്ങ​​​​​ൾ​​​​വ​​​​​രെ​​​​​ എ​​​​​ഴു​​​​​തി​​​​​യി​​​​​രു​​​​​ന്നു.

ലൂ​​​​​സി​​​​​യ​​​​​യു​​​​​ടേത് ഒ​​​​​രു ബൊ​​​​​ഹീ​​​​​മി​​​​​യ​​​​​ൻ ജീ​​​​​വി​​​​​ത​​​​​രീ​​​​​തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. വെ​​​​​റു​​​​​തെ കി​​​​​നാ​​​​​വ് ക​​​​​ണ്ടു ന​​​​​ട​​​​​ക്കു​​​​​ന്ന ഒ​​​​​രു പെ​​​​​ൺ​​​​​കു​​​​​ട്ടി ആ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല ലൂ​​​​​സി​​​​​യ. എ​​​​​ന്തി​​​​​ലും ഭ്ര​​​​​മാ​​​​​ത്മ​​​​​ക​​​​​മാ​​​​​യ ഒ​​​​​രു പി​​​​​ട​​​​​ച്ചി​​​​​ൽ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കാ​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​ൾ​​​​​ക്കേ​​​​​റെ താ​​​​​ൽ​​​​​പ​​​​​ര്യം. എ​​​​​ഴു​​​​​ത്തി​​​​​ന്‍റെ ലോ​​​​​ക​​​​​ത്ത് ഛത്ര​​​​​പ​​​​​തി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ജെ​​​​​യിം​​​​​സ് ജോ​​​​​യ്സി​​​​​ന് മ​​​​​ക​​​​​ളെ വേ​​​​​ണ്ട​​​​​വി​​​​​ധം ശ്ര​​​​​ദ്ധി​​​​​ക്കാ​​​​​നോ അ​​​​​വ​​​​​ളു​​​​​ടെ വി​​​​​ഷാ​​​​​ദ​​​​​ത്തി​​​​ന്‍റെ കാ​​​​​ര​​​​​ണം അ​​​​​ന്വേ​​​​​ഷി​​​​​ച്ച​​​​​റി​​​​​യാ​​​​​നോ ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ല. പി​​​​​താ​​​​​വി​​​​​ന്‍റെ അ​​​​​സാ​​​​​ന്നി​​​​​ദ്ധ്യം സൃ​​​​​ഷ്‌​​​​ടി​​​​​ച്ച ഒ​​​​​റ്റ​​​​​പ്പെ​​​​​ട​​​​​ൽ ലൂ​​​​​സി​​​​​യ​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തെ ആ​​​​​ദ്യ​​​​​ന്തം സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​ക്കി. കു​​​​​ട്ടി​​​​​ക്കാ​​​​​ല​​​​​ത്ത് തു​​​​​ട​​​​​ങ്ങി​​​​​വ​​​​​ച്ച നൃ​​​​​ത്താ​​​​​ഭ്യാ​​​​​സം കൗ​​​​​മാ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ സ​​​​​ജീ​​​​​വ​​​​​മാ​​​​​യി. നൃ​​​​​ത്ത​​​​​വും ഇ​​​​​ല്ല​​​​​സ്ട്രേ​​​​​ഷ​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ലൂ​​​​​സി​​​​​യ​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന ഇ​​​​​ഷ്ട​​​​​ങ്ങ​​​​​ൾ.

