Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Greater Carolina Kerala Association

America

ഗ്രേ​റ്റ​ർ ക​രോ​ലി​ന കേ​ര​ള അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

നോ​ർ​ത്ത് ക​രോ​ലി​ന: ഗ്രേ​റ്റ​ർ ക​രോ​ലി​ന കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ (ജി​സി​കെ​എ) 2025-2026 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു. എ​ൽ​ദോ​സ് കു​ര്യ​ൻ പ്ര​സി​ഡ​ന്‍റാ​യും വി​ഷ്ണു ഉ​ദ​യ​കു​മാ​ര​ൻ നാ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ലി​നി ജോ​ർ​ജ് മാ​ത്യു സെ​ക്ര​ട്ട​റി​യാ​യും വി​ന​യ് കൃ​ഷ്ണ​ൻ ട്ര​ഷ​റ​റാ​യും ചു​മ​ത​ല​യേ​റ്റു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സൗ​മ്യ ഷ​മീ​ർ, റോ​ബി​ൻ മാ​ത്യു, നീ​നു ര​തീ​ഷ്, വി​ക്‌ട​ർ ജോ​സ​ഫ്, ജേ​ക്ക​ബ് മാ​ത്യു എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കേ​ര​ളീ​യ പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തി​ന്നു​മാ​യി രൂ​പീ​കൃ​ത​മാ​യ ജിസികെഎ അ​വി​ടു​ത്തെ മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ന് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​ണ്.

 

Latest News

Up