Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hyundai I20

പൊ​ട്ടി​ത്തെ​റി​ച്ച​ത് ഹ്യൂ​ണ്ടാ​യ് ഐ20 ​കാ​റെ​ന്ന് അ​മി​ത് ഷാ

​ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത് ഹ്യു​ണ്ടാ​യ് ഐ20 ​കാ​റെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

'വൈ​കു​ന്നേ​രം ഏ​ഴോ​ടെ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള സു​ഭാ​ഷ് മാ​ർ​ഗ് ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ വ​ച്ച് ഹ്യൂ​ണ്ടാ​യ് ഐ20 ​കാ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ചി​ല​ർ മ​രി​ക്കു​ക​യും നി​ര​വ​ധി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​രു​ക​യും ചെ​യ്തു'- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് സു​ര​ക്ഷ കൂ​ട്ടി. കേ​ര​ള​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും ഡി​ജി​പി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ നി​ർ​ദേ​ശം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​മു​ൾ​പ്പെ​ടെ പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. ഡോ​ഗ് സ്ക്വാ​ഡും ബോം​ബ് സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.​റെ​യി​ൽ​വേ സ്റ്റേ​ഷ​ന് അ​ക​ത്തും പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ആ​ളു​ക​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ജാ​ഗ്ര​ത വേ​ണം, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും ക്ര​മ​സ​മാ​ധാ​ന​ച്ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ ഇ​ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി.

Latest News

Up