Kerala
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ജി. വിനോദ്(54) അന്തരിച്ചു. മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട് നടക്കും.
മെഡിക്കൽ കോളേജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും രമാദേവിയുടെയും മകനാണ്. ആഭ്യന്തര വകുപ്പും പോലീസുമായി ബന്ധപ്പെട്ട് മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ശ്രദ്ധേയമായ സ്കൂപ്പുകളും ജി. വിനോദിന്റേതായി പുറത്തുവന്നിട്ടുണ്ട്.
മികച്ച റിപ്പോർട്ടിംഗിനും അന്വേഷണാത്മക വാർത്തകൾക്കും സംസ്ഥാന സർക്കാരിന്റെയും പ്രസ് അക്കാദമിയുടെയും മുംബൈ പ്രസ് ക്ലബിന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ ആണ് ഭാര്യ.