ജ​​​​​ന്മ​​​​​നാ നേ​​​​​ത്ര​​​​രോ​​​​​ഗി​​​​​യാ​​​​​യ ജോ​​​​​യ്സി​​​​​നെ ഇ​​​​​ട​​​​​യ്ക്കി​​​​​ടെ പ​​​​​രി​​​​​ച​​​​​രി​​​​​ക്കാ​​​​​ൻ വ​​​​​ന്ന സാ​​​​​മു​​​​​വ​​​​​ൽ ബെ​​​​​ക്ക​​​​​റ്റി​​​​​നോ​​​​​ടാ​​​​​യി​​​​​രു​​​​​ന്നു ലൂ​​​​​സി​​​​​യ​​​​​യ്ക്ക് പ്ര​​​​​ണ​​​​​യം. എ​​​​​ന്നാ​​​​​ൽ ബെ​​​​​ക്ക​​​​​റ്റി​​​​​ന് ലൂ​​​​​സി​​​​​യ​​​​​യോ​​​​​ട് പ്ര​​​​​ണ​​​​​യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഏ​​​​​റെ വ്യ​​​​​ത്യാ​​​​​സ​​​​​മു​​​​​ള്ള​​​​​വ​​​​​ർ ആ​​​​​യി​​​​​രു​​​​​ന്നു ര​​​​​ണ്ടു​​​​​പേ​​​​​രും. ഒ​​​​​രി​​​​​ക്ക​​​​​ൽ ബ​​​​​ക്ക​​​​​റ്റ് ലൂ​​​​​സി​​​​​യ​​​​​യോ​​​​​ട് ത​​​​​നി​​​​​ക്ക് പ്ര​​​​​ണ​​​​​യ​​​​​മി​​​​​ല്ലെ​​​​​ന്നു​​​​ത​​​​​ന്നെ തു​​​​​റ​​​​​ന്നു​​​​​പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്. അ​​​​​തോ​​​​​ടെ ലൂ​​​​​സി​​​​​യ​​​​​യു​​​​​ടെ മ​​​​​നോ​​​​​നി​​​​​ല ആ​​​​​കെ ത​​​​​ക​​​​​രാ​​​​​ൻ തു​​​​​ട​​​​​ങ്ങി. ത​​​​​ന്‍റെ അ​​​​​മ്മ​​​​​യും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളും ചേ​​​​​ർ​​​​​ന്ന് ത​​​​​ന്നെ ഈ ​​​​​പ്ര​​​​​ണ​​​​​യ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന് അ​​​​​വ​​​​​ൾ ക​​​​​രു​​​​​തി.​ എ​​​​​ന്നാ​​​​​ൽ, അ​​​​​തു വെ​​​​​റും തോ​​​​​ന്ന​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ത​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​കാ​​​​​ല​​​​​ത്ത് ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​പോ​​​​​ലും ലൂ​​​​​സി​​​​​യ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​വ​​​​​ൾ ക​​​​​ടു​​​​​ത്ത മാ​​​​​ന​​​​​സി​​​​​ക സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലാ​​​​​വു​​​​​ക​​​​​യും സ​​​​​ഹോ​​​​​ദ​​​​​ര​​​​​നാ​​​​​യ ജോ​​​​​ർ​​​​​ജി അ​​​​​യ​​​​​ർ​​​​​ല​​​​​ണ്ടി​​​​​ലെ ഒ​​​​​രു ചി​​​​​ത്ത​​​​​രോ​​​​​ഗാ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി അ​​​​​വ​​​​​ളെ കൊ​​​​​ണ്ടു​​​​​പോ​​​​​വു​​​​​ക​​​​​യും ചെ​​​​​യ്തു. ആ ​​​​​യാ​​​​​ത്ര പി​​​​​ന്നീ​​​​​ടൊ​​​​​രി​​​​​ക്ക​​​​​ലും വീ​​​​​ട്ടി​​​​​ലേ​​​​​ക്കു​​​​​ള്ള മ​​​​​ട​​​​​ങ്ങി​​​​വ​​​​​ര​​​​​വി​​​​​ന് അ​​​​​വ​​​​​സ​​​​​രം ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ല്ല. വി​​​​​വി​​​​​ധ ചി​​​​​ത്ത​​​​​രോ​​​​​ഗാ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലെ ജീ​​​​​വി​​​​​തം ഇ​​​​​രു​​​​​പ​​​​​ത്തി​​​​​യ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് നീ​​​​​ണ്ടു​​​​​നി​​​​​ന്ന​​​​​ത്. അ​​​​​മ്പ​​​​​തു വ​​​​​യ​​​​​സി​​​​​ലാ​​​​​ണ് ലൂ​​​​​സി​​​​​യ മ​​​​​രി​​​​ക്കു​​​​​ന്ന​​​​​ത്.

ക​​​​​രോ​​​​​ൾ​ ലെ​​​​​മ്പി​​​​​ന്‍റെ പു​​​​​സ്ത​​​​​കം ഒ​​​​​രു സ​​​​​ങ്ക​​​​​ടപു​​​​​സ്ത​​​​​കം കൂ​​​​​ടി​​​​​യാ​​​​​ണ്. ഓ​​​​​രോ താ​​​​​ളി​​​​​ലും ക​​​​​ണ്ണീ​​​​​ര് പ​​​​​റ്റി​​​​​പ്പി​​​​​ടി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് കാ​​​​​ണാം. ഒ​​​​​രു പി​​​​​താ​​​​​വി​​​​​ന്‍റെ സ​​​​​ങ്ക​​​​​ടം അ​​​​​തി​​​​​നു​​​​​ള്ളി​​​​​ലു​​​​​ണ്ട്. മ​​​​​ക​​​​​ളെ വേ​​​​​ണ്ട​​​​​ത്ര സ്നേ​​​​​ഹ​​​​​ത്തോ​​​​​ടെ ചേ​​​​​ർ​​​​​ത്തു​​​​പി​​​​​ടി​​​​​ച്ചി​​​​​ല്ല എ​​​​​ന്ന സ​​​​​ങ്ക​​​​​ടം. മ​​​​​ര​​​​​ണാ​​​​​ന​​​​​ന്ത​​​​​രം, പി​​​​​താ​​​​​വി​​​​ന്‍റെ സ​​​​​ഹാ​​​​​യി​​​​​യാ​​​​​യി​​​​​രു​​​​​ന്ന മ​​​​​രി​​​​​യ ജോ​​​​​ളാ​​​​​സ് എ​​​​​ന്ന സ്ത്രീ ​​​​​ജോ​​​​​യ്സ് മ​​​​​ക​​​​​ൾ​​​​​ക്ക​​​​​യ​​​​​ച്ച എ​​​​​ല്ലാ ക​​​​​ത്തു​​​​​ക​​​​​ളും സാ​​​​​മു​​​​​വ​​​​​ൽ ബ​​​​​ക്ക​​​​​റ്റി​​​​​ന് അ​​​​​യ​​​​​ച്ച പ്ര​​​​​ണ​​​​​യ​​​​​ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ൾ ബ​​​​​ക്ക​​​​​റ്റ് ത​​​​​ന്നെ​​​​​യും ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.​ സാ​​​​​ഹി​​​​​ത്യ​​​​ലോ​​​​​ക​​​​​ത്തു​​​​​ണ്ടാ​​​​​യ വ​​​​​ലി​​​​​യ ന​​​​​ഷ്ട​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​ക​​​​​ത്തു​​​​​ക​​​​​ളു​​​​​ടെ ന​​​​​ശീ​​​​​ക​​​​​ര​​​​​ണം.​ ആ ​​​​ക​​​​​ത്തു​​​​​ക​​​​​ൾ ന​​​​​ഷ്ട​​​​​പ്പെ​​​​​ടാ​​​​​തി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ലൂ​​​​​സി​​​​​യു​​​​​ടെ മ​​​​​ന​​​​​സ് ലോ​​​​​ക​​​​​ത്തി​​​​​നു വാ​​​​​യി​​​​​ച്ചു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു​​​​​പാ​​​​​ട് അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള സ​​​​​ഞ്ചാ​​​​​ര​​​​​മാ​​​​​ണ് ലൂ​​​​​സി​​​​​യ ജോ​​​​​യ്സ്: ടു ​​​​​ഡാ​​​​​ൻ​​​​​സ് ഇ​​​​​ൻ ദി ​​​​​വേ​​​​​ക്ക്.

