Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Golden Circle

ഐഎ​ഫ്എ​ഫ്കെ : "ടു സീസൺസ്, ടു സ്ട്രേഞ്ചേഴ്സി’ന് സുവർണ​ച​കോ​രം

തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​പ്പ​​താ​​മ​​ത് കേ​​ര​​ള അ​​ന്താ​​രാ​​ഷ്ട്ര ച​​ല​​ച്ചി​​ത്ര​​മേ​​ള​​യി​​ൽ മി​​ക​​ച്ച സി​നി​മ​യ്ക്കു​ള്ള സു​വ​ർ​ണ ച​കോ​രം "ടു ​സീ​സ​ൺ​സ്, ടു ​സ്ട്രേ​ഞ്ചേ​ഴ്സ്’ ക​ര​സ്ഥ​മാ​ക്കി. 20 ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വു​മാ​ണ് അ​വാ​ർ​ഡ്. ഷോ ​മി​യാ​ക്കി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. നി​​ശാ​​ഗ​​ന്ധി​​യി​​ൽ ന​​ട​​ന്ന മേ​​ള​​യു​​ടെ സ​​മാ​​പ​​ന ച​​ട​​ങ്ങി​​ലാ​​യി​​രു​​ന്നു പു​​ര​​സ്കാ​​ര പ്ര​​ഖ്യാ​​പ​​നം.


മി​ക​ച്ച സം​​വി​​ധാ​​യ​​ക​​നു​​ള്ള ര​​ജ​​ത​​ച​​കോ​​രം അ​​ർ​​ജ​​ന്‍റീ​​നി​​യ​​ൻ ചി​​ത്രം "ബി​​ഫോ​​ർ ദ ​​ബോ​​ഡി’​​യു​​ടെ സം​​വി​​ധാ​​യ​​ക​​രാ​​യ ക​​രീ​​ന പി​​യാ​​സ​​യ്ക്കും ലൂ​​സി​​യ ബ്രാ​​സെ​​ലി​​സി​​നും ല​ഭി​ച്ചു. നാ​​ലു ല​​ക്ഷം രൂ​​പ​​യും പ്ര​​ശ​​സ്‌​​തി പ​​ത്ര​​വും ഫ​​ല​​ക​​വു​​മ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം.


അ​​ർ​​ജ​​ന്‍റീ​​നി​​യ​​ൻ സം​​വി​​ധാ​​യ​​ക​​രാ​​യ ക​​രീ​​ന പി​​യാ​​സ​​യും ലൂ​​സി​​യ ബ്രാ​​സെ​​ലി​​സും ചേ​​ർ​​ന്ന് ഒ​​രു​​ക്കി​​യ ഈ ​​സ്പാ​​നി​​ഷ് ചി​​ത്രം അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​ര​​വി​​ഭാ​​ഗ​​ത്തി​​ലെ ശ്ര​​ദ്ധേ​​യ​​മാ​​യ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു. "ലാ ​​വി​​ദ ട്രാ​​ൻ​​ക്വി​​ല’ എ​​ന്ന വെ​​ബ് സീ​​രീ​​സി​​ലൂ​​ടെ​​യും ഹ്ര​​സ്വ​​ചി​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ​​യും ശ്ര​​ദ്ധേ​​യ​​രാ​​യ ഇ​​രു​​വ​​രു​​ടെ​​യും ച​​ല​​ച്ചി​​ത്ര ലോ​​ക​​ത്തെ ശ​​ക്ത​​മാ​​യ ചു​​വ​​ടു​​വെ​​പ്പു​​കൂ​​ടി​​യാ​​ണ് ഈ ​​സി​​നി​​മ.


പ​​തി​​നാ​​ല് സി​​നി​​മ​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​യും അ​​ന്താ​​രാ​​ഷ്‌ട്ര മ​​ത്സ​​ര​​വി​​ഭാ​​ഗ​​ത്തി​​ൽ സു​​വ​​ർ​​ണ്ണ​​ച​​കോ​​ര​​ത്തി​​നാ​​യി മാ​​റ്റു​​ര​​ച്ച​​ത്. ഇ​​റാ​​നി​​യ​​ൻ സം​​വി​​ധാ​​യ​​ക​​ൻ മു​​ഹ​​മ്മ​​ദ് റ​​സ​​ലൂ​​ഫ് അ​​ധ്യ​​ക്ഷ​​നാ​​യ അ​​ന്താ​​രാ​​ഷ്‌ട്ര ജൂ​​റി​​യാ​​ണ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ നി​​ശ്ച​​യി​​ച്ച​​ത്.

Latest News

Up