Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IUML

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​യം: സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

മ​ല​പ്പു​റം: കേ​ന്ദ്ര ബ​ജ​റ്റി​ന് പി​ന്നാ​ലെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​യ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ആ​ശാ​വ​ർ​ക്ക​ർ​മാ​രെ നി​രാ​ശാ വ​ർ​ക്ക​ർ​മാ​ർ ആ​ക്കി​യ​വ​രാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​പ്പോ​ൾ ചി​ല ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ ഒ​രു കാ​ര്യം മ​റ​ക്ക​രു​ത്, സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ ഏ​റ്റ​വും വ​ലി​യ സ​മ​രം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ജ​നാ​ധി​പ​ത്യ സ​മ​ര​ത്തി​ൽ ഇ​ട​ത് സ​ർ​ക്കാ​ർ ഒ​ലി​ച്ചു പോ​കു​മെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൊ​ഴി​ൽ വി​രു​ദ്ധ​ത ഉ​ണ്ടാ​യാ​ൽ തൊ​ഴി​ലാ​ളി​ക​ൾ രാ​ഷ്ട്രീ​യം നോ​ക്കാ​തെ സ​മ​രം ചെ​യ്യു​മെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up