സാഹസിക സഞ്ചാരത്തിന്‍റെ നേർസാക്ഷ്യം

ആ​​​​​ഡം ഫെ​​​​​യ്ൻ​​​​​സ്റ്റെ​​​​​യി​​​​​ൻ എ​​​​​ഴു​​​​​തി​​​​​യ Pablo Neruda : A Passion for Life ഏ​​​​​റെ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യൊ​​​​​രു ജീ​​​​​വ​​​​​ച​​​​​രി​​​​​ത്ര പു​​​​​സ്ത​​​​​ക​​​​​മാ​​​​​ണ്. ഇ​​​​​രു​​​​​പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ ഏ​​​​​റ്റ​​​​​വും മ​​​​​ഹാ​​​​​നാ​​​​​യ ക​​​​​വി​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കും ക​​​​​വി​​​​​ത​​​​​യി​​​​​ലേ​​​​​ക്കും ആ​​​​​ഡം ന​​​​​ട​​​​​ത്തു​​​​​ന്ന സാ​​​​​ഹ​​​​​സി​​​​​കസ​​​​​ഞ്ചാ​​​​​ര​​​​​മാ​​​​​ണ് ഈ ​​​​​പു​​​​​സ്ത​​​​​കം. ചി​​​​​ര​​​​​ന്ത​​​​​ന​​​​​യ​​​​​ശ​​​​സാ​​​​​ർ​​​​​ജി​​​​​ച്ച നെ​​​​​രൂ​​​​​ദ​​​​​യു​​​​​ടെ സാ​​​​​ഹ​​​​​സി​​​​​ക​​​​​വും സം​​​​​ഭ​​​​​വ​​​​​ബ​​​​​ഹു​​​​​ല​​​​​വു​​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​​​ത്തെ അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​റി​​​​​യു​​​​​ന്ന ഈ ​​​​​പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ ആ​​​​​രാ​​​​​യി​​​​​രു​​​​​ന്നു നെ​​​​​രൂ​​​​​ദ എ​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ എ​​​​​ന്താ​​​​​യി​​​​​രു​​​​​ന്നു നെ​​​​​രൂ​​​​​ദ എ​​​​​ന്ന​​​​​തി​​​​​ന്‍റെ സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലു​​​​​ക​​​​​ളാ​​​​​ണ് പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ പ്ര​​​​​ത്യേ​​​​​ക​​​​​ത.​ തീ​​​​​വ്രസ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​മാ​​​​​യ കാ​​​​​വ്യ​​​​ജീ​​​​​വി​​​​​ത​​​​​വും ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​നു​​​​നേ​​​​​രെ അ​​​​​ഗ്നി​​​​​പ​​​​​ർ​​​​​വ​​​​​തം പു​​​​​ക​​​​​ഞ്ഞു​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​പോ​​​​​ലു​​​​​ള്ള പൊ​​​​​തു​​​​​ജീ​​​​​വി​​​​​ത​​​​​വു​​​​​മാ​​​​യി​​​​​രു​​​​​ന്നു ഒ​​​​​ര​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ നെ​​​​​രൂ​​​​​ദ​​​​​യു​​​​​ടെ കാ​​​​​വ്യ​​​​​ജീ​​​​​വി​​​​​തം. ചി​​​​​ലി​​​​​യ​​​​​ൻ കാ​​​​​ടു​​​​പോ​​​​​ലെ വ​​​​​ന്യ​​​​​വും മാ​​​​​ച്ചു​​​​​പി​​​​​ച്ചു​​​​​വി​​​​​ന്‍റെ ഉ​​​​​യ​​​​​ര​​​​​ങ്ങ​​​​​ൾ​​​​പോ​​​​​ലെ ഉ​​​​​ദാ​​​​​ത്ത​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ നെ​​​​​രൂ​​​​​ദ​​​​​യി​​​​​ലെ ക​​​​​വി​​​​​യെ അ​​​​​ന്വേ​​​​​ഷി​​​​​ച്ചു ക​​​​​ണ്ടെ​​​​​ത്തു​​​​​ക എ​​​​​ന്ന​​​​​ത് സാ​​​​​ഹ​​​​​സി​​​​​ക​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന് ആ​​​​​ഡം പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്.

