x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ഡി ഷെ​യിം ന​ട​ത്തി​യ യു​ട്യ​ബ​റു​ടെ രൂ​പ​ത്തെ ഗൗ​രി പ​രി​ഹ​സി​ച്ചു; പി​ന്തു​ണ ന​ൽ​കി​യ​വ​ർ ത​ന്നെ ന​ടി​ക്കെ​തി​രെ രം​ഗ​ത്ത്  


Published: November 11, 2025 09:19 AM IST | Updated: November 11, 2025 03:45 PM IST

ബോ​ഡി ഷെ​യി​മിം​ഗ് ന​ട​ത്തി​യ യു​ട്യൂ​ബ​റി​നോ​ട് ശ​ക്ത​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ച് കൈ​യ​ടി നേ​ടി​യ ഗൗ​രി കി​ഷ​ൻ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. യു​ട്യ​ബ​റു​ടെ രൂ​പ​ത്തെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ത​യ്യാ​റാ​ക്കി​യ ഒ​രു സോ​ഷ്യ​ൽ മീ​ഡി​യാ പോ​സ്റ്റി​ന് ഗൗ​രി ക​മ​ന്‍റ് ചെ​യ്ത​താ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട വ​രു​ത്തി​യ​ത്.

യൂ​ട്യൂ​ബ​റു​ടെ പെ​രു​മാ​റ്റ​ത്തി​നെ​തി​രെ ന​ടി​ക്ക് പി​ന്തു​ണ ന​ൽ​കി​യ​വ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ഈ ​ക​മ​ന്‍റി​ന്‍റെ പേ​രി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

യൂ​ട്യൂ​ബ​ർ കാ​ർ​ത്തി​ക്കി​ന്‍റെ രൂ​പ​ത്തെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ വ​ന്ന പോ​സ്റ്റി​ന് താ​ഴെ ഗൗ​രി കി​ഷ​ൻ ത​ന്‍റെ ഔ​ദ്യോ​ഗി​ക ഐ​ഡി​യി​ൽ നി​ന്ന് ഹി​യ്യോ എ​ന്ന രൂ​പ​ത്തി​ലു​ള്ള ക​മ​ന്‍റ് പ​ങ്കു​വെ​ച്ചു.

ബോ​ഡി ഷെ​യ്മിം​ഗി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത ഗൗ​രി അ​തേ രീ​തി​യി​ൽ മ​റ്റൊ​രാ​ളു​ടെ രൂ​പ​ത്തെ പ​രി​ഹ​സി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ ആ​രോ​പ​ണം.

Tags : Gouri G Kishan Body Shaming Youtuber

Recent News

Up