Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gopalganj

എ​​സ്ഐ​​ആ​​ർ: വോട്ട് നീക്കിയ ഗോപാൽഗഞ്ച് ബിജെപിക്ക്

ന്യൂ​​ഡ​​ൽ​​ഹി: ബി​​ഹാ​​റി​​ൽ എ​​സ്ഐ​​ആ​​റി​​ൽ കൂ​​ടു​​ത​​ൽ വോ​​ട്ട് നീ​​ക്കം ചെ​​യ്ത മ​​ണ്ഡ​​ല​​ത്തി​​ലും കു​​റ​​വ് വോ​​ട്ട് നീ​​ക്കി​​യ മ​​ണ്ഡ​​ല​​ത്തി​​ലും വി​​ജ​​യി​​ച്ച​​ത് ബി​​ജെ​​പി. ഗോ​​പാ​​ൽ​​ഗ​​ഞ്ചി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വോ​​ട്ട് നീ​​ക്കം ചെ​​യ്ത​​ത്. എ​​സ്ഐ​​ആ​​റിനു മു​​ന്പ് ഗോ​​പാ​​ൽ​​ഗ​​ഞ്ചി​​ൽ 3.52 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രു​​ണ്ടാ​​യി​​രു​​ന്നു.

എ​​സ്ഐ​​ആ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം വോ​​ട്ട് 3.24 ല​​ക്ഷ​​മാ​​യി. ദ​​ർ​​ഭം​​ഗ​​യി​​ൽ ആ​​കെ വോ​​ട്ട് 3.27 ല​​ക്ഷ​​ത്തി​​ൽ​​നി​​ന്ന് 3.24 ല​​ക്ഷ​​മാ​​യി കു​​റ​​ഞ്ഞു. 2859 വോ​​ട്ടി​​ന്‍റെ മാ​​ത്രം കു​​റ​​വ്.

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വോ​​ട്ട് ചേ​​ർ​​ത്ത നൗ​​താ​​ൻ മ​​ണ്ഡ​​ല​​ത്തി​​ലും വി​​ജ​​യി​​ച്ച​​തും ബി​​ജെ​​പി​​യാ​​യി​​രു​​ന്നു. ഇ​​വി​​ടെ 5434 വോ​​ട്ട് കൂ​​ടു​​ത​​ലാ​​യി വ​​ന്നു.

Latest News

Up