Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HumanRights

Video

നൃത്തം ചെയ്ത വയോധികയെ ചവിട്ടി വീഴ്ത്തി യുവാവ്: രാജസ്ഥാനെ നടുക്കിയ ക്രൂരത

രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​ർ ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന മ​ന​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

ബ​ഖാ​സ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ജാ​ട്ട​ൺ കാ ​ബേ​ര സ​ർ​ള ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ഒ​രു പൊ​തു പ​രി​പാ​ടി​ക്കി​ടെ​യാ​ണ് പ്രാ​യ​മാ​യ സ്ത്രീ​ക്ക് നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഗ്രാ​മ​വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന ആ​ഘോ​ഷ​ത്തി​ൽ ഡി​ജെ സം​ഗീ​ത​ത്തി​നൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു ആ ​വ​യോ​ധി​ക. എ​ന്നാ​ൽ ആ ​സ​ന്തോ​ഷ​ത്തി​നി​ട​യി​ലേ​ക്ക് ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് അ​ക്ര​മം ക​ട​ന്നു​വ​ന്ന​ത്.

കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്ന് പെ​ട്ടെ​ന്ന് ഇ​റ​ങ്ങി​വ​ന്ന ദീ​പ​റാം എ​ന്ന യു​വാ​വ്, യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ നൃ​ത്തം ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ്ത്രീ​യെ പി​ന്നി​ൽ നി​ന്ന് ആ​ഞ്ഞു ച​വി​ട്ടി താ​ഴെ​യി​ടു​ക​യാ​യി​രു​ന്നു.

ആ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന ഈ ​അ​സ്വാ​ഭാ​വി​ക​മാ​യ ക്രൂ​ര​ത ക​ണ്ടു​നി​ന്ന​വ​രെ​യെ​ല്ലാം ഞെ​ട്ടി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്ന​തോ​ടെ അ​ധി​കൃ​ത​ർ​ക്ക് നേ​രെ വ​ലി​യ സ​മ്മ​ർ​ദ​മു​യ​ർ​ന്നു.

ഒ​രു വ​യോ​ധി​ക​യോ​ട് പൊ​തു​മ​ധ്യ​ത്തി​ൽ കാ​ണി​ച്ച ഈ ​ക്രൂ​ര​ത അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ബ​ഖാ​സ​ർ പോ​ലീ​സ് ഉ​ട​ന​ടി ഇ​ട​പെ​ടു​ക​യും പ്ര​തി​യാ​യ ദീ​പ​റാ​മി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ​യും സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തെ​യും ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ നി​റ​യു​ന്ന​ത്.

ആ​ക്ര​മ​ണം വെ​റു​മൊ​രു ക്രി​മി​ന​ൽ കു​റ്റം മാ​ത്ര​മ​ല്ലെ​ന്നും, മു​തി​ർ​ന്ന​വ​രോ​ടും സ്ത്രീ​ക​ളോ​ടും ഉ​ള്ള ആ​ദ​ര​വ് ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ല​വി​ൽ പ്ര​തി​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Leader Page

ഒഡീഷയിൽ ശത്രുത വളർത്തുന്നവർ

ഛത്തീ​സ്ഗ​ഡി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും മ​നു​ഷ്യ​ക്ക​ട​ത്തും ആ​രോ​പി​ച്ചു ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ട്ട ര​ണ്ടു ക​ന്യാ​സ്ത്രീ​മാ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ച് ഒ​രാ​ഴ്ച തി​ക​യു​ന്ന​തി​നു മു​ന്പേ​യാ​ണ് ഒ​ഡീ​ഷ​യി​ൽ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​മാ​ർ​ക്കും പു​രോ​ഹി​ത​ർ​ക്കും​ നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ർ രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള ഗം​ഗാ​ധ​ർ ഗ്രാ​മ​ത്തി​നു സ​മീ​പം എ​ഴു​പ​തോ​ളം വ​രു​ന്ന ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ മി​ഷ​ണ​റി​മാ​ർ​ക്കെ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നെ​തി​രേ​യു​ള്ള നി​യ​മം ആ​ദ്യ​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത് 1967ൽ ​ഒ​ഡീ​ഷ​യാ​ണ്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ​ വ​ന്ന് അ​ര​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി​ട്ടും സ​മീ​പ​കാ​ല​ത്താ​ണ് ഈ ​നി​യ​മം ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രെ ആ​ക്ര​മി​ക്കാ​നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ആ​യു​ധ​മാ​യി മാ​റി​യ​ത്.

