x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിർത്തിഗ്രാമങ്ങളിൽ ചെലവഴിക്കാൻ നിർദേശവുമായി ആഭ്യന്തരമന്ത്രാലയം


Published: January 22, 2026 12:36 AM IST | Updated: January 22, 2026 12:36 AM IST

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ പ്ര​തി​വ​ർ​ഷം കു​റ​ഞ്ഞ​ത് 50 ദി​വ​സം ചെ​ല​വ​ഴി​ക്കാ​ൻ കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​യോ​ടും (സി​എ​പി​എ​ഫ്) അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

താ​ഴെ​ത്ത​ട്ടി​ലു​ള്ള ര​ഹ​സ്യാ​ന്വേ​ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​തി​ർ​ത്തി​യി​ലെ സ​മൂ​ഹ​ങ്ങ​ളു​മാ​യു​ള്ള സ​ന്പ​ർ​ക്കം ആ​ഴ​ത്തി​ലു​ള്ള​താ​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി​യെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തി​ർ​ത്തിസു​ര​ക്ഷാ സേ​ന (ബി​എ​സ്എ​ഫ്), ഇ​ൻ​ഡോ-​ടി​ബ​റ്റ​ൻ അ​തി​ർ​ത്തി സേ​ന, സ​ശ​സ്ത്ര സീ​മ ബ​ൽ, ആ​സാം റൈ​ഫി​ൾ​സ്, അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് ത​ല​വ​ന്മാ​ർ എ​ന്നി​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന.

Tags : border villages spend Home Affairs BSF Indotibetten assamrifle

Recent News

Up