ആലുവ: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ റെയിൽപാത പദ്ധതി ആരുടേതു വേണമെന്ന തർക്കം മുറുകുന്നതിനിടെ വ്യത്യസ്ത നിലപാടുമായി മുൻ ഡിജിപി ജേക്കബ് തോമസ്. നിലവിലെ റെയിൽവേ ട്രാക്കുകൾക്കു സമാന്തരമായി പുതിയ ട്രാക്കുകൾ നിർമിച്ച് ഗതാഗതപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ദീപികയോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം കോടി രൂപവരെ ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയിൽ പദ്ധതി വലിയൊരു സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ബിജെപിയാണ് അന്തിമമായി തീരുമാനിക്കുകയെന്നും തൃശൂർ ജില്ലയാണു തന്റെ പ്രവർത്തനമണ്ഡലമെന്നും അദ്ദേഹം പറഞ്ഞു.