ന്യൂഡൽഹി: ബിഹാറിൽ എസ്ഐആറിൽ കൂടുതൽ വോട്ട് നീക്കം ചെയ്ത മണ്ഡലത്തിലും കുറവ് വോട്ട് നീക്കിയ മണ്ഡലത്തിലും വിജയിച്ചത് ബിജെപി. ഗോപാൽഗഞ്ചിലാണ് ഏറ്റവും കൂടുതൽ വോട്ട് നീക്കം ചെയ്തത്. എസ്ഐആറിനു മുന്പ് ഗോപാൽഗഞ്ചിൽ 3.52 ലക്ഷം വോട്ടർമാരുണ്ടായിരുന്നു.
എസ്ഐആർ പൂർത്തിയാക്കിയശേഷം വോട്ട് 3.24 ലക്ഷമായി. ദർഭംഗയിൽ ആകെ വോട്ട് 3.27 ലക്ഷത്തിൽനിന്ന് 3.24 ലക്ഷമായി കുറഞ്ഞു. 2859 വോട്ടിന്റെ മാത്രം കുറവ്.
ഏറ്റവും കൂടുതൽ വോട്ട് ചേർത്ത നൗതാൻ മണ്ഡലത്തിലും വിജയിച്ചതും ബിജെപിയായിരുന്നു. ഇവിടെ 5434 വോട്ട് കൂടുതലായി വന്നു.
Tags : SIR Gopalganj BJP Bihar election