Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : It Has Been Three Years Since The Kadalikadu-Panapara Road Collapsed And Became Dangerous.

Ernakulam

ക​ദ​ളി​ക്കാ​ട് - പാ​ണ​പാ​റ റോ​ഡ് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ

വാ​ഴ​ക്കു​ളം: ക​ദ​ളി​ക്കാ​ട് - പാ​ണ​പാ​റ റോ​ഡ് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ക​ദ​ളി​ക്കാ​ട് പി​ര​ളി​മ​റ്റം റോ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച് തെ​ക്കും​മ​ല നെ​ല്ലി​ക്കു​ന്നേ​ൽ താ​ഴം ഭാ​ഗ​ത്തേ​ക്കെ​ത്തു​ന്ന ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡാ​ണി​ത്.

ആ​രം​ഭ ഭാ​ഗ​ത്ത് അ​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ത​ന്നെ തോ​ടി​നോ​ടു ചേ​ർ​ന്ന് മൂ​ന്നു ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഒ​രു സ​മ​യം ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു പോ​കാ​ൻ വീ​തി​യു​ള്ള റോ​ഡി​ന്‍റെ ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ളി​ലെ മ​ണ്ണ് പ​കു​തി​യോ​ളം തോ​ട്ടി​ലേ​ക്ക് ഒ​ലി​ച്ചു​പോ​യി കോ​ൺ​ക്രീ​റ്റ് മാ​ത്ര​മാ​യി നി​ൽ​ക്കു​ക​യാ​ണ്.

വ​ഴി​യു​ടെ അ​പ​ക​ടാ​വ​സ്ഥ അ​റി​യാ​തെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്ന​ത്. തോ​ടി​ന്‍റെ മ​റു​വ​ശ​ത്തു​ള്ള ക​രി​ങ്ക​ൽ​കെ​ട്ടും ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​രി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് പു​ഴ​യി​ൽ​നി​ന്ന് വെ​ള്ളം ക​യ​റു​ന്ന തോ​ടാ​ണി​തെ​ന്നും അ​തി​നാ​ൽ ഇ​രു​വ​ശ​ത്തു​മു​ള്ള ക​രി​ങ്ക​ൽ കെ​ട്ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡി​ന്‍റെ ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി തീ​ർ​ക്കു​ന്ന​തി​ന് നാ​ലു ല​ക്ഷം ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​ൻ പ​ണി ആ​രം​ഭി​ക്കു​മെ​ന്നും മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് പ്ര​ശ്ന​പ​രി​ഹാ​ര​മാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം ഇ.​കെ. സു​രേ​ഷ് അ​റി​യി​ച്ചു.

Latest News

Up