x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കൊ​ര​ട്ടി ലത്തീൻ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി


Published: December 10, 2025 06:42 AM IST | Updated: December 10, 2025 06:42 AM IST

കൊ​ര​ട്ടി: പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​ശ്ര​യ​കേ​ന്ദ്രം എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി അ​മ​ലാേ​ത്ഭ​വ​മാ​ത പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​തി​രു​നാ​ളി​ന് കൊ​ടി​യേ​റി.


വി​കാ​രി ഫാ. ​ജോ​സ​ഫ് ഒ​ളി​പ​റ​മ്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​പി​ൻ ജോ​സ് കു​ളി​യ​ത്, ഡീ​ക്ക​ൻ അ​ല​ൻ ആ​ന്‍റ​ണി പു​തി​യ​കു​ള​ങ്ങ​ര എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫാ. ​പ്രി​ൻ​സ് പ​ഴ​മ്പി​ള​ളി ഒ​എ​സ്ജെ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. 14 നാ​ണ് മ​ധ്യ​സ്ഥ തി​രു​നാ​ൾ. പ​തി​വു​പോ​ലെ ഈ ​വ​ർ​ഷ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ക.


വി​പു​ല​മാ​യ തി​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ടെ​റി ക​ബ്രാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ബി​നു ജോ​സ​ഫ് ചാ​ലാ​വീ​ട്ടി​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യും ജോ​സ​ഫ് ച​ക്കാ​ല​ക്ക​ൽ, രാ​ജു ഞാ​വ​ലി​ങ്ക​ൽ എ​ന്നി​വ​ര ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി കൈ​ക്കാ​ര​ന്മാ​രാ​യ ടെ​ഡാെ​ണേ​റ്റ്സ് പെ​രേ​പ്പ​റ​മ്പി​ൽ, ജോ​ളി പു​ളി​ക്ക​ൽ, കേ​ന്ദ്ര​സ​മി​തി ലീ​ഡ​ർ ജോ​ഫ്രി ക​ബ്രാ​ൾ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : Flag hoisted

Recent News

Up