ആ​​​​​ദ്യ​​​​​ന്തം ര​​​​​ഹ​​​​​സ്യാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി​​​​​രു​​​​​ന്നു നെ​​​​​രൂ​​​​​ദ​​​​​യു​​​​​ടെ ജീ​​​​​വി​​​​​തം.​ എ​​​​​ന്നാ​​​​​ൽ കു​​​​​ട്ടി​​​​​ക്കാ​​​​​ലം സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടേ​​​​​താ​​​​​യി​​​​​രു​​​​​ന്നു. പി​​​​​താ​​​​​വി​​​​​ന്‍റെ ക​​​​​ർ​​​​​ക്ക​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ടു​​​​​വി​​​​​ൽ അ​​​​​നു​​​​​സ​​​​​രി​​​​​ക്കാൻ മാ​​​​​ത്രം വി​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട ഒ​​​​​രു കു​​​​​ട്ടി​​​​​ക്കാ​​​​​ല​​​​​മാ​​​​​യി​​​​​രു​​​​​ന്നു നെ​​​​​രൂ​​​​​ദ​​​​​യ്ക്ക് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ നെ​​​​​രൂ​​​​​ദ പി​​​​​താ​​​​​വി​​​​​നെ വെ​​​​​റു​​​​​ക്കു​​​​​ക​​​​​യും നി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ന്‍റെ വ​​​​​ഴി​​​​​യി​​​​​ലേ​​​​​ക്ക് ഇ​​​​​റ​​​​​ങ്ങി​​​​ന​​​​​ട​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. അ​​​​​മ്മ​​​​​യു​​​​​ടെ ന​​​​​ഷ്ടം നെ​​​​​രൂ​​​​​ദ​​​​​യെ ക​​​​​ടു​​​​​ത്ത ഏ​​​​​കാ​​​​​ന്ത​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് വ​​​​​ഴി​​​​ന​​​​​ട​​​​​ത്തി. ത​​​​​ന്‍റെ പി​​​​​റ​​​​​വി​​​​​യെത്തുട​​​​​ർ​​​​​ന്ന് മ​​​​​ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​ പോ​​​​​യ അ​​​​​മ്മ എ​​​​​ന്നും നെ​​​​​രൂ​​​​​ദ​​​​​യു​​​​​ടെ വേ​​​​​ദ​​​​​ന​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ആ ​​​​​വേ​​​​​ദ​​​​​ന​​​​​യു​​​​​ടെ ഒ​​​​​രു കാ​​​​​ർ​​​​മേ​​​​​ഘം എ​​​​​ല്ലാ ക​​​​​വി​​​​​ത​​​​​ക​​​​​ളി​​​​​ലും ഒ​​​​​ഴു​​​​​കിക്കിട​​​​​പ്പു​​​​​ണ്ട്. പ​​​​​തി​​​​​ന​​​​​ഞ്ചാം വ​​​​​യ​​​​​സി​​​​ൽ ആ​​​​​ദ്യ കാ​​​​​വ്യസ​​​​​മാ​​​​​ഹാ​​​​​രം (Twilight) പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് റി​​​​​ക്കാ​​​​​ർ​​​​​ഡോ ഏ​​​​​ലി​​​​​സേ​​​​​ർ നെ​​​​​ഫ്ത​​​​​ലി റെ​​​​​യെ​​​​സ് പാ​​​​​ബ്ലോ നെ​​​​​രൂ​​​​​ദ​​​​യാ​​​​​യി മാ​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. പി​​​​​താ​​​​​വി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ര​​​​​ക്ഷ​​​​​പ്പെ​​​​​ട​​​​​ലോ നി​​​​​ഷേ​​​​​ധ​​​​​മോ ആ​​​​​യി​​​​​രി​​​​​ക്കാം ഈ ​​​​​പേ​​​​​രു​​​​മാ​​​​​റ്റ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ലെ​​​​​ന്ന് ജീ​​​​​വ​​​​​ച​​​​​രി​​​​​ത്ര​​​​​കാ​​​​​ര​​​​​ൻ സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ത്ത​​​​​രം അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ ര​​​​​ക്ഷ​​​​​പ്പെ​​​​​ട​​​​​ൽ നെ​​​​​രൂ​​​​​ദ​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ഉ​​​​​ട​​​​​നീ​​​​​ളം ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​കും. പ്ര​​​​​ണ​​​​​യി​​​​​നി​​​​​ക​​​​​ളു​​​​​മൊ​​​​​ത്തു​​​​​ള്ള ജീ​​​​​വി​​​​​തം​​​​പോ​​​​​ലും അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു.

