കോലഞ്ചേരി : കുന്നത്തുനാട് മണ്ഡലത്തിൽ വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൽ മൂലേക്കുഴി എഫ്എസിടി പട്ടികജാതി നഗർ റോഡ് നവീകരണത്തിന് ഒന്പതു ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എംഎൽഎ അറിയിച്ചു. എസ്സി കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
ഇന്റർലോക്ക് കട്ട് വിരിച്ചാണ് റോഡ് നവീകരിക്കുന്നത്. അതോടൊപ്പം ഡ്രൈനേജിന്റെ നീളം കൂട്ടും. ഹാൻഡ് റെയിൽ സ്ഥാപിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു