Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kairali

Middle East and Gulf

കു​ടും​ബ സം​ഗ​മം ഒ​രു​ക്കി കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ്

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കൈ​ര​ളി കു​ടും​ബാം​ഗ​ങ്ങ​ളും ബാ​ല​കൈ​ര​ളി കൂ​ട്ടു​കാ​രും പ​ങ്കെ​ടു​ത്ത വി​വി​ധ​ങ്ങ​ളാ​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും കു​ടും​ബ സം​ഗ​മ​ത്തെ ഏ​റെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

ലോ​ക കേ​ര​ള​സ​ഭാം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡന്‍റ് കെ.പി. ​സു​കു​മാ​ര​ൻ, സെ​ൻ​ട്ര​ൽ ക​മ്മിറ്റി ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ, പ്ര​സി​ഡ​ന്‍റ് റാം​സ​ൺ ര​വീ​ന്ദ്ര​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് ക​ല്ലും​പു​റം, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​നി മ​നോ​ജ്, അ​ൻ​വ​ർ​ഷ എ​ന്നി​വ​ർ കു​ടും​ബ സം​ഗ​മ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഗാ​യ​ക​രാ​യ കൈ​ര​ളി ക​ലാ​കാ​ർ ഒ​രു​ക്കി​യ "ഞാ​നൊ​രു പാ​ട്ടു പാ​ടാം' എ​ന്ന പ​രി​പാ​ടി കു​ടും​ബ സം​ഗ​മ​ത്തെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് സം​ഘാ​ട​ക​ർ കു​ടും​ബ സം​ഗ​മ​ത്തി​ന് എ​ത്തി​യ​വ​രെ വ​ര​വേ​റ്റ​ത്.

യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ൽ ചെ​മ്പ​ള്ളി​ൽ, റാം​സ​ൺ ര​വീ​ന്ദ്ര​ൻ, നി​സാം, വി​ശ്വ​നാ​ഥ​ൻ, ഗോ​പി​ക അ​ജ​യ്, സോ​ജ നി​സാം, അ​ജി​താ റാം​സ​ൺ, സാ​ലി, ആ​തി​ര, ജ​നാ​ർ​ദ്ദ​ന​ൻ, ര​ഞ്ജി​നി മ​നോ​ജ്‌, ഹ​ഫി​സ് ബ​ഷീ​ർ എ​ന്നി​വ​ർ കു​ടും​ബ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Up