x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​രി​ക്ക​ണോ, തൃ​ശൂ​ര്‍ പി​ടി​ക്ക​ണം

സി.​​​​എ​​​​സ്. ദീ​​​​പു
Published: February 24, 2026 12:30 AM IST | Updated: February 24, 2026 12:31 AM IST

ഇ​​​​ട​​​​തു-​​​​വ​​​​ല​​​​തു​​​​മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ജാ​​​​ഥ​​​​ക​​​​ള്‍ പൂ​​​​ര​​​​പ്പ​​​​റ​​​​ന്പി​​​​നെ ഉ​​​​ഴു​​​​തു​​​​മ​​​​റി​​​​ച്ചു ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ തൃ​​​​ശൂ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ചൂ​​​​ടി​​​​ലേ​​​​ക്ക്. നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക നി​​​​ര​​​​ത്തി ബി​​​​നോ​​​​യ് വി​​​​ശ്വം ന​​​​യി​​​​ച്ച എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​ന്‍റെ തെ​​​​ക്ക​​​​ന്‍ മേ​​​​ഖ​​​​ലാ​​​​ജാ​​​​ഥ​​​​യും വി​​​​മ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പെ​​​​രു​​​​മ​​​​ഴ​​​​യു​​​​മാ​​​​യി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ ന​​​​യി​​​​ക്കു​​​​ന്ന പു​​​​തു​​​​യു​​​​ഗ​​​​യാ​​​​ത്ര​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ വി​​​​ളം​​​​ബ​​​​ര​​​​മാ​​​​യി. ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ സു​​​​രേ​​​​ഷ് ഗോ​​​​പി​​​​യി​​​​ലൂ​​​​ടെ താ​​​​മ​​​​ര വി​​​​രി​​​​യി​​​​ച്ചു ഞെ​​​​ട്ടി​​​​ച്ച ബി​​​​ജെ​​​​പി​​​​യും ത​​​​ന്ത്ര​​​​ങ്ങ​​​​ളു​​​​മാ​​​​യി ക​​​​ള​​​​ത്തി​​​​ലു​​​​ണ്ട്. പ​​​​റ​​​​ഞ്ഞ​​​​തി​​​​ന്‍റെ​​​​യും ചെ​​​​യ്ത​​​​തി​​​​ന്‍റെ​​​​യും ക​​​​ണ​​​​ക്കു​​​​നോ​​​​ക്കി അ​​​​ള​​​​ന്നു​​​​കു​​​​റി​​​​ച്ച് വോ​​​​ട്ടു​​​​കു​​​​ത്തു​​​​ന്ന തൃ​​​​ശൂ​​​​ര്‍ മൂ​​​​ന്നു മു​​​​ന്ന​​​​ണി​​​​ക്കും നി​​​​ര്‍​ണാ​​​​യ​​​​കം.

അ​​​​ടി​​​​മു​​​​ടി ത​​​​ക​​​​ര്‍​ച്ച​​​​യി​​​​ല്‍​നി​​​​ന്ന് നി​​​​ര​​​​വ​​​​ധി പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളും പ​​​​ത്തു​​​​വ​​​​ര്‍​ഷം എ​​​​ല്‍​ഡി​​​​എ​​​​ഫ് ഭ​​​​രി​​​​ച്ച തൃ​​​​ശൂ​​​​ര്‍ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നും ഏ​​​​താ​​​​നും ബ്ലോ​​​​ക്കു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു യു​​​​ഡി​​​​എ​​​​ഫ് തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലാ​​​​ണ്. മ​​​​റ്റ​​​​ത്തൂ​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പം ചേ​​​​ര്‍​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ച​​​​തും ബി​​​​ജെ​​​​പി പി​​​​ന്തു​​​​ണ​​​​ച്ച വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ രാ​​​​ജി​​​​യും വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ലീ​​​​ഗ് സ്വ​​​​ത​​​​ന്ത്ര​​​​നു കൂ​​​​റു​​​​മാ​​​​റാ​​​​ൻ സി​​​​പി​​​​എം 50 ല​​​​ക്ഷം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്‌​​​​തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം സം​​​​സ്ഥാ​​​​ന​​​​ത്തും കോ​​​​ളി​​​​ള​​​​ക്ക​​​​മു​​​​ണ്ടാ​​​​ക്കി.

ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ വ​​​​ന്‍ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ല്‍ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നും 86 പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ല്‍ 35 എ​​​​ണ്ണ​​​​വും യു​​​​ഡി​​​​എ​​​​ഫ് നേ​​​​ടി. 2021ല്‍ 16 ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ഭ​​​​ര​​​​ണം. 16 ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ 11 എ​​​​ണ്ണം എ​​​​ല്‍​ഡി​​​​എ​​​​ഫും അ​​​​ഞ്ചെ​​​​ണ്ണം യു​​​​ഡി​​​​എ​​​​ഫും നേ​​​​ടി.

