Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianStudents

Viral

രുചിയുടെ പേരിൽ വിവേചനം വേണ്ട: ഇന്ത്യൻ വിദ്യാർഥികൾക്ക് അമേരിക്കയിൽ 1.8 കോ​ടി രൂ​പയുടെ നഷ്ടപരിഹാരം

അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കൊ​ള​റാ​ഡോ ബോ​ൾ​ഡ​റി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ശീ​ല​ത്തി​ന്‍റെ പേ​രി​ൽ നേ​രി​ട്ട വി​വേ​ച​ന​ത്തി​നെ​തി​രെ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ടം വി​ജ​യ​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ല​ളി​ത​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം ഒ​ടു​വി​ൽ ര​ണ്ട് ല​ക്ഷം ഡോ​ള​റി​ന്‍റെ (1.8 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​ര​ത്തി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.

ത​ങ്ങ​ൾ ശീ​ലി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ മ​ണം ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു ജീ​വ​ന​ക്കാ​രി ഉ​ന്ന​യി​ച്ച പ​രാ​തി​യും അ​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ളു​മാ​ണ് ആ​ദി​ത്യ പ്ര​കാ​ശി​നെ​യും ഊ​ർ​മി ഭ​ട്ടാ​ചാ​ര്യ​യെ​യും കോ​ട​തി​യി​ലേ​ക്ക് ന​യി​ച്ച​ത്.

പൊ​തു അ​ടു​ക്ക​ള​യി​ൽ ഇ​ന്ത്യ​ൻ വി​ഭ​വ​മാ​യ പാ​ല​ക് പ​നീ​ർ ചൂ​ടാ​ക്കി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം പി​ന്നീ​ട് ഇ​രു​വ​രു​ടെ​യും അ​ക്കാ​ദ​മി​ക് ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് വ​ള​രു​ക​യാ​യി​രു​ന്നു.

ഊ​ർ​മി​യെ അ​വ​രു​ടെ അ​ധ്യാ​പ​ന ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ക​യും യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും ഇ​രു​വ​രു​ടെ​യും ബി​രു​ദ​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്ത​തോ​ടെ വി​വേ​ച​നം വ്യ​ക്ത​മാ​യി.

ഭ​ക്ഷ​ണ​ത്തി​ന്‍റെ മ​ണ​മോ സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​മോ മു​ൻ​നി​ർ​ത്തി ഒ​രാ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വാ​ദി​ച്ചു.

നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി വി​ധി വ​രി​ക​യും ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് പു​റ​മെ ത​ട​ഞ്ഞു​വെ​ച്ച ബി​രു​ദ​ങ്ങ​ൾ ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല നി​ർ​ബ​ന്ധി​ത​രാ​വു​ക​യും ചെ​യ്തു.

ത​ന്‍റെ വം​ശ​ത്തി​ന്‍റെ​യോ ഭ​ക്ഷ​ണ​ത്തി​ന്‍റെ​യോ പേ​രി​ൽ ആ​ർ​ക്കും ത​ന്നെ കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ഈ ​വി​ജ​യ​ത്തി​ലൂ​ടെ ഊ​ർ​മി ലോ​ക​ത്തി​ന് ന​ൽ​കു​ന്ന​ത്.

Latest News

Up