Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jubail

Middle East and Gulf

സൗ​ദി ഈ​സ്റ്റ് നാ​ഷ​ണ​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ജു​ബൈ​ലി​ൽ; സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

ജു​ബൈ​ൽ: സൗ​ദി ഈ​സ്റ്റ് നാ​ഷ​ണ​ൽ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന 15-ാമ​ത് എ​ഡി​ഷ​ൻ നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ന്‍റെ സം​ഘാ​ട​ക സ​മി​തി നി​ല​വി​ൽ വ​ന്നു. 2026 ജ​നു​വ​രി ഒ​മ്പ​തി​ന് ജു​ബൈ​ലി​ൽ വ​ച്ചാ​ണ് സാ​ഹി​ത്യോ​ത്സ​വ് അ​ര​ങ്ങേ​റു​ക.

പ്ര​വാ​സ ലോ​ക​ത്ത് 24 രാ​ഷ്‌​ട്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന 15-ാമ​ത് എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ്‌ ഇ​ത്ത​വ​ണ സൗ​ദി ഈ​സ്റ്റ്‌ നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ന്‌‌ ജു​ബൈ​ലി​ൽ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്.

സൗ​ദി ഈ​സ്റ്റ് പ്ര​വി​ശ്യ​യി​ലെ ഹ​ഫ​ർ അ​ൽ ബാ​തി​ൻ, അ​ൽ ഖ​സീം, ഹാ​യി​ൽ, റി​യാ​ദ്, ദ​മാം, അ​ൽ ജൗ​ഫ്, അ​ൽ ഖോ​ബാ​ർ, ജു​ബൈ​ൽ, അ​ൽ ഹ​സ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ക.

ക​ലാ - സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലാ​യി 80-ൽ ​പ​രം മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. യ​ഥാ​ക്ര​മം യൂ​നി​റ്റ്, സെ​ക്ട​ർ, സോ​ൺ ത​ല​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കാ​ണ് നാ​ഷ​ന​ൽ ത​ല​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​ക.

30 വ​യ​സ് ക​വി​യാ​ത്ത സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. സ്കൂ​ൾ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കാ​റു​ള്ള കാ​മ്പ​സ്‌ സാ​ഹി​ത്യോ​ത്സ​വ് ഇ​ത്ത​വ​ണ​യും വി​പു​ല​മാ​യി ന​ട​ക്കും.

Latest News

Up