രാ​​​​ഷ്‌​​ട്രീ​​​​യ​​​​വോ​​​​ട്ടെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ട​​​​തി​​​​നാ​​​​ണു നേ​​​​ട്ടം. 2021നെ ​​​​അ​​​​പേ​​​​ക്ഷി​​​​ച്ച് 24 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ള്‍ ന​​​​ഷ്ട​​​​മാ​​​​യെ​​​​ങ്കി​​​​ലും അ​​​​ടി​​​​ത്ത​​​​റ ഭ​​​​ദ്ര​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്ക്. തൃ​​​​ശൂ​​​​ര്‍, ചാ​​​​ല​​​​ക്കു​​​​ടി മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പി​​​​ന്നാ​​​​ക്കം​​​​പോ​​​​യ​​​​തെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു. ‘സു​​​​രേ​​​​ഷ് ഗോ​​​​പി ഫാ​​​​ക്ട​​​​റി’ല്‍ പ്ര​​​​തീ​​​​ക്ഷ​​​​യ​​​​ര്‍​പ്പി​​​​ച്ച ബി​​​​ജെ​​​​പി​​​​ക്കു ത​​​​ദ്ദേ​​​​ശ​​​​ത്തി​​​​ല്‍ കാ​​​​ര്യ​​​​മാ​​​​യ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ഒ​​​​ഴി​​​​കെ ആ​​​​റു നി​​​​യ​​​​മ​​​​സ​​​​ഭാ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും ഒ​​​​ന്നാ​​​​മ​​​​ത് എ​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ക​​​​ണ​​​​ക്കി​​​​ല്‍ മ​​​​ന​​​​പ്പാ​​​​യ​​​​സ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ടി​​​​തെ​​​​റ്റി. ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ കി​​​​ട്ടി​​​​യ ഒ​​​​രു സീ​​​​റ്റ് അ​​​​ട​​​​ക്കം കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നി​​​​ല്‍ ര​​​​ണ്ടു സീ​​​​റ്റ് മാ​​​​ത്ര​​​​മാ​​​​ണ് കൂ​​​​ടി​​​​യ​​​​ത്.

ഭ​​​​രി​​​​ക്കാ​​​​ന്‍ തൃ​​​​ശൂ​​​​ര്‍ നി​​​​ര്‍​ണാ​​​​യ​​​​കം

ജി​​​​ല്ല​​​​യി​​​​ലെ 13ല്‍ 12 ​​​​സീ​​​​റ്റി​​​​ലും 2016, 2021 വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ട​​​​തു​​​​പ​​​​ക്ഷം വ​​​​ന്പ​​​​ന്‍​വി​​​​ജ​​​​യ​​​​മാ​​​​ണു നേ​​​​ടി​​​​യ​​​​ത്. 2016ല്‍ ​​​​ന​​​​ഷ്ടമാ​​​​യ വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി 2021ൽ ​​​​എ​​​​ല്‍​ഡി​​​​എ​​​​ഫ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച​​​​പ്പോ​​​​ള്‍ ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ല്‍ തോ​​​​റ്റു. ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍, കു​​​​ന്നം​​​​കു​​​​ളം, ചേ​​​​ല​​​​ക്ക​​​​ര, വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി, തൃ​​​​ശൂ​​​​ര്‍, ഒ​​​​ല്ലൂ​​​​ര്‍, പു​​​​തു​​​​ക്കാ​​​​ട്, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട, നാ​​​​ട്ടി​​​​ക, മ​​​​ണ​​​​ലൂ​​​​ര്‍, ക​​​​യ്പ​​​​മം​​​​ഗ​​​​ലം മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് 2021ല്‍ ​​​​വി​​​​ജ​​​​യി​​​​ച്ച​​​​ത്. മ​​​​ന്ത്രി​​​​യാ​​​​യ കെ. ​​​​രാ​​​​ജ​​​​ന്‍ അ​​​​ര​​​​ല​​​​ക്ഷം ഭൂ​​​​രി​​​​പ​​​​ക്ഷം​​​​നേ​​​​ടി ഞെ​​​​ട്ടി​​​​ച്ചു.

ര​​​​ണ്ടു സീ​​​​റ്റി​​​​ന്‍റെ കു​​​​റ​​​​വി​​​​ല്‍ 2011ല്‍ ​​​​ഭ​​​​ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ​​​​പ്പോ​​​​ള്‍ എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യ​​​​തു മ​​​​ണ​​​​ലൂ​​​​രി​​​​ലെ തോ​​​​ല്‍​വി​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​​ര​​​​ളി പെ​​​​രു​​​​നെ​​​​ല്ലി​​​​യെ അ​​​​വ​​​​സാ​​​​ന​​​​നി​​​​മി​​​​ഷം മാ​​​​റ്റി ബേ​​​​ബി ജോ​​​​ണി​​​​നെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​ക്കി​​​​യ​​​​താ​​​​ണ് തോ​​​​ല്‍​വി​​​​ക്കു കാ​​​​ര​​​​ണ​​​​മെ​​​​ന്ന വി​​​​മ​​​​ര്‍​ശ​​​​നം ഇ​​​​പ്പോ​​​​ഴു​​​​മു​​​​ണ്ട്. മ​​​​ണ​​​​ലൂ​​​​ര്‍, വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി, ഒ​​​​ല്ലൂ​​​​ര്‍, തൃ​​​​ശൂ​​​​ര്‍, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ അ​​​​ന്നു യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പം നി​​​​ന്നു.

