Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : I20

കാഷ്മീരിലെ പോസ്റ്ററുകൾ മുതൽ ഐ20 വരെ

ചെ​​​​​ങ്കോ​​​​​ട്ട​​​​​യി​​​​​ൽ 13 പേ​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​മാ​​​​​ണെ​​​​​ന്ന സം​​​​​ശ​​​​​യം ബ​​​​​ല​​​​​പ്പെ​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ വേ​​​​​രു​​​​​ക​​​​​ൾ പ​​​​​ട​​​​​ർ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത് ക​​​​​ഴി​​​​​ഞ്ഞ​​​​മാ​​​​​സം ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ തീ​​​​​വ്ര​​​​​വാ​​​​​ദ അ​​​​​നു​​​​​കൂ​​​​​ല പോ​​​​​സ്റ്റ​​​​​റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്.

ഭീ​​​​​ക​​​​​ര​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ജ​​​​​യ്ഷ് ഇ ​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന് അ​​​​​ന​​​​​കൂ​​​​​ല​​​​​മാ​​​​​യ പോ​​​​​സ്റ്റ​​​​​റു​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ശ്രീ​​​​​ന​​​​​ഗ​​​​​റി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​മാ​​​​​സം മു​​​​​ത​​​​​ൽ പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​വ​​​​​ന്ന അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​ണു ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ഡോ​​​​ക്‌​​​​ട​​​​​ർ​​​​​മാ​​​​​ര​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ അ​​​​​റ​​​​​സ്റ്റി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ച്ച​​​​​ത്.

സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളും ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ളു​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ജ​​​​​യ്ഷ് ഇ ​​​മു​​​​​ഹ​​​​​മ്മ​​​​​ദ് ബ​​​​​ന്ധ​​​​​മു​​​​​ള്ള ഭീ​​​​​ക​​​​​ര​​​​​രെ പി​​​​​ടി​​​​​കൂ​​​​​ടി​​​​​യെ​​​​​ന്ന വാ​​​​​ർ​​​​​ത്ത പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന ദി​​​​​വ​​​​​സം​​​​ത​​​​​ന്നെ ഡ​​​​​ൽ​​​​​ഹി​​​​​യു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​ഭാ​​​​​ഗ​​​​​ത്ത് ഭീ​​​​​ക​​​​​ര​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന സ്ഫോ​​​​​ട​​​​​ന​​​​​വു​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്നു.

പോ​​​​​സ്റ്റ​​​​​റു​​​​​ക​​​​​ളി​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണം

ശ്രീ​​​​​ന​​​​​ഗ​​​​​റി​​​​​ലെ ബ​​​​​ൻ​​​​​പോ​​​​​ര നൗ​​​​​ഗം പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ജ​​​​​യ്ഷ് ഇ ​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യ പോ​​​​​സ്റ്റ​​​​​റു​​​​​ക​​​​​ൾ ഒ​​​​ക്‌​​​​ടോ​​​​​ബ​​​​​ർ 19ന് ​​​​​പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ പോ​​​​​ലീ​​​​​സ് ഇ​​​​തി​​​​നു പി​​​​​ന്നി​​​​​ലു​​​​​ള്ള​​​​​വ​​​​​രെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ അ​​​​​ന്വേ​​​​​ഷ​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്ന് ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​റു​​​​​ദു​​​​​വി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട പോ​​​​​സ്റ്റ​​​​​റു​​​​​ക​​​​​ൾ. ​

യു​​​​​എ​​​​​പി​​​​​എ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ ചു​​​​​മ​​​​​ത്തി എ​​​​​ഫ്ഐ​​​​​ആ​​​​​ർ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പോ​​​​​ലീ​​​​​സ് സി​​​​​സി​​​​​ടി​​​​​വി​ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണം അ​​​ദീ​​​​​ൽ അ​​​​​ഹ​​​​മ്മ​​​​ദ് റാ​​​​​ത്ത​​​​​ർ എ​​​​​ന്ന ഡോ​​​​ക്‌​​​​ട​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ അ​​​​​റ​​​​​സ്റ്റി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ക്കു​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ സ​​​​​ഹ​​​​​റാ​​​​​ൻ​​​​​പു​​​​രി​​​​​ൽ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ അ​​​​​ദീ​​​ലി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ, ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്, ഹ​​​​​രി​​​​​യാ​​​​​ന എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി വ്യാ​​​​​പി​​​​​ച്ചു​​​​കി​​​​​ട​​​​​ക്കു​​​​​ന്ന പാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ "വൈ​​​​​റ്റ് കോ​​​​​ള​​​​​ർ’ തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​ത്തി​​​​​ലേ​​​​​ക്ക് അ​​​​​ന്വേ​​​​​ഷ​​​​​ണ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ എ​​​​​ത്തി​​​​​ച്ചു.

ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലെ റെ​​​​​യ്ഡും പി​​​​​ന്നാ​​​​​ലെ സ്ഫോ​​​​​ട​​​​​ന​​​​​വും

ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ജ​​​​​യ്ഷ് ഇ ​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്തി​​​​​രു​​​​​ന്ന ഡോ. ​​​​​അ​​​​ദീ​​​​​ൽ അ​​​​​ഹ​​​​മ്മ​​​​​ദ് റാ​​​​​ത്ത​​​​​റു​​​​​ടെ അ​​​​​റ​​​​​സ്റ്റാ​​​​​ണ് ഡ​​​​​ൽ​​​​​ഹി-​​​​​ഹ​​​​​രി​​​​​യാ​​​​​ന അ​​​​​തി​​​​​ർ​​​​​ത്തി​​​​​യാ​​​​​യ ഫ​​​​​രീ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ 2900 കി​​​​​ലോ സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ള​​​​​ട​​​​​ക്കം പി​​​​​ടി​​​​​കൂ​​​​​ടു​​​​​ന്ന​​​​​തി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ച്ച​​​​​ത്.

അ​​​​​മോ​​​​​ണി​​​​​യം നൈ​​​​​ട്രേ​​​​​റ്റും ടൈ​​​​​മ​​​​​റു​​​​​ക​​​​​ളും പി​​​​​സ്റ്റ​​​​​ളു​​​​​ക​​​​​ളും ഐ​​​​​ഇ​​​​​ഡി ബോം​​​​​ബ് നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ളും റെ​​​​​യ്ഡി​​​​​ലൂ​​​​​ടെ ക​​​​​ണ്ടെ​​​​​ത്തി​​​​​യെ​​​​​ന്ന് തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച പോ​​​​​ലീ​​​​​സ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​പ്പോ​​​​​ൾ​​​​​ത്ത​​​​​ന്നെ ദേ​​​​​ശീ​​​​​യ​​​​ത​​​​​ല​​​​​സ്ഥാ​​​​​ന ​പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ളു​​​​​ടെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളെ​​​​​പ്പ​​​​​റ്റി​​​​​യു​​​​​ള്ള സൂ​​​​​ച​​​​​ന​​​​​ക​​​​​ളും വ്യ​​​​ക്ത​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ളാ​​​​​രാ​​​​​ണെ​​​​​ന്ന​​​​​തി​​​​​ൽ അ​​​​​ന്തി​​​​​മ നി​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ലും ശ്രീ​​​​​ന​​​​​ഗ​​​​​റി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട ജ​​​​​യ​​​​​ഷ് ഇ ​​​മു​​​​​ഹ​​​​​മ്മ​​​​​ദ് പോ​​​​​സ്റ്റ​​​​​റു​​​​​ക​​​​​ളും ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​വും ത​​​​​മ്മി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​ത്തി​​​​​ൽ ബ​​​​​ന്ധ​​​​​മു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് പോ​​​​​ലീ​​​​​സ് സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്.

Latest News

Up