Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag Hoisted

മ​ഞ്ഞ​നി​ക്ക​ര പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ഇ​ന്ന്

പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ ദു​ഖ്റോ​നോ പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും .

രാ​വി​ലെ എ​ട്ടി​ന് മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ ക​ത്തീ​ഡ്ര​ലി​ല്‍ ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ മൂ​ന്നി​ന്‍മേ​ല്‍ കു​ര്‍ബാ​ന​യ്ക്കു ശേ​ഷം​ ദ​യ​റാ​യി​ലും യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും പാ​ത്രി​യ​ര്‍ക്കാ പ​താ​ക ഉ​യ​ര്‍ത്തും.

മ​ഞ്ഞ​നി​ക്ക​ര ക​ത്തീ​ഡ്ര​ലി​ലെ കു​ർ​ബാ​ന​യ്ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ യു​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ഗ്രിഗോ​റി​യോ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.

വൈ​കു​ന്നേ​രം 5.30ന് ​ഓ​മ​ല്ലൂ​ർ കു​രി​ശി​ങ്ക​ലേ​ക്ക് പ​താ​ക പ്ര​യാ​ണം ആ​രം​ഭി​ക്കും. ആ​റി​ന് ദ​യ​റാ ത​ല​വ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഓ​മ​ല്ലൂ​ർ കു​രി​ശി​ങ്ക​ൽ കൊ​ടി​യേ​റ്റും. 13, 14 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ൾ.

Latest News

Up