ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ (71) അന്തരിച്ചു. റിവഞ്ച് ഓഫ് ദ നേഡ്സ് (1984) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ജീവനൊടുക്കുകയായിരുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി ബൈപോളാർ എന്ന അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു താരം.
സ്വഭാവനടനായ ജോൺ കാരഡീന്റെ മകനായി ജനിച്ച റോബർട്ട് നാൽപ്പതിലേറെ വർഷം ടിവി പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചു.
മാർട്ടിൻ സ്കോർസെസെയുടെ മീൻ സ്ട്രീറ്റ്സ്, ഹാൽ ആഷ്ബിയുടെ കമിംഗ് ഹോം, സാമുവൽ ഫുള്ളറുടെ ദ ബിഗ് റെഡ് വൺ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപത്രങ്ങൾ ചെയ്തു.