അതിരുകളില്ലാത്ത സ്വാതന്ത്ര്യം

ആ​​​​​ഡം ഫെ​​​​​യ്ൻ​​​​​സ്റ്റെ​​​​​യി​​​​​ന്‍റെ പു​​​​​സ്ത​​​​​കം ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യ അ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ മാ​​​​​ത്ര​​​​​മേ ഒ​​​​​രു ജീ​​​​​വ​​​​​ച​​​​​രി​​​​​ത്ര പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ന്‍റെ ദൗ​​​​​ത്യം നി​​​​​റ​​​​​വേ​​​​​റ്റു​​​​​ന്നു​​​​​ള്ളൂ. ഒ​​​​​രെ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​ന്‍റെ കാ​​​​​ല​​​​​ശേ​​​​​ഷം ഉ​​​​​യ​​​​​ർ​​​​​ന്നു വ​​​​​രാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള ഒ​​​​​രുകൂ​​​​​ട്ടം ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​രം തേ​​​​​ടു​​​​​കകൂ​​​​​ടി​​​​​യാ​​​​​ണ് ഈ ​​​​​പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ലൂ​​​​​ടെ ആ​​​​​ഡം. അ​​​​​ത് പ്ര​​​​​ണ​​​​​യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും രാ​​​​​ഷ്‌ട്രീ​​​​​യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചും, ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ വീ​​​​​ട്ടു​​​​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​​നെ​​​​ക്കു​​​​റി​​​​​ച്ചും ഒ​​​​​ക്കെ​​​​​യാ​​​​​ണ് ജീ​​​​​വ​​​​​ച​​​​​രി​​​​​ത്ര​​​​​കാ​​​​​ര​​​​​ൻ പ​​​​​റ​​​​​യാ​​​​​തെ ചി​​​​​ല​​​​​തൊ​​​​​ക്കെ പ​​​​​റ​​​​​ഞ്ഞു​​​​​വ​​​​യ്​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളാ​​​​​യി​​​​ത്ത​​​​​ന്നെ വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും നേ​​​​​രി​​​​​ടേ​​​​​ണ്ട​​​​​താ​​​​​യി വ​​​​​രു​​​​​ന്നു. നേ​​​​​രി​​​​​ട​​​​​ൽ അ​​​​​ത്ര പെ​​​​​ട്ടെ​​​​​ന്ന് ഉ​​​​​ത്ത​​​​​രം കി​​​​​ട്ടു​​​​​ന്ന ഒ​​​​​ന്ന​​​​​ല്ല.

ത​​​​​ന്‍റെ ജീ​​​​​വി​​​​​താ​​​​​ന്ത്യ​​​​​ത്തി​​​​​ൽ നെ​​​​​രൂ​​​​​ദ പ​​​​​റ​​​​​ഞ്ഞ​​​​​തു​​​​​പോ​​​​​ലെ “മ​​​​​റ്റൊ​​​​​രു ജ​​​​​ന്മം ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ൽ ഒ​​​​​രു ചെ​​​​​മ്പ​​​​​രു​​​​​ന്താ​​​​​യി പി​​​​​റ​​​​​ക്ക​​​​​ണം” എ​​​​​ന്നാ​​​​​ണ് ഞാ​​​​​നാ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്നാ​​​​​ണ്. ആ ​​​​​ആ​​​​​ഗ്ര​​​​​ഹം അ​​​​​തി​​​​​രു​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള സ്വ​​​​​പ്നംകൂ​​​​​ടി​​​​​യാ​​​​​ണ്. ഒ​​​​​രു ക​​​​​വി​​​​​യു​​​​​ടെ സ്വാ​​​​​ത​​​​​ന്ത്ര്യം അ​​​​​തി​​​​​രു​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണ്. അ​​​​​തി​​​​​നെ ചോ​​​​​ദ്യം​​​​ചെ​​​​​യ്യാ​​​​​ൻ ആ​​​​​ർ​​​​​ക്കും ക​​​​​ഴി​​​​​യി​​​​​ല്ല എ​​​​​ന്നു​​​​കൂ​​​​​ടി ഈ ​​​​​പു​​​​​സ്ത​​​​​കം ഓ​​​​​ർ​​​​​മ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു.

ഒ​​​​​രു തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ന്‍റെ കു​​​​​മ്പ​​​​​സാ​​​​​ര​​​​​ങ്ങ​​​​​ൾ