2011നു​​​​ശേ​​​​ഷം പൊ​​​​തു​​​​വേ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​നു​​​​കൂ​​​​ല​​​​മെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന തൃ​​​​ശൂ​​​​രി​​​​ന്‍റെ സ്വ​​​​ഭാ​​​​വം അ​​​​ടി​​​​മു​​​​ടി മാ​​​​റി. എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും എ​​​​ല്‍​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർഥി​​​​ക​​​​ള്‍ മി​​​​ക​​​​ച്ച ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ചു. 2020ല്‍ ​​​​ന​​​​ട​​​​ന്ന ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല​​​​ട​​​​ക്കം എ​​​​ല്‍​ഡി​​​​എ​​​​ഫ് വ​​​​മ്പ​​​​ന്‍​ വി​​​​ജ​​​​യം നേ​​​​ടി. ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തും കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നു​​​​മ​​​​ട​​​​ക്കം എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​ന്‍റെ കൈ​​​​യി​​​​ലാ​​​​യി.

2024ല്‍ ​​​​ഇ​​​​ട​​​​തു-​​​​വ​​​​ല​​​​തു മു​​​​ന്ന​​​​ണി​​​​ക​​​​ളെ ഞെ​​​​ട്ടി​​​​ച്ച് മു​​​​ക്കാ​​​​ല്‍ ല​​​​ക്ഷം വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്കാ​​​​യി സു​​​​രേ​​​​ഷ് ഗോ​​​​പി പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് മ​​​​ണ്ഡ​​​​ലം പി​​​​ടി​​​​ച്ച​​​​തു മ​​​​റ്റൊ​​​​രു വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യി. കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നെ ഇ​​​​റ​​​​ക്കി യു​​​​ഡി​​​​എ​​​​ഫും വി.​​​​എ​​​​സ്. സു​​​​നി​​​​ല്‍ കു​​​​മാ​​​​റി​​​​നെ ഇ​​​​റ​​​​ക്കി എ​​​​ല്‍​ഡി​​​​എ​​​​ഫും തീ​​​​പാ​​​​റും​​​​പോ​​​​രാ​​​​ട്ട​​​​മാ​​​​ണ് കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍, ചി​​​​ട്ട​​​​യാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും വോ​​​​ട്ടു​​​​ചേ​​​​ര്‍​ക്കു​​​​ന്ന​​​​തി​​​​ലെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യും ബി​​​​ജെ​​​​പി​​​​ക്കു തു​​​​ണ​​​​യാ​​​​യി. ചി​​​​ട്ട​​​​യാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​വും മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യു​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ഏ​​​​തു മ​​​​ണ്ഡ​​​​ല​​​​വും പി​​​​ടി​​​​ക്കാ​​​​മെ​​​​ന്ന ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലി​​​​ലേ​​​​ക്കു ബി​​​​ജെ​​​​പി മാ​​​​റി.

തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന് യു​​​​ഡി​​​​എ​​​​ഫ്

ഒ​​​​രു പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി തൃ​​​​ശൂ​​​​രി​​​​ല്‍ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ല എ​​​​ന്ന​​​​താ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​തി​​​​സ​​​​ന്ധി. ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​വി​​​​വാ​​​​ദ​​​​വും സ്വ​​​​ര്‍​ണ​​​​ക്ക​​​​ട​​​​ത്തു​​​​വി​​​​വാ​​​​ദ​​​​ങ്ങ​​​​ളും വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി ലൈ​​​​ഫ്മി​​​​ഷ​​​​ന്‍ അ​​​​ഴി​​​​മ​​​​തി​​​​യാ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും അ​​​​ട​​​​ക്കി​​​​വാ​​​​ണ​​​​പ്പോ​​​​ഴും കാ​​​​ര്യ​​​​മാ​​​​യ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി ലൈ​​​​ഫ്മി​​​​ഷ​​​​ന്‍ ഫ്ലാ​​​​റ്റ് നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ലെ അ​​​​ഴി​​​​മ​​​​തി ഉ​​​​യ​​​​ര്‍​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന അ​​​​ഡ്വ. അ​​​​നി​​​​ല്‍ അ​​​​ക്ക​​​​ര അ​​​​തേ ഫ്ലാ​​​​റ്റ് സ​​​​മു​​​​ച്ച​​​​യം ഇ​​​​രി​​​​ക്കു​​​​ന്ന വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ 2021ല്‍ ​​​​വ​​​​മ്പ​​​​ന്‍​ തോ​​​​ല്‍​വി ഏ​​​​റ്റു​​​​വാ​​​​ങ്ങി. സ്വ​​​​ന്തം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും അ​​​​നി​​​​ല്‍ പി​​​​ന്നി​​​​ലേ​​​​ക്കു പോ​​​​യി. ഇ​​​​നി മ​​​​ത്സ​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ത്തി. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട, തൃ​​​​ശൂ​​​​ര്‍ ഒ​​​​ഴി​​​​കെ എ​​​​ല്ലാ സീ​​​​റ്റി​​​​ലും പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​നും ഇ​​​​രു​​​​പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​നും മു​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു എ​​​​ല്‍​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷം.

ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ല്‍ പു​​​​തു​​​​മു​​​​ഖ​​​​മാ​​​​യി എ​​​​ത്തി​​​​യ സ​​​​നീ​​​​ഷ് കു​​​​മാ​​​​ര്‍ ജോ​​​​സ​​​​ഫ് 1057 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ല്‍ നേ​​​​ടി​​​​യ വി​​​​ജ​​​​യം​​​​മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ആ​​​​ശ്വാ​​​​സം. 2016ല്‍ ​​​​സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ബി.​​​​ഡി. ദേ​​​​വ​​​​സി 26,648 വോ​​​​ട്ടി​​​​നു ജ​​​​യി​​​​ച്ച സീ​​​​റ്റാ​​​​ണ് സ​​​​നീ​​​​ഷ് പി​​​​ടി​​​​ച്ച​​​​ത്. ഇ​​​​ക്കു​​​​റി ചാ​​​​ല​​​​ക്കു​​​​ടി ഏ​​​​റ്റെ​​​​ടു​​​​ത്ത് ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നു വി​​​​ട്ടു​​​​ന​​​​ല്‍​കി​​​​യാ​​​​ല്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ണ്ട്.

ദേ​​​​ശീ​​​​യ​​​​പാ​​​​ത നി​​​​ര്‍​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്ക് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ച​​​​ര്‍​ച്ച​​​​യാ​​​​യ മ​​​​ണ്ഡ​​​​ല​​​​മാ​​​​ണ് ചാ​​​​ല​​​​ക്കു​​​​ടി. അ​​​​തി​​​​ര​​​​പ്പി​​​​ള്ളി, വാ​​​​ഴ​​​​ച്ചാ​​​​ല്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ഇ​​​​തേ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ണ്. സ്ഥി​​​​ര​​​​മാ​​​​യി ആ​​​​ന​​​​യി​​​​റ​​​​ങ്ങു​​​​ന്ന സ്ഥ​​​​ലം. കാ​​​​ര്‍​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ണ്ടാ​​​​ക്കു​​​​ന്ന ദു​​​​രി​​​​ത​​​​വും പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും വോ​​​​ട്ടിം​​​​ഗി​​​​ല്‍ നി​​​​ഴ​​​​ലി​​​​ക്കും.

അ​​​​ഞ്ചു​​​​വ​​​​ര്‍​ഷം ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ഇ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ സ്വീ​​​​കാ​​​​ര്യ​​​​ത സ​​​​നീ​​​​ഷ് കു​​​​മാ​​​​റി​​​​ന് ഇ​​​​തു​​​​വ​​​​രെ ന​​​​ഷ്ട​​​​മാ​​​​യി​​​​ല്ല എ​​​​ന്ന​​​​ത് യു​​​​ഡി​​​​എ​​​​ഫി​​​​ന് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ല്‍​കു​​​​ന്നു. എ​​​​ന്‍​ഡി​​​​എ​​​​യി​​​​ല്‍ ബി​​​​ഡി​​​​ജെ​​​​എസി​​​​നാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ട്ടം ചാ​​​​ല​​​​ക്കു​​​​ടി ന​​​​ല്‍​കി​​​​യ​​​​ത്. 2011ല്‍ ​​​​ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി നേ​​​​ടി​​​​യ​​​​തി​​​​നേ​​​​ക്കാ​​​​ള്‍ അ​​​​ഞ്ചി​​​​ര​​​​ട്ടി വോ​​​​ട്ട് 2016ല്‍ ​​​​ബി​​​​ഡി​​​​ജെ​​​​എ​​​​സി​​​​ന്‍റെ കെ.​​​​എ​​​​സ്. ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ നേ​​​​ടി. എ​​​​ന്നാ​​​​ല്‍, 2021ല്‍ ​​​​ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​നു വോ​​​​ട്ടും വോ​​​​ട്ടു​​​​വി​​​​ഹി​​​​ത​​​​വും കു​​​​റ​​​​ഞ്ഞു.

