നെടുമങ്ങാട്: ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെള്ളനാട് വില്ലേജ് ഓഫിസിന് സമീപം ബഥേൽ ഹൗസിൽ ജിനോറോയി(45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിന് വെള്ളനാട് സിഎസ്ഐ ചർച്ചിന് സമീപം വച്ച് ജിനോറോയി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്ക്കരിക്കും. വെള്ളനാട് ജംക്ഷനിലെ ആട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഭാര്യ: റീന. മക്കൾ: അലൻറോയി, അലീന റോയി.