ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങളിൽ പ്രതിവർഷം കുറഞ്ഞത് 50 ദിവസം ചെലവഴിക്കാൻ കേന്ദ്ര സായുധ പോലീസ് സേനയോടും (സിഎപിഎഫ്) അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചതായി റിപ്പോർട്ട്.
താഴെത്തട്ടിലുള്ള രഹസ്യാന്വേഷണം ശക്തിപ്പെടുത്തുന്നതിനും അതിർത്തിയിലെ സമൂഹങ്ങളുമായുള്ള സന്പർക്കം ആഴത്തിലുള്ളതാക്കുന്നതിനുമാണ് നടപടിയെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അതിർത്തിസുരക്ഷാ സേന (ബിഎസ്എഫ്), ഇൻഡോ-ടിബറ്റൻ അതിർത്തി സേന, സശസ്ത്ര സീമ ബൽ, ആസാം റൈഫിൾസ്, അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് തലവന്മാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നാണു സൂചന.