‘തൃ​​​​ശൂ​​​ര്‍ തൂ​​​​ക്കാ​​​​ൻ’ എ​​​​ളു​​​​പ്പ​​​​മ​​​​ല്ല

വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ ന​​​​യി​​​​ച്ച പു​​​​തു​​​​യു​​​​ഗ​​​​യാ​​​​ത്ര “തൃ​​​​ശൂ​​​​ര്‍ നി​​​​ങ്ങ​​​​ള്‍ തൂ​​​​ക്ക​​​​ണം” എ​​​​ന്ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്താ​​​​ണു ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​ത്. ഇ​​​​വി​​​​ടെ കു​​​​റ​​​​ഞ്ഞ​​​​ത് ഏ​​​​ഴു​​​​ സീ​​​​റ്റെ​​​​ങ്കി​​​​ലും നേ​​​​ട​​​​ണ​​​​മെ​​​​ന്ന നി​​​​ര്‍​ദേ​​​​ശ​​​​മാ​​​​ണ് പാ​​​​ര്‍​ട്ടി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. 2011ല്‍ ​​​​നേ​​​​ടി​​​​യ​​​​തി​​​​നേക്കാ​​​​ള്‍ ഒ​​​​രു സീ​​​​റ്റ് കൂ​​​​ടു​​​​ത​​​​ല്‍. എ​​​​ന്നാ​​​​ല്‍, ഇ​​​​ട​​​​തി​​​​ന്‍റെ പൊ​​​​ന്നാ​​​​പു​​​​രം കോ​​​​ട്ട​​​​ക​​​​ള്‍ ഇ​​​​ള​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​തു സം​​​​ഘ​​​​ട​​​​നാ​​​​ശേ​​​​ഷി പൊ​​​​തു​​​​വേ ദു​​​​ര്‍​ബ​​​​ല​​​​മാ​​​​യ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് എ​​​​ളു​​​​പ്പ​​​​മ​​​​ല്ല. മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണ് പ്ര​​​​തി​​​​വി​​​​ധി. ടി.​​​​എ​​​​ന്‍. പ്ര​​​​താ​​​​പ​​​​ന്‍ മാ​​​​ത്ര​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ലെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍​നി​​​​ന്ന് പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്താ​​​​ന്‍ ശേ​​​​ഷി​​​​യു​​​​ള്ള​​​​യാ​​​​ള്‍. കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍ ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്ന ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ആ​​​​വേ​​​​ശ​​​​മു​​​​യ​​​​ര്‍​ത്തി​​​​യെ​​​​ങ്കി​​​​ലും ഇ​​​​പ്പോ​​​​ള്‍ അ​​​​ങ്ങ​​​​നെ​​​​യൊ​​​​ന്നി​​​​ല്ല. കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ല്‍ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ഒ.​​​​ജെ. ജ​​​​നീ​​​​ഷ് വാ​​​​ര്‍​ത്താ​​​​താ​​​​ര​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ വോ​​​​ട്ടു​​​​ക​​​​ള്‍ നേ​​​​ടു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. ചേ​​​​ല​​​​ക്ക​​​​ര, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍, പു​​​​തു​​​​ക്കാ​​​​ട്, ഒ​​​​ല്ലൂ​​​​ര്‍, ക​​​​യ്പ​​​​മം​​​​ഗ​​​​ലം, മ​​​​ണ​​​​ലൂ​​​​ര്‍ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​ല്‍​നി​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ന്‍ കോ​​​​ണ്‍​ഗ്ര​​​​സ് ഏ​​​​റെ വി​​​​യ​​​​ര്‍​ക്കേ​​​​ണ്ടി​​​​വ​​​​രും.

കാ​​​​ര്‍​ഷി​​​​ക​​​​ഗ്രാ​​​​മ​​​​മാ​​​​യ ചേ​​​​ല​​​​ക്ക​​​​ര പി​​​​ടി​​​​ക്കാ​​​​ന്‍ കോ​​​​ണ്‍​ഗ്ര​​​​സ് കൈ​​​​മെ​​​​യ് മ​​​​റ​​​​ന്ന് ഉ​​​​ത്സാ​​​​ഹി​​​​ച്ച​​​​തു 2024ലെ ​​​​ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലാ​​​​ണ്. ആ​​​​ല​​​​ത്തൂ​​​​രി​​​​ല്‍ കെ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നോ​​​​ടു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ശേ​​​​ഷം, ചേ​​​​ല​​​​ക്ക​​​​ര​​​​യി​​​​ല്‍ ഇ​​​​റ​​​​ങ്ങി​​​​യ ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സി​​​​ല്‍ വ​​​​ന്‍​പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണ് നേ​​​​തൃ​​​​ത്വം വ​​​​ച്ചു​​​​പു​​​​ല​​​​ര്‍​ത്തി​​​​യ​​​​ത്. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ജി​​​​ല്ല​​​​യി​​​​ലെ സം​​​​ഘ​​​​ട​​​​നാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം എ​​​​ണ്ണ​​​​യി​​​​ട്ട യ​​​​ന്ത്രം​​​​പോ​​​​ലെ പ്ര​വ​​​​ര്‍​ത്തി​​​​ച്ചു. എ​​​​തി​​​​ര്‍​സ്ഥാ​​​​നാ​​​​ര്‍​ഥി യു.​​​​ആ​​​​ര്‍. പ്ര​​​​ദീ​​​​പി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം കു​​​​റ​​​​യ്ക്കാ​​​​നാ​​​​യെ​​​​ന്നു​​​​മാ​​​​ത്രം. നി​​​​ല​​​​വി​​​​ല്‍ വി.​​​​കെ. ശ്രീ​​​​ക​​​​ണ്ഠ​​​​ന്‍ എം​​​​പി​​​​യു​​​​ടെ ഭാ​​​​ര്യ​​​​ക്കു കോ​​​​ങ്ങാ​​​​ടു മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ ലീ​​​​ഗു​​​​മാ​​​​യി ചേ​​​​ല​​​​ക്ക​​​​ര വ​​​​ച്ചു​​​​മാ​​​​റു​​​​മെ​​​​ന്നാ​​​​ണു സം​​​​സാ​​​​രം. അ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ല്‍ ചേ​​​​ല​​​​ക്ക​​​​ര​​​​യി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​നു മ​​​​ത്സ​​​​രം​​​​പോ​​​​ലും കാ​​​​ഴ്ച​​​​വ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ ഒ​​​​രു​​​​വി​​​​ഭാ​​​​ഗം​​​​ത​​​​ന്നെ സ​​​​മ്മ​​​​തി​​​​ക്കു​​​​ന്നു. ലോ​​​​ക്‌​​​​സ​​​​ഭാ വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ല്‍ ഇ​​​​റ​​​​ങ്ങി​​​​യ ബി​​​​ജെ​​​​പി പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ക​​​​രു​​​​ത്തു കാ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്.

