Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flipkart

‌ഉ​​പ​​ഭോ​​ക്തൃ​​വാ​​യ്പാ പ​​ദ്ധ​​തി​​യു​​മാ​​യി ആ​​മ​​സോ​​ണും ഫ്ലി​​പ്കാ​​ർ​​ട്ടും

മും​​ബൈ: ഇ ​​കൊ​​മേ​​ഴ്സ് സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ ആ​​മ​​സോ​​ണും ഫ്ലി​​പ്കാ​​ർ​​ട്ടും ഇ​​ന്ത്യ​​യി​​ലെ സാ​​ന്പ​​ത്തി​​ക​​സേ​​വ​​ന മേ​​ഖ​​ല​​യി​​ലേ​​ക്ക് ക​​ട​​ക്കു​​ന്നു.

പു​​തി​​യ വാ​​യ്പാ പ​​ദ്ധ​​തി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു​​കൊ​​ണ്ട് ചെ​​റു​​കി​​ട ബി​​സി​​ന​​സു​​ക​​ളെ​​യും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ​​യും ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഇ​​രു സ്ഥാ​​പ​​ന​​ങ്ങ​​ളും സാ​​ന്പ​​ത്തി​​ക സേ​​വ​​ന മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​ത്. പ​​ര​​ന്പ​​രാ​​ഗ​​ത ബാ​​ങ്കിം​​ഗ് സേ​​വ​​ന​​ങ്ങ​​ൾ​​ക്കു വെ​​ല്ലു​​വി​​ളി​​യാ​​കു​​ന്ന​​താ​​ണ് ഈ ​​നീ​​ക്കം.

നോ​​ണ്‍ ബാ​​ങ്ക് സ്ഥാ​​പ​​ന​​മാ​​യ ആ​​ക്സി​​യോ ഏ​​റ്റെ​​ടു​​ത്ത​​ശേ​​ഷം ചെ​​റു​​കി​​ട ബി​​സി​​ന​​സ് വാ​​യ്പ​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​നും കാ​​ഷ് മാ​​നേ​​ജ്മെ​​ന്‍റ് ടൂ​​ളു​​ക​​ൾ (പ​​ണം കൈ​​കാ​​ര്യം ചെ​​യ്യാ​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ) ന​​ൽ​​കാ​​നും ആ​​മ​​സോ​​ണ്‍ പ​​ദ്ധ​​തി​​യി​​ടു​​ന്നു. പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ൾ​​ക്കു പു​​റ​​ത്തു​​ള്ള ഡി​​ജി​​റ്റ​​ലാ​​യി സ​​ജീ​​വ​​മാ​​യ വ്യാ​​പാ​​രി​​ക​​ൾ​​ക്കി​​ട​​യി​​ൽ ശ​​ക്ത​​മാ​​യ ഡി​​മാ​​ൻ​​ഡ് ഇ​​തു​​വ​​ഴി​​യു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് ആ​​മ​​സോ​​ണ്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ആ​​മ​​സോ​​ണ്‍ ഇ​​ന്ത്യ​​യി​​ൽ ചെ​​റി​​യ ബി​​സി​​ന​​സു​​ക​​ൾ​​ക്ക് വാ​​യ്പ ന​​ൽ​​കാ​​ൻ പ​​ദ്ധ​​തി​​യി​​ടു​​ന്പോ​​ൾ വാ​​ൾ​​മാ​​ർ​​ട്ടി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഫ്ളി​​പ്കാ​​ർ​​ട്ട് ബൈ ​​നൗ, പേ ​​ലേ​​റ്റ​​ർ (ബി​​എ​​ൻ​​പി​​എ​​ൽ -ഇ​​പ്പോ​​ൾ വാ​​ങ്ങൂ, പി​​ന്നീ​​ട് പ​​ണം ന​​ൽ​​കൂ) എ​​ന്ന പ​​ദ്ധ​​തി​​യാ​​ണ് മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന​​ത്.

ഈ ​​വ​​ർ​​ഷം ആ​​ദ്യ​​മാ​​ണ് ആ​​മ​​സോ​​ണ്‍ ബം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ആ​​ക്സി​​യോ ഏ​​റ്റെ​​ടു​​ത്ത​​ത്. നി​​ല​​വി​​ൽ ബി​​എ​​ൻ​​പി​​എ​​ൽ, വ്യ​​ക്തി​​ഗ​​ത വാ​​യ്പ​​ക​​ളി​​ലു​​മാ​​ണ് ആ​​ക്സി​​യോ ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​നി ചെ​​റു​​കി​​ട ബി​​സി​​ന​​സു​​ക​​ൾ​​ക്കു​​ള്ള വാ​​യ്പ ന​​ൽ​​കി തു​​ട​​ങ്ങു​​ക​​യും കാ​​ഷ് മാ​​നേ​​ജ്മെ​​ന്‍റ് സൊ​​ലൂ​​ഷ​​നു​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യും ചെ​​യ്യും.

ഇ​​ന്ത്യ​​യി​​ൽ, പ്ര​​ത്യേ​​കി​​ച്ച് പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ൾ​​ക്കു പു​​റ​​ത്തു​​ള്ള ഡി​​ജി​​റ്റ​​ലാ​​യി ഇ​​ട​​പ​​ഴ​​കു​​ന്ന ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കും ചെ​​റു​​കി​​ട ബി​​സി​​ന​​സു​​ക​​ൾ​​ക്കു​​മി​​ട​​യി​​ൽ വാ​​യ്പ വ​​ള​​ർ​​ച്ച വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​ന് വ​​ലി​​യ സാ​​ധ്യ​​ത​​ക​​ളാ​​ണ് കാ​​ണു​​ന്ന​​തെ​​ന്ന് ആ​​മ​​സോ​​ണി​​ന്‍റെ വ​​ള​​ർ​​ന്നു​​വ​​രു​​ന്ന വി​​പ​​ണി​​ക​​ളു​​ടെ പേ​​യ്മെ​​ന്‍റ് വി​​ഭാ​​ഗം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മ​​ഹേ​​ന്ദ്ര നെ​​രൂ​​ർ​​ക്ക​​ർ റോ​​യി​​ട്ടേ​​ഴ്സി​​നോ​​ട് പ​​റ​​ഞ്ഞു.