ക​​​​​ഴി​​​​​ഞ്ഞ​​​​കാ​​​​​ല വാ​​​​​യ​​​​​ന​​​​​യി​​​​​ൽ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യി തോ​​​​​ന്നി​​​​​യ പു​​​​​സ്ത​​​​​ക​​​​​മാ​​​​​ണ് സ്പാ​​​​​നി​​​​​ഷ് എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നും പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നു​​​​​മാ​​​​​യ ഹു​​​​​വാ​​​​​ൻ ഏ​​​​​രി​​​​​യാ​​​​​സ് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ "ഒ​​​​​രു തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ന്‍റെ കു​​​​​മ്പ​​​​​സാ​​​​​ര​​​​​ങ്ങ​​​​​ൾ' (Paulo colho- Confession of a Pilgrim ). കൊ​​​​യ്‌​​​​ലോ​​​​യി​​​​​ലേ​​​​​ക്ക് ഏ​​​​​രി​​​​​യാ​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്ന ഒ​​​​​രു തീ​​​​​ർ​​​​​ഥ​​​​​യാ​​​​​ത്ര​​​​​യാ​​​​​ണി​​​​​ത്. ആ ​​​​​യാ​​​​​ത്ര​​​​​യ്ക്കി​​​​​ട​​​​​യി​​​​​ൽ കൊ​​​​യ്‌​​​​ലോ​​​​​യു​​​​​ടെ കു​​​​​മ്പ​​​​​സാ​​​​​ര​​​​​ങ്ങ​​​​​ൾ​​​​കൂ​​​​​ടി നാം ​​​​​കേ​​​​​ൾ​​​​​ക്കു​​​​​ന്നു. ആ ​​​​​മി​​​​​ണ്ടി​​​​​പ്പ​​​​​റ​​​​​ച്ചി​​​​​ലി​​​​​ന് ഒ​​​​​രു ര​​​​​ഹ​​​​​സ്യാ​​​​​ത്മ​​​​​ക​​​​​ത ഇ​​​​​ല്ല. എ​​​​​ല്ലാം തു​​​​​റ​​​​​ന്നു​​​​​പ​​​​​റ​​​​​യു​​​​​ന്ന കൊ​​​​​യ്‌​​​​ലോ​​​​​യെ​​​​​യാ​​​​​ണ് നാം ​​​​​അ​​​​​തി​​​​​ൽ കാ​​​​​ണു​​​​​ന്ന​​​​​തും കേ​​​​​ൾ​​​​​ക്കു​​​​​ന്ന​​​​​തും.​ അ​​​​​ത് കൊ​​​​​യ്‌​​​​​ലോ​​​​​യു​​​​​ടെ എ​​​​​ഴു​​​​​ത്തു​​​​പോ​​​​​ലെ ത​​​​​ന്നെ ആ​​​​​ദ്യ​​​​​ന്തം പി​​​​​ട​​​​​യു​​​​​ന്ന നി​​​​​സ​​​​ഹാ​​​​​യ​​​​​ത​​​​​യും ഒ​​​​​ടു​​​​​വി​​​​​ൽ ഉ​​​​​ള്ളി​​​​​ലേ​​​​​ക്ക് ക​​​​​യ​​​​​റി​​​​വ​​​​​രു​​​​​ന്ന ചൂ​​​​​ടും വെ​​​​​ളി​​​​​ച്ച​​​​​വു​​​​​മാ​​​​​ണ്.

നി​​​​​വ​​​​​ർ​​​​​ത്തി വാ​​​​​യി​​​​​ക്കാ​​​​​നാ​​​​​കാ​​​​​ത്ത ഒ​​​​​രു നി​​​​​ഗൂ​​​​​ഢ മാ​​​​​ന്ത്രി​​​​​ക​​​​​ത കൊ​​​​​യ്‌​​​​ലോ കൃ​​​​​തി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​യാ​​​​​ണ്. സ്വ​​​​​ന്തം വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളി​​​​​ൽ സ്വാ​​​​​ത​​​​​ന്ത്ര്യം അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച ഒ​​​​​രെ​​​​​ഴു​​​​​ത്തു​​​​ജീ​​​​​വി​​​​​ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു കൊ​​​​​യ്‌​​​​​ലോ​​​​​യു​​​​​ടേ​​​​​ത്. അ​​​​​തി​​​​​നു​​​​​ള്ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കു​​​​​ക ഒ​​​​​രു വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ര​​​​​ന് അ​​​​​ത്ര പെ​​​​​ട്ടെ​​​​​ന്ന് സാ​​​​​ധ്യ​​​​​മാ​​​​​കു​​​​​ന്ന ഒ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ ഹു​​​​​വാ​​​​​ൻ ഏ​​​​​രി​​​​​യാ​​​​​സ് അ​​​​​തി​​​​​നു​​​​​ള്ളി​​​​​ലേ​​​​​ക്ക് സ​​​​​ധൈ​​​​​ര്യം ക​​​​​ട​​​​​ക്കു​​​​​ന്ന കാ​​​​​ഴ്ച​​​​​യാ​​​​​ണ്, ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളാ​​​​​ണ് ഈ ​​​​​പു​​​​​സ്ത​​​​​ക​​​​​ത്തെ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.

"എ​​​​​ൽ​​​​​വെ​​​​​യ്സ്' എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ സാ​​​​​ക്ഷാ​​​​​ത്കാ​​​​​ര​​​​​ത്തി​​​​​നു വേ​​​​​ണ്ടി​​​​​യാ​​​​​ണ് ഏ​​​​​രി​​​​​യാ​​​​​സ് പൗ​​​​​ലോ കൊ​​​​​യ്‌​​​​ലോ​​​​​യെ ആ​​​​​ദ്യം ക​​​​​ണ്ടു​​​​​മു​​​​​ട്ടു​​​​​ന്ന​​​​​ത്.​​​​​ആ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച സൗ​​​​​ഹൃ​​​​​ദ​​​​​ത്തി​​​​​ന്‍റെ ഒ​​​​​ഴു​​​​​ക്കു നി​​​​​റ​​​​​ഞ്ഞ ന​​​​​ദി​​​​​യാ​​​​​യി തീ​​​​​രു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഏ​​​​​രി​​​​​യാ​​​​​സ് പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്. ത​​​​​ന്‍റെ മു​​​​​ന്നി​​​​​ൽ കൊ​​​​​യ്‌​​​​ലോ മ​​​​​ന​​​​​സ് തു​​​​​റ​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​ജ്ഞാ​​​​​ത​​​​​മാ​​​​​യ ഏ​​​​​തോ വ​​​​​നാ​​​​​ന്ത​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ താ​​​​​ൻ ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഏ​​​​​രി​​​​​യാ​​​​​സ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