2001നു​​​​ശേ​​​​ഷം ഒ​​​​രി​​​​ക്ക​​​​ല്‍​പോ​​​​ലും ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍, കു​​​​ന്നം​​​​കു​​​​ളം മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ യു​​​​ഡി​​​​എ​​​​ഫി​​​​നെ തു​​​​ണ​​​​ച്ചി​​​​ട്ടി​​​​ല്ല. മി​​​​ക​​​​ച്ച ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് എ​​​​ല്‍​ഡി​​​​എ​​​​ഫ് സ്ഥാനാ​​​​ര്‍​ഥി​​​​ക​​​​ള്‍ വി​​​​ജ​​​​യി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​ത്. ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ല്‍ എ​​​​ന്‍.​​​​കെ. അ​​​​ക്ബ​​​​റും കു​​​​ന്നം​​​​കു​​​​ള​​​​ത്ത് എ.​​​​സി. മൊ​​​​യ്തീ​​​​നു​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ട്ടം ജ​​​​യി​​​​ച്ച​​​​ത്. നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​പ​​​​ത്രി​​​​ക ത​​​​ള്ളി​​​​പ്പോ​​​​യ​​​​തി​​​​നാ​​​​ല്‍ എ​​​​ന്‍​ഡി​​​​എ​​​​യ്ക്ക് 2021ല്‍ ​​​​ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. 2016ല്‍ ​​​​ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യി​​​​രു​​​​ന്ന നി​​​​വേ​​​​ദി​​​​ത സു​​​​ബ്ര​​​​ഹ്‌​​​​മ​​​​ണ്യ​​​​ത്തി​​​​നു കാ​​​​ല്‍​ല​​​​ക്ഷം വോ​​​​ട്ടു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ബി​​​​ജെ​​​​പി മു​​​​ന്‍ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്ന കെ.​​​​കെ. അ​​​​നീ​​​​ഷ് കു​​​​മാ​​​​ര്‍ കു​​​​ന്നം​​​​കു​​​​ള​​​​ത്ത് 2021ല്‍ 27,833 ​​​​വോ​​​​ട്ടു​​​​ക​​​​ള്‍ നേ​​​​ടി.

തൃ​​​​ശൂ​​​​ര്‍, ഒ​​​​ല്ലൂ​​​​ര്‍ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ സി​​​​പി​​​​ഐ​​​​യാ​​​​ണ് കൈ​​​​യി​​​​ല്‍​ വ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. തൃ​​​​ശൂ​​​​ര്‍ ഇ​​​​ക്കു​​​​റി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. ഒ​​​​ല്ലൂ​​​​രി​​​​ല്‍ കെ. ​​​​രാ​​​​ജ​​​​നെ​​​​യും പു​​​​തു​​​​ക്കാ​​​​ട് കെ.​​​​കെ. രാ​​​​മ​​​​ച​​​​ന്ദ്ര​​​​നെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക അ​​​​ത്ര എ​​​​ളു​​​​പ്പ​​​​മാ​​​​കി​​​​ല്ല. കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട, മ​​​​ണ​​​​ലൂ​​​​ര്‍ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ 2011നു​​​​ശേ​​​​ഷം ഇ​​​​ട​​​​തി​​​​നൊ​​​​പ്പ​​​​മാ​​​​ണ്. മ​​​​ന്ത്രി ബി​​​​ന്ദു​​​​വാ​​​​ണ് ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ട്ടം ജ​​​​യി​​​​ച്ച​​​​ത്. നാ​​​​ട്ടി​​​​ക​​​​യും ക​​​​യ്പ​​​​മം​​​​ഗ​​​​ല​​​​വും സി​​​​പി​​​​ഐ ഉ​​​​റ​​​​ച്ച സീ​​​​റ്റാ​​​​യി​​​​ട്ടു​​​​ത​​​​ന്നെ​​​​യാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ണ​​​​ലൂ​​​​രി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്കു വോ​​​​ട്ടു​​​​വി​​​​ഹി​​​​തം കു​​​​റ​​​​ഞ്ഞു. ക​​​​യ്പ​​​​മം​​​​ഗ​​​​ല​​​​ത്ത് ബി​​​​ഡി​​​​ജെഎ​​​​സി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ള്‍ എ​​​​ന്‍​ഡി​​​​എ​​​​യു​​​​ടെ വോ​​​​ട്ട് 9066 ആ​​​​യ​​​​തു വ​​​​ന്‍​തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു.