വാ​​ൾ​​മാ​​ർ​​ട്ടി​​ന് 80 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യു​​ള്ള ഫ്ലി​​പ്കാ​​ർ​​ട്ട് ത​​ങ്ങ​​ളു​​ടെ നോ​​ണ്‍ ബാ​​ങ്ക് വാ​​യ്പ സ്ഥാ​​പ​​ന​​മാ​​യ ഫ്ലി​​പ്കാ​​ർ​​ട്ട് ഫി​​നാ​​ൻ​​സ് മാ​​ർ​​ച്ചി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. നി​​ല​​വി​​ൽ ഫ്ലി​​പ്കാ​​ർ​​ട്ട് ഫി​​നാ​​ൻ​​സ് ബി​​സി​​ന​​സ് പ​​ദ്ധ​​തി​​ക​​ൾ​​ക്ക് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അം​​ഗീ​​കാ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.

ക​​ന്പ​​നി​​യു​​ടെ ഫ​​യ​​ലിം​​ഗ് അ​​നു​​സ​​രി​​ച്ച് ഇ​​പ്പോ​​ൾ വാ​​ങ്ങൂ, പി​​ന്നീ​​ട് പ​​ണം ന​​ൽ​​കു​​ക പ​​ദ്ധ​​തി​​യി​​ൽ ര​​ണ്ടു​​ത​​രം വാ​​ഗ്ദാ​​ന​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഓ​​ണ്‍​ലൈ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി മൂ​​ന്നു മു​​ത​​ൽ 24 മാ​​സം വ​​രെ കാ​​ലാ​​വ​​ധി​​യു​​ള്ള പ​​ലി​​ശ ര​​ഹി​​ത പ്ര​​തി​​മാ​​സ ത​​വ​​ണ വാ​​യ്പ​​ക​​ൾ. കൂ​​ടാ​​തെ ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂറ​​ബി​​ൾ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് പ്ര​​തി​​വ​​ർ​​ഷം 18%-26% പ​​ലി​​ശ നി​​ര​​ക്കി​​ൽ വാ​​യ്പ​​ക​​ൾ.

പ​​ര​​ന്പ​​രാ​​ഗ​​ത വാ​​യ്പാ ദാ​​താ​​ക്ക​​ളി​​ൽ നി​​ന്നു​​ള്ള ഉ​​പ​​ഭോ​​ക്തൃ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു​​ള്ള പ​​ലി​​ശ നി​​ര​​ക്ക് സാ​​ധാ​​ര​​ണ​​യാ​​യി 12 ശ​​ത​​മാ​​നം മു​​ത​​ൽ 22 ശ​​ത​​മാ​​നം വ​​രെ​​യാ​​ണ്.

ഫ്ളി​​പ്കാ​​ർ​​ട്ട് അ​​ടു​​ത്ത വ​​ർ​​ഷം ഈ ​​വാ​​യ്പ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കി​​ത്തു​​ട​​ങ്ങു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.ക്രെ​​ഡി​​റ്റ് ബ്യൂ​​റോ ആ​​യ സി​​ആ​​ർ​​ഐ​​എ​​ഫ് ഹൈ ​​മാ​​ർ​​ക്കി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യു​​ടെ ക​​ണ്‍​സ്യൂ​​മ​​ർ ലോ​​ണ്‍ വി​​പ​​ണി 2020 മാ​​ർ​​ച്ചി​​ലെ 8000 കോ​​ടി ഡോ​​ള​​റി​​ൽ​​നി​​ന്ന് 212000 കോ​​ടി ഡോ​​ള​​റി​​ലെ​​ത്തി. എ​​ങ്കി​​ലും സ​​മീ​​പ പാ​​ദ​​ങ്ങ​​ളി​​ൽ ഈ ​​വ​​ള​​ർ​​ച്ച​​യ്ക്ക് മാ​​ന്ദ്യ​​ത്തി​​ന്‍റെ സൂ​​ച​​ന​​ക​​ളു​​ണ്ട്.

ഉ​​പ​​ഭോ​​ക്തൃ​​വാ​​യ്പ​​ക​​ളി​​ൽ ഈ​​ടി​​ല്ലാ​​ത്ത വ്യ​​ക്തി​​ക​​ത വാ​​യ്പ​​ക​​ൾ, ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ൾ, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ ഐ​​റ്റ​​ങ്ങ​​ൾ​​ക്കു​​ള്ള വാ​​യ്പ​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു.
ഇ​​ന്ത്യ​​യു​​ടെ യൂ​​ണി​​ഫൈ​​ഡ് പേ​​യ്മെ​​ന്‍റ് ഇ​​ന്‍റ​​ർ​​ഫേ​​സ് (യു​​പി​​ഐ) വ​​ഴി ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്താ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ​​ത്ത് ആ​​പ്പു​​ക​​ളി​​ൽ ആ​​മ​​സോ​​ണി​​ന്‍റെ​​യും ഫ്ലി​​പ്കാ​​ർ​​ട്ടി​​ന്‍റെ​​യും ആ​​പ്പു​​ക​​ളു​​ണ്ട്.

Latest News

Up