x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി ഈ​സ്റ്റ് നാ​ഷ​ണ​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ജു​ബൈ​ലി​ൽ; സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

കെ. ​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ
Published: November 25, 2025 12:22 PM IST | Updated: November 25, 2025 12:23 PM IST

ജു​ബൈ​ൽ: സൗ​ദി ഈ​സ്റ്റ് നാ​ഷ​ണ​ൽ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന 15-ാമ​ത് എ​ഡി​ഷ​ൻ നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ന്‍റെ സം​ഘാ​ട​ക സ​മി​തി നി​ല​വി​ൽ വ​ന്നു. 2026 ജ​നു​വ​രി ഒ​മ്പ​തി​ന് ജു​ബൈ​ലി​ൽ വ​ച്ചാ​ണ് സാ​ഹി​ത്യോ​ത്സ​വ് അ​ര​ങ്ങേ​റു​ക.

പ്ര​വാ​സ ലോ​ക​ത്ത് 24 രാ​ഷ്‌​ട്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന 15-ാമ​ത് എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ്‌ ഇ​ത്ത​വ​ണ സൗ​ദി ഈ​സ്റ്റ്‌ നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ന്‌‌ ജു​ബൈ​ലി​ൽ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്.

സൗ​ദി ഈ​സ്റ്റ് പ്ര​വി​ശ്യ​യി​ലെ ഹ​ഫ​ർ അ​ൽ ബാ​തി​ൻ, അ​ൽ ഖ​സീം, ഹാ​യി​ൽ, റി​യാ​ദ്, ദ​മാം, അ​ൽ ജൗ​ഫ്, അ​ൽ ഖോ​ബാ​ർ, ജു​ബൈ​ൽ, അ​ൽ ഹ​സ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ക.

ക​ലാ - സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലാ​യി 80-ൽ ​പ​രം മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. യ​ഥാ​ക്ര​മം യൂ​നി​റ്റ്, സെ​ക്ട​ർ, സോ​ൺ ത​ല​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കാ​ണ് നാ​ഷ​ന​ൽ ത​ല​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​ക.

30 വ​യ​സ് ക​വി​യാ​ത്ത സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. സ്കൂ​ൾ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കാ​റു​ള്ള കാ​മ്പ​സ്‌ സാ​ഹി​ത്യോ​ത്സ​വ് ഇ​ത്ത​വ​ണ​യും വി​പു​ല​മാ​യി ന​ട​ക്കും.

K-Rail Survey

ആ​ർഎ​സ്‌സി ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ ഉ​മ​റു​ൽ ഫാ​റൂ​ഖ് സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജു​ബൈ​ലി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ഐസിഎഫ് നാ​ഷ​ണൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ അ​ബ്ദു​ൾ ക​രീം ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐസിഎഫ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ജ​ബ്ബാ​ർ ആ​ല​പ്പു​ഴ സം​ഘാ​ട​ക സ​മി​തി ക​ര​ട്‌ പ്ര​ഖ്യാ​പ​നം ന​ട​ത്തി. അ​ബ്ദു​ൽ ക​രീം ഖാ​സി​മി​യു​ടേ​യും (ചെ​യ​ർ​മാ​ൻ), ശ​രീ​ഫ്‌ മ​ണ്ണൂ​രി​ന്‍റെയും (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) നേ​തൃ​ത്വ​ത്തി​ൽ 111 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ്‌ നി​ല​വി​ൽ വ​ന്ന​ത്‌.

യോ​ഗ​ത്തി​ൽ ഷി​ഹാ​ബ് കാ​യം​കു​ളം (ഒഐസിസി), ബ​ഷീ​ർ വെ​ട്ടു​പാ​റ (കെഎംസിസി), പ്ര​മു​ഖ ക​വി മ​നോ​ജ് കാ​ല​ടി, അ​ബ്ദു​ൾ അ​സീ​സ് സ​അ​ദി (കെസിഎഫ്) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സാ​ഹി​ത്യോ​ത്സ​വി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ വ​ച്ച് നി​ർ​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​ൻ​വ​ർ ഒ​ള​വ​ട്ടൂ​ർ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി ജ​ലീ​ൽ കൊ​ടു​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

ന​സീ​ർ തു​ണ്ടി​ൽ, ജ​ബ്ബാ​ർ ആ​ല​പ്പു​ഴ (ഐസിഎഫ് പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​ൾ ക​രീം ഖാ​സി​മി, ജാ​ഫ​ർ കൊ​ടി​ഞ്ഞി (ഐസിഎഫ് ജു​ബൈ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ലീം പ​ട്ടു​വം, ഉ​ബൈ​ദ് സ​ഖാ​ഫി, മു​ൻ ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ൾ പിടിഎ ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹൂ​ഫ് പാ​ല​ക്കോ​ട്, ഷി​ഹാ​ബ് മാ​ങ്ങാ​ട​ൻ (ഗ​ൾ​ഫ് മാ​ധ്യ​മം), റ​ഹൂ​ഫ് പാ​ലേ​രി, നൗ​ഫ​ൽ ചി​റ​യി​ൽ, ഇ​ബ്രാ​ഹിം അം​ജ​ദി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Organizing Committee Literature Festival Jubail

Recent News

Up