കു​​​​​ട്ടി​​​​​ക്കാ​​​​​ലം മു​​​​​ത​​​​​ലേ ബോ​​​​​ർ​​​​​ഹ​​​​​സി​​​​​ന്‍റെ ക​​​​​ടു​​​​​ത്ത ആ​​​​​രാ​​​​​ധ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന കൊ​​​​​യ്‌​​​​ലോ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ കാ​​​​​ണാ​​​​​ൻ മാ​​​​​ത്ര​​​​​മാ​​​​​യി റി​​​​​യോ​​ ഡി ​​​ജ​​​​​നി​​​​​റോ​​​​​യി​​​​​ൽ​​​​നി​​​​​ന്ന് അ​​​​​മ്പ​​​​​തോ​​​​​ളം മ​​​​​ണി​​​​​ക്കൂ​​​​​ർ യാ​​​​​ത്ര ചെ​​​​​യ്തു പോ​​​​​യ​​​​​തി​​​​​നെ​​​​ക്കുറി​​​​​ച്ച് ഓ​​​​​ർ​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ത​​​​​ന്‍റെ മ​​​​​ക​​​​​ൻ ഒ​​​​​രു എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നാ​​​​​യി അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നോ​​​​​ട് കൊ​​​​യ്‌​​​​ലോ​​​​​യു​​​​​ടെ പി​​​​​താ​​​​​വി​​​​​ന് ഒ​​​​​ട്ടും താത്പ​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഒ​​​​​രു അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​നാ​​​​​യിത്തീര​​​​​ണം എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പി​​​​​താ​​​​​വ് ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​തു സാ​​​​​ധി​​​​​ക്കാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ അ​​​​​സ്വ​​​​​സ്ഥ​​​​​നാ​​​​​യ പി​​​​​താ​​​​​വ് കൊ​​​​​യ്‌​​​​ലോ​​​​​യെ ചി​​​​​ത്ത​​​​​രോ​​​​​ഗാ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു.
ബോ​​​​​ർ​​​​​ഹ​​​​​സി​​​​​നെ​​​​​പ്പോ​​​​​ലെ​ ഹെ​​​​ന്‍റി​​​​​മി​​​​​ല്ല​​​​​റും കൊ​​​​​യ്‌​​​​ലോ​​​​​യു​​​​​ടെ പ്രി​​​​​യ​​​​​പ്പെ​​​​​ട്ട എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​ത​​​​​വും വി​​​​​ശ്വാ​​​​​സ​​​​​വും കൊ​​​​​യ്‌​​​​ലോ​​​​​യെ ഒ​​​​​ട്ടും സ്വാ​​​​​ധീ​​​​​നി​​​​​ച്ചി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ മാ​​​​​ർ​​​​​ക്സി​​​​​ലും ഏം​​​​​ഗ​​​​​ൽ​​​​​സി​​​​​ലും ചെ​​​​​ഗു​​​​​വേ​​​​​ര​​​​​യി​​​​​ലും ആ ​​​​​പ്ര​​​​​തീ​​​​​ക്ഷ കൂ​​​​​ടു​​​​​ത​​​​​ൽ വെ​​​​​ളി​​​​​ച്ചം പ​​​​​ക​​​​​ർ​​​​​ന്നു.

