x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളോ​ണി​ൽ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ വാ​ർ​ഷി​ക സാം​സ്കാ​രി​ക മേ​ള ശ്ര​ദ്ധേ​യ​മാ​യി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: November 19, 2025 04:50 PM IST | Updated: November 19, 2025 04:50 PM IST

കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക സാം​സ്കാ​രി​ക മേ​ള "ത​ക​ധി​മി 2025' കൊ​ളോ​ണി​ൽ അ​ര​ങ്ങേ​റി. ഫ്രീ​ഡ്രി​ഷ് ജിം​നാ​സി​യം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ട്ടി​ക​ളു​ടെ ക്വ​യ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ക​ൺ​വീ​ന​ർ ആ​ന്‍റ​ണി സ​ക്ക​റി​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് ക​മ്യൂ​ണി​റ്റി ചാ​പ്ലി​ൻ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ, കൊ​ളോ​ൺ അ​തി​രൂ​പ​ത​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കാ​ത്ത​ലി​ക് പാ​സ്റ്റ​റ​ൽ കെ​യ​റി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വ് ഇം​ഗ്ബെ​ർ​ട്ട് മ്യു​ഹെ, കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി സ​ക്ക​റി​യ, ഹാ​നോ തോ​മ​സ് മൂ​ർ, സാ​ബു ചി​റ്റി​ല​പ്പി​ള്ളി, സൗ​മ്യ ജോ​സി, ഷീ​ബ ക​ല്ല​റ​യ്ക്ക​ൽ, ബൈ​ജു പോ​ൾ, ജോ​സ് പു​തു​ശേ​രി, അ​ൻ​സ പോ​ൾ, ഷി​ന്‍റോ രാ​ജ​ൻ, ആ​ദി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

 

K-Rail Survey

ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ പ​രി​പാ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇം​ഗ്ബെ​ർ​ട്ട് മ്യു​ഹെ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. സാ​ന്ദ്ര വി​ജു പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്തു. ആ​ദി​ൻ ജോ​സ​ഫ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഏ​ക​ദേ​ശം 100 ഓ​ളം യു​വ ആ​ർ​ട്ടി​സ്റ്റു​ക​ൾ രാ​ഗ​താ​ള​ല​യ​ശ്രു​തി​യി​ൽ വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടി.

തി​രു​വാ​തി​ര, ഭ​ര​ത​നാ​ട്യം, സി​നി​മാ​റ്റി​ക് മി​ക്സ്, സെ​മി ക്ലാ​സി​ക്ക​ൽ, ബോ​ളി​വു​ഡ്, ക്ലാ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക് ഫ്യൂ​ഷ​ൻ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന 13 സം​ഘ​നൃ​ത്ത ഇ​ന​ങ്ങ​ൾ, ഗാ​നാ​ലാ​പ​നം, ആ​ക്ഷ​ൻ പ്ലേ ​തു​ട​ങ്ങി​യ​വ പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്നു. നാ​ല് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി.

 

K-Rail Survey K-Rail Survey

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ‘സ്റ്റേ​ജ് ഇ​ൻ സ്റ്റെ​പ്‌​സ്’ എ​ന്ന സം​ഘ​ത്തി​ലെ യു​വ​ക​ലാ​കാ​ര​ന്മാ​രും കൊ​ച്ചു​കു​ട്ടി​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് ഡ്രാ​മ​യാ​യ ‘ദ ​മൂ​ൺ​ഫാ​ൾ, ഒ​രു ര​ക്ഷാ​ധി​കാ​രി​യു​ടെ ഉ​ദ​യം’ എ​ന്ന പു​തു​മ നി​റ​ഞ്ഞ ക​ഥാ​വി​ഷ്കാ​രം ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

 

K-Rail Survey

അ​ത്താ​ഴ​ത്തി​നു ശേ​ഷം ന​ട​ന്ന ഡി​ജെ പാ​ർ​ട്ടി​യോ​ടെ സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണു. ഏ​ക​ദേ​ശം 500 ഓ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കൊ​ളോ​ണി​ലെ എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഷി​ക സാം​സ്കാ​രി​ക മേ​ള ന​ട​ക്കു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്.

Tags : Indian Catholic Community Indian Culture Fest Germany

Recent News

Up