ബോഡി ഷെയിമിംഗ് നടത്തിയ യുട്യൂബറിനോട് ശക്തമായ രീതിയിൽ പ്രതികരിച്ച് കൈയടി നേടിയ ഗൗരി കിഷൻ വീണ്ടും വിവാദത്തിൽ. യുട്യബറുടെ രൂപത്തെ പരിഹസിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു സോഷ്യൽ മീഡിയാ പോസ്റ്റിന് ഗൗരി കമന്റ് ചെയ്തതാണ് വിമർശനങ്ങൾക്കിട വരുത്തിയത്.
യൂട്യൂബറുടെ പെരുമാറ്റത്തിനെതിരെ നടിക്ക് പിന്തുണ നൽകിയവർ തന്നെയാണ് ഇപ്പോൾ ഈ കമന്റിന്റെ പേരിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
യൂട്യൂബർ കാർത്തിക്കിന്റെ രൂപത്തെ പരിഹസിച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ പേജിൽ വന്ന പോസ്റ്റിന് താഴെ ഗൗരി കിഷൻ തന്റെ ഔദ്യോഗിക ഐഡിയിൽ നിന്ന് ഹിയ്യോ എന്ന രൂപത്തിലുള്ള കമന്റ് പങ്കുവെച്ചു.
ബോഡി ഷെയ്മിംഗിനെതിരെ ശക്തമായ നിലപാടെടുത്ത ഗൗരി അതേ രീതിയിൽ മറ്റൊരാളുടെ രൂപത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് വിമർശകരുടെ ആരോപണം.