Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J. B. Koshy

Alappuzha

ജ​സ്റ്റീസ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​പ്പെ​ടു​ത്ത​ണം:മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാസ​ഭ

മാ​വേ​ലി​ക്ക​ര: ജ​സ​റ്റീസ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ. കേ​ര​ള​ത്തി​ലെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ​യെ​പ്പ​റ്റി പ​ഠി​ക്കാ​നും ന്യൂ​ന​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​തി​നു​ള്ള പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി അ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള നി​ര്‍​ദേശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​മുള്ള ജ​സ്റ്റീ​സ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​നെ 2020 ന​വം​ബ​ര്‍ അഞ്ചിനാ​ണ് സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്.

മൂ​ന്നു വ​ര്‍​ഷം വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​മാ​യും ക്രൈ​സ്ത​വ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ത്തി ഈ ​മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് 2023 മേ​യ് 14ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​സ്റ്റീസ് ജെ. ​ബി. കോ​ശി സ​മ​ര്‍​പ്പി​ച്ചു.


എ​ന്നാ​ല്‍ ​റി​പ്പോ​ര്‍​ട്ടി​ലെ ഉ​ള്ള​ട​ക്കം പു​റ​ത്തു​വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇതുവരെ ത​യാ​റാ​യി​ട്ടി​ല്ല. ​റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ​ക​ളെപ്പറ്റി​യു​ള്ള തെ​റ്റി​ദ്ധാര​ണ​ാജ​ന​ക​മാ​യ പ​ല വാ​ര്‍​ത്ത​ക​ളും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​അ​വ​സ​ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ പ്ര​സ്തു​ത റി​പ്പോ​ര്‍​ട്ടി​ലെ 220 ശി​പാ​ര്‍​ശ​ക​ള്‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ​താ​യി അ​വ​കാ​ശ​പ്പെ​ട്ടു.

ഉ​പ​ശി​പാ​ര്‍​ശ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 328 ശി​പാ​ര്‍​ശ​ക​ളി​ല്‍ ബാ​ക്കി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വി​ച്ചു.

എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ടി​ലെ ഏ​തെ​ങ്കി​ലും ശി​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ ഒ​രു വി​വ​ര​വും ക്രി​സ്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ഇ​തു​വ​രെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഏ​തൊ​ക്കെ ശി​പാ​ര്‍​ശ​ക​ള്‍ എ​പ്പോ​ള്‍, എ​വി​ടെ, എ​ങ്ങ​നെ ന​ട​പ്പാ​ക്കി​യെ​ന്ന​റി​യാ​നു​ള്ള അ​വ​കാ​ശം ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നു​ണ്ട്.

ജാ​തിമ​ത​ഭേ​ദ​മെന്യേ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ന് ഏ​റ്റ​വും മി​ക​ച്ച സേ​വ​നം ന​ല്‍​കാ​ന്‍ ക്രൈ​സ്ത​വ സ​ഭ നി​ര​ന്ത​ര​മാ​യി പ​രി​ശ്ര​മം ന​ട​ത്തി​യ​തി​ന്‍റെ പ​രി​ണ​തഫ​ല​മാ​ണ് സം​സ്ഥാ​നം വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പു​രോ​ഗ​തി നേ​ടി​യ​ത്. ഈ ​വ​സ്തു​ത​ക​ള്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ മ​റ​ക്ക​രു​തെ​ന്ന് സ​ഭ ഓ​ർ​മി​പ്പി​ച്ചു. അ​ധ്യാ​പ​ക നി​യ​മ​നം, ഭി​ന്ന​ശേ​ഷി സം​വ​ര​ണം തു​ട​ങ്ങി​യ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത വി​ഷ​യ​ങ്ങ​ളി​ലും സ​ഭ തീ​ര്‍​ത്തും ആ​ശ​ങ്ക​യി​ലാ​ണ്.

യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന ചാ​ന്‍​സി​ല​ര്‍ ഫാ. ​ഗീ​വ​ർ‍​ഗീ​സ് വൈ​ദ്യന്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​കാ​രിജ​ന​റ​ാൾ ജോ​ബ് ക​ല്ലു​വി​ള​യി​ല്‍ പ്ര​സം​ഗി​ച്ചു.

ജ​സ്റ്റീസ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​പ്പെ​ടു​ത്തു​ക എ​ന്ന പ്ര​മേ​യം മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ സ​ഭാത​ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ്. എം. ​മാ​ത്തു​ണ്ണി അ​വ​ത​രി​പ്പി​ച്ചു. വൈ​ദി​ക​ര്‍, സി​സ്റ്റേ​ഴ്‌​സ്, പാ​സ്റ്റ​ര്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Up