Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Culture Fest

Europe

കൊ​ളോ​ണി​ൽ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ വാ​ർ​ഷി​ക സാം​സ്കാ​രി​ക മേ​ള ശ്ര​ദ്ധേ​യ​മാ​യി

കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക സാം​സ്കാ​രി​ക മേ​ള "ത​ക​ധി​മി 2025' കൊ​ളോ​ണി​ൽ അ​ര​ങ്ങേ​റി. ഫ്രീ​ഡ്രി​ഷ് ജിം​നാ​സി​യം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ട്ടി​ക​ളു​ടെ ക്വ​യ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ക​ൺ​വീ​ന​ർ ആ​ന്‍റ​ണി സ​ക്ക​റി​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് ക​മ്യൂ​ണി​റ്റി ചാ​പ്ലി​ൻ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ, കൊ​ളോ​ൺ അ​തി​രൂ​പ​ത​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കാ​ത്ത​ലി​ക് പാ​സ്റ്റ​റ​ൽ കെ​യ​റി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വ് ഇം​ഗ്ബെ​ർ​ട്ട് മ്യു​ഹെ, കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി സ​ക്ക​റി​യ, ഹാ​നോ തോ​മ​സ് മൂ​ർ, സാ​ബു ചി​റ്റി​ല​പ്പി​ള്ളി, സൗ​മ്യ ജോ​സി, ഷീ​ബ ക​ല്ല​റ​യ്ക്ക​ൽ, ബൈ​ജു പോ​ൾ, ജോ​സ് പു​തു​ശേ​രി, അ​ൻ​സ പോ​ൾ, ഷി​ന്‍റോ രാ​ജ​ൻ, ആ​ദി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

 

Latest News

Up