വി​​​​വാ​​​​ദ​​​​ങ്ങ​​​​ള്‍ തു​​​​ണ​​​​യ്ക്കു​​​​മോ?

ക​​​​രു​​​​വ​​​​ന്നൂ​​​​ര്‍ ബാ​​​​ങ്ക് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യും 2024ലെ ​​​​ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മു​​​​ത​​​​ലു​​​​ള്ള പൂ​​​​രം​​​​ക​​​​ല​​​​ക്ക​​​​ല്‍ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഇ​​​​ട​​​​തി​​​​ന് ഇ​​​​പ്പോ​​​​ഴും ത​​​​ല​​​​വേ​​​​ദ​​​​ന. കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ണ്ടാ​​​​യ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക​​​​ളും ഗ്രൂ​​​​പ്പ് സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ളി​​​​ല്‍ കു​​​​രു​​​​ങ്ങി സം​​​​ഘ​​​​ട​​​​നാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​ജീ​​​​വ​​​​മാ​​​​കാ​​​​ത്ത​​​​തും സ്ഥാ​​​​ന​​​​മോ​​​​ഹി​​​​ക​​​​ളു​​​​ടെ ക​​​​രു​​​​നീ​​​​ക്ക​​​​ങ്ങ​​​​ളും കോ​​​​ണ്‍​ഗ്ര​​​​സി​​​​നു വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്. വ​​​​ന​​​​വും ക​​​​ട​​​​ലും അ​​​​തി​​​​ര്‍​ത്തി​​​​ പ​​​​ങ്കി​​​​ടു​​​​ന്ന തൃ​​​​ശൂ​​​​രി​​​​ല്‍ വ​​​​ന്യ​​​​ജീ​​​​വി​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും കൃ​​​​ഷി​​​​നാ​​​​ശ​​​​വും സ​​​​ജീ​​​​വ​​​​ച​​​​ര്‍​ച്ച​​​​യാ​​​​ണ്. പൂ​​​​രം​​​​ക​​​​ല​​​​ക്ക​​​​ല്‍ വി​​​​വാ​​​​ദം ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യെ​​​​ന്നാ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ല്‍.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​കാ​​​​ല​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ മ​​​​ന്ത്രി​​​​മാ​​​​ര്‍​ക്ക് ഇ​​​​ട​​​​പെ​​​​ടാ​​​​ന്‍ പ​​​​രി​​​​മി​​​​തി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണു പൂ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണ് എ​​​​ല്‍​ഡി​​​​എ​​​​ഫ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​നെ പ​​​​രോ​​​​ക്ഷ​​​​മാ​​​​യി ഉ​​​​ന്ന​​​​മി​​​​ട്ട് വി.​​​​എ​​​​സ്. സു​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​തും ഇ​​​​ല്ലാ​​​​ത്ത റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലാ​​​​ണ് ചി​​​​ല​​​​ര്‍ വി​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വും പാ​​​​ര്‍​ട്ട​​​​യി​​​​ലെ ഭി​​​​ന്ന​​​​ത വി​​​​ളി​​​​ച്ചോ​​​​തു​​​​ന്നു. സാ​​​​ഹി​​​​ത്യ​​​​അ​​​​ക്കാ​​​​ദ​​​​മി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ​​​​ന്‍ ഭ​​​​ര​​​​ണ​​​​മാ​​​​റ്റം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തും മ​​​​റ്റ് അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​ളു​​​​ടെ ത​​​​ല​​​​വ​​​​ന്‍​മാ​​​​ര്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​തും തൃ​​​​ശൂ​​​​രി​​​​ലാ​​​​ണ്. 