ഒ​ഡീ​ഷ​യി​ൽ പു​രോ​ഹി​ത​രും ക​ന്യാ​സ്ത്രീ​ക​ളു​മെ​ന്ന​തു മ​ത​പ​രി​വ​ർ​ത്ത​ക​രാ​യും മ​ത​പ​രി​വ​ർ​ത്ത​ന​മെ​ന്ന​തു ക്രി​സ്തീ​യ​ സ​ഭ​യാ​യും ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് ഈ ​മാ​സം ആ​റി​നു ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ജാ​ലേ​ശ്വ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജോ നി​ര​പ്പേ​ൽ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സം​ഘ​ടി​ത ആ​ക്ര​മ​ണം

ത​നി​ക്കും ഫാ. ​ജോ​ജോ​യ്ക്കും ക​ന‍്യാ​സ്ത്രീ​മാ​ർ​ക്കും​ നേ​രേ​യു​ണ്ടാ​യ അ​തി​ക്ര​മം ഫാ. ​ലി​ജോ നി​ര​പ്പേ​ൽ വി​വ​രി​ച്ചു. ആ​ക്ര​മ​ണ​മു​ണ്ടാ​യ അ​ന്ന് ജാ​ലേ​ശ്വ​ർ പ​ള്ളി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗം​ഗാ​ധ​ർ ഗ്രാ​മ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. 11 ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളു​ള്ള ഗ്രാ​മ​ത്തി​ൽ ഒ​രു വി​ശ്വാ​സി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ആ​ണ്ട്കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നാ​ണ് പോ​യ​ത്. ജോ​ഡ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ജോ വൈ​ദ്യ​ക്കാ​ര​നെ​യും ര​ണ്ടു ക​ന്യാ​സ്ത്രീ​മാ​രെ​യും ഒ​പ്പം കൂ​ട്ടി ഡ്രൈ​വ​റോ​ടൊ​പ്പം ജീ​പ്പി​ലാ​യി​രു​ന്നു യാ​ത്ര. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു സ​ഹാ​യി​യും അ​വ​രോ​ടൊ​പ്പം ബൈ​ക്കി​ൽ സ്ഥ​ല​ത്തേ​ക്കെ​ത്തി. കു​ർ​ബാ​ന​യ്ക്കും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ശേ​ഷം രാ​ത്രി ഒ​ന്പ​തി​നാ​ണ് അ​വി​ടെ​നി​ന്നി​റ​ങ്ങി​യ​ത്.

അ​വി​ടെ​നി​ന്ന് അ​ര കി​ലോ​മീ​റ്റ​ർ മു​ന്നോ​ട്ടു പോ​യ​പ്പോ​ഴാ​ണ് എ​ണ്‍​പ​തോ​ളം പേ​ർ ബൈ​ക്കി​ൽ വ​ന്ന് ഒ​രു ആ​ൾ​വാ​സ​മി​ല്ലാ​ത്ത ഇ​ടു​ങ്ങി​യ സ്ഥ​ല​ത്തു​വ​ച്ചു വ​ഴി ത​ട​ഞ്ഞ​ത്. മു​ന്നി​ൽ ബൈ​ക്കു​മാ​യി പോ​യ സ​ഹാ​യി​യെ അ​വ​ർ ത​ട​ഞ്ഞു​നി​ർ​ത്തി അ​ടി​ക്കാ​ൻ തു​ട​ങ്ങി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൈ​ക്ക് മ​റി​ച്ചി​ട്ട​തി​നു ശേ​ഷം പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. ഇ​തി​നു​ശേ​ഷം ഞ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​വ​ർ മൊ​ബൈ​ലു​ക​ൾ ബ​ല​മാ​യി കൈ​ക്ക​ലാ​ക്കു​ക​യും ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ഞ​ങ്ങ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ചുപൊ​ട്ടി​ക്കാ​ൻ നോ​ക്കി. പ്ര​തി​ഷേ​ധി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ടി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. ‘ധ​ർ​മഗു​രു’ എ​ന്നു പ​രി​ഹ​സി​ച്ചാ​ണ് എ​ന്നെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​ര മ​ണി​ക്കൂ​റോ​ളം ആ​ക്ര​മ​ണം തു​ട​ർ​ന്നു.

ക​ന്യാ​സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ത്ത​തി​നാ​ൽ അ​വ​ർ അ​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലേ​ക്ക് ഓ​ടി​പ്പോ​യി. ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കി​ട​യി​ൽ ഓ​ടി​ച്ചെ​ന്നു ക​ന്യാ​സ്ത്രീ​ക​ളു​ടെ മൊ​ബൈ​ലി​ൽ​നി​ന്നാ​ണ് ബാ​ലേ​ശ്വ​ർ രൂ​പ​ത​യി​ൽ സം​ഭ​വം വി​ളി​ച്ച​റി​യി​ച്ച​ത്. ആ​ക്ര​മ​ണ​ വി​വ​രം ഗ്രാ​മ​ത്തി​ന്‍റെ പു​റ​ത്തേ​ക്കെ​ത്തി​യ​ത് ഇ​തോ​ടെ​യാ​ണ്. 30-35 മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പോ​ലീ​സ് വ​ന്ന​ത്. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു എ​ന്നാ​ണ് അ​ക്ര​മ​കാ​രി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും അ​വി​ടേ​ക്കെ​ത്തി​യ നാ​ട്ടു​കാ​ർ മ​ത​പ​രി​വ​ർ​ത്ത​ന​മൊ​ന്നു​മ​ല്ല, ആ​ണ്ടുകു​ർ​ബാ​ന ചൊ​ല്ലാ​ൻവേ​ണ്ടി​യാ​ണ് ഞ​ങ്ങ​ളെ വി​ളി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ടു വി​ശ​ദീ​ക​രി​ച്ചു. അ​ക്ര​മി​സം​ഘ​ത്തി​നൊ​പ്പ​മെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഞ​ങ്ങ​ളു​ടെ വീ​ഡി​യോ​യെ​ല്ലാം എ​ടു​ത്തു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു.

മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു വ​ന്ന പു​രോ​ഹി​ത​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും ആ​ളു​ക​ൾ ത​ട​ഞ്ഞു​വെ​ന്നും പോ​ലീ​സി​നു കൈ​മാ​റി​യെ​ന്നു​മുള്ള വാ​ർ​ത്ത​ക​ളാ​ണ് അ​വി​ടെ​യെ​ല്ലാം പ്ര​ച​രി​ച്ച​ത്. പേ​രും വി​വ​ര​ങ്ങ​ളു​മെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തി സം​ഭ​വി​ച്ച​തെ​ന്താ​ണെ​ന്ന് എ​ഴു​തി ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് പോ​ലീ​സ് ഞ​ങ്ങ​ളെ വി​ട്ട​യ​ച്ച​ത്.

ക്രൈ​സ്ത​വ​ർ ശ​ത്രു​ക്ക​ളെ​ന്നു പ്ര​ചാ​ര​ണം

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ മ​ത​പ​രി​വ​ർ​ത്ത​നം പ്ര​മേ​യ​മാ​ക്കി​യു​ള്ള "സ​നാ​ത​നി: ക​ർ​മ ഹീ ​ധ​ർ​മ' എ​ന്ന ഒ​ഡി​യ സി​നി​മ ഈ ​വ​ർ​ഷ​മാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ഏ​തെ​ങ്കി​ലു​മൊ​രു ഗ്രാ​മ​ത്തി​ൽ പു​രോ​ഹി​ത​രോ ക​ന്യാ​സ്ത്രീ​ക​ളോ വ​ന്നാ​ൽ അ​ടി​ച്ചോ​ടി​ക്കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ആ ​സി​നി​മ​യി​ലൂ​ടെ പ്ര​ച​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്നു ഫാ. ​ലി​ജോ പ​റ​ഞ്ഞു. മി​ഷ​ണ​റി​മാ​ർ​ക്കെ​തി​രേ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​ണ്ടു മു​ത​ലേ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഈ​യി​ട​യ്ക്കാ​ണ് ഇ​ങ്ങ​നെ​യു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ല്ലാം സം​ഘ​ടി​ത​മാ​യി വ​ർ​ധി​ച്ച​തെ​ന്നും ഭൂ​മി കൈ​ക്ക​ലാ​ക്കാ​ൻ ക്രി​സ്ത്യാ​നി​ക​ൾ ശ്ര​മി​ക്കു​ന്നു​വെ​ന്നു പ്ര​ച​രി​പ്പി​ച്ചു വി​ദ്വേ​ഷം വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​രോ​ഹി​ത​ർ അ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​തു​ത​ന്നെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​ണെ​ന്നു​ള്ള സ​ന്ദേ​ശ​മാ​ണു ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ആ​റി​നു വൈ​ദി​ക​ർ​ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​മെ​ന്നാ​രോ​പി​ച്ച് ആ​സൂ​ത്രി​ത​മാ​യി സം​ഘ​ടി​ച്ചു ന​ട​ത്തി​യ​താ​ണ്. പ്രാ​ഥ​മി​ക​പ​ര​മാ​യി ഹി​ന്ദു എ​ന്ന സം​വി​ധാ​ന​ത്തി​നു കീ​ഴി​ൽ വ​രാ​ത്ത ആ​ദി​വാ​സി​ക​ളെ ഹി​ന്ദു​ത്വ അ​ല്ലെ​ങ്കി​ൽ സ​നാ​ത​ന ധ​ർ​മം എ​ന്ന കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് തീ​വ്ര ഹി​ന്ദു​ത്വ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്.

ഒ​ന്നി​ക്കാ​ൻ എ​തി​രേ​യൊ​രു പൊ​തു​ശ​ത്രു നി​ല​നി​ൽ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ സം​സ്ഥാ​ന​ത്ത് അ​ത്ത​ര​മൊ​രു ശ​ത്രു​വി​നെ സൃ​ഷ്ടി​ക്കാ​നാ​ണ് ബ​ജ്‌​രം​ഗ്ദ​ൾ പോ​ലെ​യു​ള്ള ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. ശ​ത്രു​വി​നെ ന​ശി​പ്പി​ക്കാ​ൻ അ​വ​ർ ദുരുപ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​യു​ധ​മാ​ണ് നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം.

Latest News

Up