Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaTourism

Viral

വെറും 400 മീറ്റർ ദൂരത്തിന് 18,000 രൂപ; മുംബൈയെ നാണം കെടുത്തി ടാക്സി തട്ടിപ്പ്

മും​ബൈ ന​ഗ​ര​ത്തി​ന്‍റെ അ​ന്ത​സി​നെ​ത്ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ൽ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വം ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ വി​ദേ​ശ വ​നി​ത​യെ വെ​റും 400 മീ​റ്റ​ർ ദൂ​ര​ത്തു​ള്ള ഹോ​ട്ട​ലി​ലെ​ത്തി​ക്കാ​ൻ ടാ​ക്സി ഡ്രൈ​വ​ർ 18000 രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്തു എ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

ഹോ​ട്ട​ലി​ലേ​ക്ക് നേ​രി​ട്ട് പോ​കു​ന്ന​തി​ന് പ​ക​രം ഡ്രൈ​വ​റും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളും ചേ​ർ​ന്ന് ത​ങ്ങ​ളെ അ​പ​രി​ചി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​താ​യും അ​വി​ടെ വെ​ച്ച് നി​ർ​ബ​ന്ധ​പൂ​ർ​വ്വം 200 ഡോ​ള​ർ ഈ​ടാ​ക്കി​യ​താ​യും വി​ദേ​ശ സ​ഞ്ചാ​രി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി.

താ​ൻ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ സ​ഹി​ത​മാ​ണ് ഇ​വ​ർ പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്. മും​ബൈ ന​ഗ​ര​ത്തി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​യും ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റ​ത്തെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി.

യൂ​ണി​ഫോം പോ​ലു​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ വി​മാ​ന​ത്താ​വ​ളം പോ​ലു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ങ്ങ​നെ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്നു​വെ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്.

മും​ബൈ പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ നി​ന്നും വി​ദേ​ശ വ​നി​ത​യ്ക്ക് മ​റു​പ​ടി ല​ഭി​ക്കു​ക​യും വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

അ​തി​ഥി​ക​ളെ ആ​ദ​ര​വോ​ടെ കാ​ണു​ന്ന ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ലി​യ അ​പ​മാ​ന​മാ​ണെ​ന്നും ടാ​ക്സി മാ​ഫി​യ​യു​ടെ വി​ള​യാ​ട്ടം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും കു​റി​ക്കു​ന്നു.

ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ഊ​ബ​ർ അ​ല്ലെ​ങ്കി​ൽ ഓ​ല പോ​ലു​ള്ള ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്രീ​പെ​യ്ഡ് കൗ​ണ്ട​റു​ക​ൾ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Latest News

Up