വി​​​​ക​​​​സ​​​​നം ച​​​​ര്‍​ച്ച​​​​യാ​​​​ക്കാ​​​​ൻ എ​​​​ല്‍​ഡി​​​​എ​​​​ഫ്

തെ​​​​ക്ക​​​​ന്‍​മേ​​​​ഖ​​​​ലാ ജാ​​​​ഥ ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി അ​​​​താ​​​​ത് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് വി​​​​ക​​​​സ​​​​ന​​​​യാ​​​​ത്ര​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്. മി​​​​ക​​​​ച്ച റോ​​​​ഡു​​​​ക​​​​ള്‍, സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍, ലാ​​​​ലൂ​​​​രി​​​​ലെ മാ​​​​ലി​​​​ന്യ​​​​മ​​​​ല നീ​​​​ക്കി ഐ.​​​​എം. വി​​​​ജ​​​​യ​​​​ന്‍ സ്റ്റേ​​​​ഡി​​​​യം നി​​​​ര്‍​മി​​​​ച്ച​​​​തു​​​​മെ​​​​ല്ലാം എ​​​​ല്‍​ഡി​​​​എ​​​​ഫ് ഉ​​​​യ​​​​ര്‍​ത്തി​​​​ക്കാ​​​​ട്ടു​​​​ന്നു. പു​​​​ത്തൂ​​​​ര്‍ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ പാ​​​​ര്‍​ക്ക് ഉ​​​​ദ്ഘാ​​​​ട​​​​നം വ​​​​മ്പ​​​​ന്‍​പ​​​​രി​​​​പാ​​​​ടി​​​​യാ​​​​യി​​​​ട്ടാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്. തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ ഇ​​​​വി​​​​ടെ മാ​​​​നു​​​​ക​​​​ള്‍ നാ​​​​യ്ക്ക​​​​ളു​​​​ടെ ക​​​​ടി​​​​യേ​​​​റ്റു ച​​​​ത്ത​​​​തു വ​​​​ന്‍ വി​​​​വാ​​​​ദ​​​​മാ​​​​യി. അ​​​​ന്വേ​​​​ഷ​​​​ണം എ​​​​ങ്ങു​​​​മെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ലെ തീ​​​​രാ​​​​ത്ത നി​​​​ര്‍​മാ​​​​ണ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കും വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും കൃ​​​​ഷി​​​​നാ​​​​ശ​​​​വും പീ​​​​ച്ചി ഡാം ​​​​തു​​​​റ​​​​ന്നു​​​​വി​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നു​​​​ണ്ടാ​​​​യ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ള്‍​ക്കു മ​​​​തി​​​​യാ​​​​യ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​ത്ത​​​​തും മു​​​​ട​​​​ങ്ങി​​​​പ്പോ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളും പൂ​​​​രം​​​​ക​​​​ല​​​​ക്ക​​​​ലും ഉ​​​​യ​​​​ര്‍​ത്തി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധം.

ബി​​​​ജെ​​​​പി നി​​​​ര്‍​ണാ​​​​യ​​​​ക​​​​ശ​​​​ക്തി

ബി​​​​ജെ​​​​പി എ ​​​​ക്ലാ​​​​സ് മ​​​​ണ്ഡ​​​​ല​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന തൃ​​​​ശൂ​​​​രും പു​​​​തു​​​​ക്കാ​​​​ടു​​​​മ​​​​ട​​​​ക്കം ഉ​​​​ള്ള ജി​​​​ല്ല​​​​യാ​​​​ണു തൃ​​​​ശൂ​​​​ര്‍. പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ല്‍ നേ​​​​ടി​​​​യ വി​​​​ജ​​​​യ​​​​വും പാ​​​​ര്‍​ട്ടി​​​​ക്ക് ആ​​​​വേ​​​​ശ​​​​മാ​​​​ണ്. ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ഒ​​​​ഴി​​​​കെ എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും സു​​​​രേ​​​​ഷ് ഗോ​​​​പി ലീ​​​​ഡ് നേ​​​​ടി. തൃ​​​​ശൂ​​​​ര്‍ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ നാ​​​​ല്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലും വോ​​​​ട്ടു നേ​​​​ടി. തൃ​​​​ശൂ​​​​ര്‍ ല​​​​ക്ഷ്യ​​​​മി​​​​ട്ട് നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ര്‍ രം​​​​ഗ​​​​ത്തു​​​​ണ്ട്. മു​​​​ന്‍ ഡി​​​​ജി​​​​പി ജേ​​​​ക്ക​​​​ബ് തോ​​​​മ​​​​സാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ മു​​​​ന്നി​​​​ല്‍. മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ജ​​​​യ​​​​പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ള്‍ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന അ​​​​ള​​​​വി​​​​ലേ​​​​ക്കു വോ​​​​ട്ടു​​​​ക​​​​ള്‍ കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​രു​​​​മു​​​​ന്ന​​​​ണി​​​​യും തീ​​​​പാ​​​​റും പോ​​​​രാ​​​​ട്ടം കാ​​​​ഴ്ച​​​​വ​​​​ച്ചാ​​​​ല്‍ ജ​​​​യ​​​​പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന അ​​​​ള​​​​വി​​​​ലേ​​​​ക്കു ബി​​​​ജെ​​​​പി പി​​​​ടി​​​​ക്കു​​​​ന്ന വോ​​​​ട്ടു​​​​ക​​​​ള്‍ മാ​​​​റു​​​​മെ​​​​ന്ന​​​​തി​​​​ല്‍ സം​​​​ശ​​​​യ​​​​മി​​​​ല്ല.

K-Rail Survey

Tags : Thrishur captured Niyama Sabha Election Kerala Assumbly election LDF UDF BJP NDA

Recent News

Up