കൊ​​​​​യ്‌​​​​ലോ​​​​​യു​​​​​ടെ ര​​​​​ച​​​​​നാ​​​​​ലോ​​​​​ക​​​​​ത്തേ​​​​​ക്കും സ്വ​​​​​കാ​​​​​ര്യ​​​​ലോ​​​​​ക​​​​​ത്തേ​​​​​ക്കും ഹു​​​​​വാ​​​​​ൻ ഏ​​​​​ലി​​​​​യാ​​​​​സി​​​​​ന് ഒ​​​​​രു​​​​​പോ​​​​​ലെ ക​​​​​ട​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത. സ്വ​​​​​കാ​​​​​ര്യ​​​​​ജീ​​​​​വി​​​​​തം ഒ​​​​​രു മ​​​​​റ​​​​​യു​​​​​മി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് കൊ​​​​​യ്‌​​​​ലോ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നി​​​​​ന് അ​​​​​ടി​​​​​മ​​​​​യാ​​​​​യി​​​​പ്പോ​​​​​യ കാ​​​​​ല​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​റ​​​​​യു​​​​​മ്പോ​​​​​ൾ ന​​​​​മു​​​​​ക്കു പ​​​​​രി​​​​​ച​​​​​യ​​​​​മി​​​​​ല്ലാ​​​​​ത്ത ഒ​​​​​രു കൊ​​​​​യ്‌​​​​ലോ​​​​​യെ​​​​​യാ​​​​​ണ് കാ​​​​​ണാ​​​​​നാ​​​​​വു​​​​​ക. കൊ​​​​​ക്കൈ​​​​​യ്ൻ പോ​​​​​ലു​​​​​ള്ള മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ളു​​​​​ടെ അ​​​​​പ​​​​​ക​​​​​ട​​​​​ത്തേ​​​​​ക്കാ​​​​​ൾ അ​​​​​പ​​​​​ക​​​​​ടം അ​​​​​വ ചെ​​​​​ലു​​​​​ത്തു​​​​​ന്ന ഭ്ര​​​​​മാ​​​​​ത്മ​​​​​ക​​​​​വും നി​​​​​ഗൂ​​​​​ഢ​​​​​വു​​​​​മാ​​​​​യ കാ​​​​​ഴ്ച​​​​​ക​​​​​ളാ​​​​​ണ്. ആ​​​​​ദ്യ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ പി​​​​​താ​​​​​വി​​​​​നോ​​​​​ടും പി​​​​​ന്നെ സ​​​​​മൂ​​​​​ഹ​​​​​ത്തോ​​​​​ടും തോ​​​​​ന്നി​​​​​യ അ​​​​​മ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്ന് ത​​​​​ന്നി​​​​​ലെ നി​​​​​ഷേ​​​​​ധി​​​​​യെ പു​​​​​റ​​​​​ത്തു​​​​​കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​നാ​​​​​ണ് മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്ന് കൊ​​​​യ്‌​​​​ലോ പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്. എ​​​​​ൺ​​​​​പ​​​​​തു​​​​​ക​​​​​ൾ​​​​​ക്കു​​​​ശേ​​​​​ഷം മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് ഉ​​​​​പ​​​​​യോ​​​​​ഗം കൊ​​​​​യ്‌​​​​ലോ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു. അ​​​​​തി​​​​​നു പി​​​​​ന്നി​​​​​ൽ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ അ​​​​​ദൃ​​​​​ശ്യ​​​​​ക​​​​​ര​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് കൊ​​​​യ്‌​​​​ലോ ഏ​​​​​രി​​​​​യാ​​​​​സി​​​​​നോ​​​​​ട് പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്.

എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നാ​​​​​യ മാ​​​​​ന്ത്രി​​​​​ക​​​​​ൻ, മ​​​​​ന്ത്രി​​​​​ക​​​​​നാ​​​​​യ എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​ൻ ഇ​​​​​വ​​​​​യി​​​​​ൽ ഏ​​​​​തു വി​​​​​ശേ​​​​​ഷ​​​​​ണ​​​​​മാ​​​​​ണ് താ​​​​​ങ്ക​​​​​ൾ​​​​​ക്ക് കൂ​​​​​ടു​​​​​ത​​​​​ൽ ഇ​​​​​ണ​​​​​ങ്ങു​​​​​ന്ന​​​​​ത് എ​​​​​ന്ന് ഏ​​​​​രി​​​​​യാ​​​​​സ് കൊ​​​​​യ്‌​​​​ലോ​​​​​യോ​​​​​ട് ചോ​​​​​ദി​​​​​ക്കു​​​​​ന്നു​​​​​ണ്ട് .ആ ​​​​​ചോ​​​​​ദ്യ​​​​​ത്തെ നേ​​​​​ർ​​​​​ത്ത ചി​​​​​രി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് കൊ​​​​​യ്‌​​​​ലോ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത്. “ര​​​​​ണ്ടും എ​​​​​ന്നി​​​​​ലു​​​​​ണ്ട്. അ​​​​​ത് ഞാ​​​​​ൻ ജ​​​​​നി​​​​​ച്ചു വ​​​​​ള​​​​​ർ​​​​​ന്ന നാ​​​​​ടി​​​​​ന്‍റെ ( ബ്ര​​​​​സീ​​​​​ൽ) പ്ര​​​​​ത്യേ​​​​​ക​​​​​തകൂ​​​​​ടി​​​​​യാ​​​​​ണ്. ഈ ​​​​​നാ​​​​​ട് ഒ​​​​​രു മാ​​​​​ന്ത്രി​​​​​ക​​​​ഭൂ​​​​​മി​​​​​യാ​​​​​ണ്. ഇ​​​​​വി​​​​​ടെ ആ​​​​​ത്മാ​​​​​വി​​​​​ൽ വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രും അ​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രു​​​​​മു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ഇ​​​​​രു​​​​കൂ​​​​​ട്ട​​​​​രും ക​​​​​രു​​​​​തു​​​​​ന്ന​​​​​ത് ത​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​ചു​​​​​റ്റും ഒ​​​​​രു നി​​​​​ഗൂ​​​​​ഢ​​​​​ത വ​​​​​ല​​​​​യം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ്. അ​​​​​ത് ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​ണ് അ​​​​​വ​​​​​രെ എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​രും ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​രും രാ​​​​​ഷ്‌ട്രീ​​​​​യ​​​​​ക്കാ​​​​​രു​​​​​മാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ട്ടും ഭി​​​​​ന്ന​​​​​ന​​​​​ല്ല ഞാ​​​​​ൻ” എ​​​​​ന്നാ​​​​​ണ് കൊ​​​​​യ്‌​​​​ലോ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

 

Tags : Earthquake sea waves

Recent News

Up